Connect with us

★ സർക്കാർ ★ പ്രേക്ഷകരുടെ റിവ്യൂ …. മുരുകദോസ് പറഞ്ഞത് പോലെ തന്നെ ചെയ്തു …

Malayalam Articles

★ സർക്കാർ ★ പ്രേക്ഷകരുടെ റിവ്യൂ …. മുരുകദോസ് പറഞ്ഞത് പോലെ തന്നെ ചെയ്തു …

★ സർക്കാർ ★ പ്രേക്ഷകരുടെ റിവ്യൂ …. മുരുകദോസ് പറഞ്ഞത് പോലെ തന്നെ ചെയ്തു …

★ സർക്കാർ ★

മുരുകദാസ് ഓഡിയോ ലൗഞ്ചിൽ പറഞ്ഞൊരു കാര്യം ഉണ്ട്

“വിജയ് പോലെയൊരു ആയുധവും സൺ പിക്ചേർസും കയ്യിൽ ഉള്ളപ്പോൾ വെറുതെ ഒരു പൂ കട വെച്ചാൽ നന്നാവില്ല തീർച്ചയായും ഒരു പീരങ്കിയുമായി തന്നെ വരും”

അദ്ദേഹം പറഞ്ഞത് പോലെ തന്നെ ചെയ്തു

തമിഴ്‌നാട് രാഷ്ട്രീയത്തിന് നേരെ ചൂണ്ടുന്ന ഒരു പീരങ്കി തന്നെയാണ് സർക്കാർ എന്ന സിനിമ

വരുന്ന പ്രശ്നങ്ങൾ നേരിടാൻ സൺ പിക്ചർസും അത് കൂടുതൽ ജനങ്ങളിൽ എത്തിക്കാൻ വിജയ് പോലൊരു താരവും ചേരുമ്പോൾ മാത്രം കൈകാര്യം ചെയ്യാൻ ധൈര്യപ്പെടുന്നൊരു വിഷയം

ചിത്രം കൈകാര്യം ചെയ്തിരിക്കുന്ന വിഷയം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്

വിജയ് യുടെ സ്ക്രീൻ പ്രെസെൻസ് ഡയലോഗ് ഡെലിവറി എല്ലാം തന്നെ ചിത്രത്തിൽ മികച്ചു നിന്നു

വിദേശത്ത് നിന്ന് നാട്ടിൽ വോട്ട് ചെയ്യാൻ എത്തുന്ന സുന്ദർ ന്റെ വോട്ട് കള്ള വോട്ട് ചെയ്യപെടുകയും..തുടർന്ന് അതിനെതിരെ നടത്തുന്ന ശ്രമങ്ങളിൽ നിന്നും ഇവിടുത്തെ ഭരണാധികാരികളുടെ തനി സ്വരൂപം തിരിച്ചറിഞ്ഞു ജനങ്ങളുടെ സർക്കാർ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു

കത്തി എന്ന ചിത്രത്തിൽ ഒരു പ്രസ്സ് മീറ്റിലൂടെ എന്തെല്ലാം ആണോ ജനങ്ങൾക്ക് മുൻപിൽ തുറന്നു കാണിക്കാൻ ശ്രമിച്ചത് അതിന്റെ ഇരട്ടിയായി ഒരു മുഴുനീള ചിത്രം തന്നെയാണ് ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഇത്തവണ മുരുഗദാസ് ഒരുക്കിയിരിക്കുന്നത്

ചിത്രത്തിലെ ഡയലോഗ്സ് 🔥🔥

കീർത്തി സുരേഷ് നു ചിത്രത്തിൽ കാര്യമായൊന്നും ചെയ്യാൻ ഇല്ലാതിരുന്നപ്പോൾ വരലക്ഷ്മി മികച്ചത് ആക്കി 👍

സർക്കാർ ദീപാവലി 🔥

നബി : തമിഴ്‌നാട് സർക്കാരിനെ വലിച്ചു കീറുന്ന ഈ പടം ചെയ്യാൻ തമിഴ്‌നാട് പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ ഉള്ള കലാനിധിമാരൻ പണം മുടക്കിയത് ആണ് സർക്കാരിലെ ഏറ്റവും വലിയ കോമഡി 😁

