Connect with us

സർക്കാർ ഭീകരവാദ സിനിമയെന്നും വിജയ് നക്സലെറ്റ് എന്നും ആരോപണം ; വിജയ്‌ക്കെതിരെ നടപടിയെടുക്കാൻ നീക്കം

Malayalam Breaking News

സർക്കാർ ഭീകരവാദ സിനിമയെന്നും വിജയ് നക്സലെറ്റ് എന്നും ആരോപണം ; വിജയ്‌ക്കെതിരെ നടപടിയെടുക്കാൻ നീക