Sreejith Sree – MovieStreet

സർക്കാർ 💪
“കേൾവി കേക്കറിതിക്ക് നാൻ എതിർലെ നിപ്പേൻ ”
ഇത്‌ ദളപതിയുടെ രാഷ്‌ട്രീയം 💓

When it Comes about the Depth in a Storyline and a Power-packed Screenplay , AR Murugadoss is A Sparkling Star 💓 and “Sarkar” is all about Questioning Tamil Nadu politics🔨🔨. With a Matured Character and Backdrop ,Vijay has Delivered a Sharp Performance which glorifies his Political Statements 👌💓 Varalakshmi was Super Cool with her Grey Shaded Character and She pulls it off Very Easily 😍

A R Rahman sir 💕 Girish Gangadharan 💕 Sreekar Prasad Sir 💕 .. The Three Big Names Behind Sarkar 👏 👏👏👏👏👏

Kudos to the Whole Cast and Crew for Bringing out Such a Big Film that deals with the most Serious and Dangerous Politics of India 👏👌

Navneet SK

 

സർക്കാർ
°°°°°°°°°°°
വിജയ് സിനിമകൾ ഉത്സവം പോലെ കൊണ്ടാടുന്നവരാണ് മലയാളികൾ.

അതിന് തെളിവായി ലാസ്റ്റ് വന്ന ഉദാഹരണമാണ് ഇന്ന് റിലീസായ ar മുരുകദോസിന്റെ സംവിധാനത്തിൽ വന്ന സർക്കാർ. ബനിയന്റെ മുകളിൽ ഷർട്ടിട്ട് ബബ്ലിഗം വായിലേക്ക് എറിഞ്ഞു തിഞ്ഞുന്നതും ആക്ഷൻ സമയത്ത് കൈമടക്കി മുഖത്ത് വെച്ചു തിരിക്കുന്നതുമായ സ്ഥിരം നമ്പറുകളുമായി സർക്കാരിന്റെ ടീസർ വന്നപ്പോൾ വലിയ പ്രതീക്ഷ ഒന്നും തോന്നിയില്ലെങ്കിലും വിജയ് സിനിമകൾ തീയേറ്ററിൽ പോയി കാണുന്ന പതിവ് ഉള്ളത് കൊണ്ട് തന്നെ സർക്കാരിനും fdfs ടിക്കറ്റ് ബുക് ചെയ്തു.

രക്ഷകൻ സിനിമകൾ ചെയ്യുന്നതിൽ ആഗ്രകന്യനായ വിജയ് ഈ പ്രാവശ്യവും തന്റെ പതിവ് തെറ്റിച്ചില്ല. മുൻപ് സ്റ്റുഡന്റസിനെ രക്ഷിക്കാൻ വേണ്ടി ഭൈരവ ആയി വന്നതും കർഷകരെ രക്ഷിക്കാനായി കതിരേഷനായി വന്നതും രാജ്യത്തിന്റെ രക്ഷക്കായി മിലിറ്ററി ഓഫീസർ ആയ ജഗതീഷായി വന്നതും ഇന്നലെ കഴിഞ്ഞത് പോലെ ഇന്നും മനസ്സിൽ കിടക്കുന്നുണ്ട്. അതിന്റെ തുടർച്ച എന്നോണം ഇത്തവണയും അണ്ണൻ രക്ഷകന്റെ റോളിൽ ആണ് വന്നിരിക്കുന്നത്. രക്ഷകനെന്നോ ദൈവമെന്നോ മറ്റെന്തൊക്കെ പറഞ്ഞു കളിയാക്കിയാലും പുള്ളിയെ അങ്ങനെ തന്നെ കാണുവാനായിരിക്കും ഒട്ടുമിക്കവർക്കും ഇഷ്ടം എന്നു കരുതുന്നു. അത് തന്നെയാണ് തീയേറ്ററിന് മുന്നിലെ ഹൗസ്ഫുൾ ബോർഡ് സൂചിപ്പിക്കുന്നത്.

സിനിമ തുടങ്ങിയപ്പോൾ തന്നെ നായകന്റെ എൻട്രി പതിവ് പോലെ തന്നെ പാട്ടിലൂടെ നായകന്റെ ഡാൻസ് കൊണ്ട് തുടങ്ങി. ക്ളീഷേ എന്നു പറയുന്നതിന്റെ എല്ലാ വിധ ചേരുവകളും ചേർന്ന ഒരു സിനിമ എന്ന നിലയിലേക്കുള്ള പോക്കയിരുന്നു പിന്നീടങ്ങോട്ട് പക്ഷെ ആശ്ചര്യം എന്തെന്നാൽ ആ ക്ളീഷേകൾ ആയിരുന്നു തീയേറ്ററിൽ ഇരുന്ന ഭൂരിഭാഗം പേരും ആഗ്രഹിച്ചിരുന്നത്. തീയേറ്ററിൽ ഉയർന്ന ഓരോ കയ്യടിയും അതിനെ സൂചിപ്പിച്ചിരുന്നു. കത്തി, തുപ്പാക്കി എന്നീ സിനിമകളുടെ തുടർച്ച എന്നോണം ജനങ്ങളുടെ രക്ഷകനായ നായകൻ ഇവിടെയും വാഴ്ത്തപ്പെട്ടു.

നായികയായി അഭിനയിച്ച കീർത്തി സുരേഷ്‌കുമാർ പേരിനൊരു നായിക എന്ന പതിവ് രീതിയിലേക്ക് പോയി. രാധാരവി, വരലക്ഷ്മി ശരത്കുമാർ തുടങ്ങിയവർ അവരുടെ റോളുകൾ മനോഹരമായി ചെയ്തു.

AR റഹ്മാൻ ചെയ്ത സംഗീത നിർവഹണം എപ്പോഴത്തെയും പോലെ മികച്ചു നിന്നു. ഓരോ പാട്ടിനും അതിന്റെതായ എന്റർടൈന്മെന്റ് ലെവൽ ആയിരുന്നു അതിന്റെ പോസിറ്റീവ് കത്തി തുപ്പാക്കി എന്നീ സിനിമകളുടെ ബിജിഎം വർക്സിന്റെ അത്രയും മികവ് പുലർത്തിയോ ഈ സിനിമായിലേതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാലും തീയേറ്ററിൽ ഇരിക്കുന്ന പ്രേക്ഷകന് ആവേശത്തിൽ ആഴ്ത്താൻ ആ ബീജിഎമ്മിനും സാധിച്ചിട്ടുണ്ട്.

മലയാളിയായ ഗിരീഷ് ഗംഗാധരൻ ചെയ്ത ഛായാഗ്രഹണം മികവ് പുലർത്തിയിട്ടുണ്ട്. തന്റെ മുൻ സിനിമയായ സ്പൈഡറിൽ മെയിൻ പോരായ്മ ആയിരുന്ന കാമറ വർക്ക് ഇതിൽ പരിഹരിക്കുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

മൊത്തത്തിൽ ഒരു എന്റർടൈന്മെന്റ് സിനിമ കാണുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ധൈര്യമായി തീയേറ്ററിലേക്ക് ചെല്ലാവുന്നതാണ്. ലോജിക്ക് ക്ളീഷേ എന്നീ വാക്കുകൾ വിജയ് സിനിമകളിൽ ശ്രദ്ധിക്കാത്തവർക്ക് സിനിമ നല്ലൊരു അനുഭവം ആയിരിക്കും അല്ലാത്തവർക്ക് സിനിമ ഒരു ആവറേജ് അനുഭവം മാത്രം ആയിരിക്കും സർക്കാർ

എനിക്ക് കിട്ടിയ സംതൃപ്തിയുടെ അടിസ്ഥാനത്തിൽ ഞാൻ നൽകുന്ന റേറ്റിംഗ് അഞ്ചിൽ മൂന്നാണ്.

റേറ്റിംഗ് :- 3/5

Muhd Rasick Movie Street

പ്രേക്ഷകരെ എന്റർടൈൻമെന്റ് ചെയുന്ന നടനാണ് വിജയ് അതിൽ ആരും (ചിലരൊക്കെ) അഭിനയം ഒന്നും നോക്കാറില്ല ആ ഒരു എന്റർടൈൻമെന്റ് കിട്ടാൻ വേണ്ടിയാണ് ആദ്യ ഷോ തന്നെ എല്ലാവരും കാണാൻ ശ്രമിക്കുന്നത്

വിജയ് സിനിമ ആദ്യ ഷോ കാണാൻ തിയേറ്ററിൽ പോയിട്ടുള്ളവർക്ക് അറിയാം അവിടുത്തെ അന്തരീക്ഷം എങ്ങനെ ആണെന്ന് ഒരു ഉത്സവ പ്രതീതിയായിരിക്കും

എ ആർ എം.ന്റെ കത്തി സിനിമയിൽ വിജയിലെ ഒരു നടനെ എല്ലാർക്കും കാണാൻ സാധിച്ചു അത് കൊണ്ടാണ് മാസ് രംഗങ്ങൾ കുറവായിട്ടും നല്ല ഒരു കഥ തിരക്കഥ ബിജിഎം ബലത്തിൽ പടം സൂപ്പർ ഹിറ്റ്‌ ആയതു ( കത്തി ഇപ്പോഴും ഫേവറൈറ്റ് സിനിമകളിൽ ഒന്നാണ് )

മൂന്നാമത് ഈ ടീം ഒന്നിച്ച സർക്കാർ ആവേശം വാനോളം. ഇത്തവണയും സോഷ്യൽ റെലവന്റ് സബ്ജെക്ട് ആണ്

അടിപൊളി ഇൻട്രോയും സോങ്ങുമായി അണ്ണന്റെ വരവ് ഇളക്കി മറിച്ചു തിയേറ്റർ. വോട്ട് ചെയ്യാൻ നാട്ടിൽ പോകുന്നു അവിടെ ചെല്ലുമ്പോൾ ആണ് അറിയുന്നത് തന്റെ വോട്ട് മറ്റാരോ കള്ളവോട്ട് ചെയ്തിരിക്കുന്നു എന്നുള്ളത്.

മാസ് രംഗങ്ങൾ പ്രതീക്ഷിച്ചു എത്തുന്ന ഫാൻസുകാർ തീർത്തും നിരാശകർ ആകാൻ ആണ് സാധ്യത മാസ് രംഗങ്ങൾ ഇല്ല എന്നല്ല എന്നാൽ അത് വേണ്ടുവോളം ഉണ്ടായില്ല

പടത്തിനെ ബാധിക്കാൻ പോകുന്നതും ഇത് തന്നെയാകാം. ഒരു വിരൽ സോങ് സർക്കാർ ആൽബത്തിലെ ഏറ്റവും മികച്ചത് ബാക്കി സോങ് എല്ലാം ശോകം.

Iam waiting എന്ന സ്ഥിരം ഇന്റർവെൽ പാഞ്ചോട് കൂടി നല്ല ഒരു സെക്കന്റ്‌ ഹാൾഫിനു സാധ്യത വെച്ച് ആദ്യ പകുതി അവസാനിക്കുന്നു

സെക്കന്റ്‌ ഹാഫിലെ ആദ്യ സോങ് അനാവശ്യമായിരുന്നു അത് കഴിഞ്ഞുള്ള രംഗങ്ങൾ ആണ് പടത്തിൽ ഏറ്റവും കിടുവായി എടുത്തിട്ടുള്ളത് (എനിയ്ക്ക് തോന്നിയത് )

ഭാഗ്യത്തിന് കീർത്തിയ്ക്കു അധികം ഡയലോഗുകളും എക്സ്പ്രഷൻസും ഒന്നും സംവിധായകൻ കൊടുത്തിട്ടില്ല

പിന്നെ ഒരു കാര്യം പറയാൻ വിട്ടു വിജയ് അന്യായ ലുക്ക്‌ ആയിരുന്നു ഇത്രയും റിച്ച്‌ കോസ്റ്റുംസിൽ ഒക്കെ അണ്ണനെ ഇത്രയും ലുക്കിൽ ആദ്യമായിട്ടാണ് കണ്ടത് 😍😍😍

Final verdict : പടം സ്‌ലോ ഉണ്ട് അതുകൊണ്ട് കണ്ടിട്ട് വിമർശിക്കു സുഹൃത്തേ 🌷

Dias Manu – Movie Street

 

Sarkar tamil Movie Review

 

Continue Reading
You may also like...

More in Malayalam Articles

Trending

Recent

To Top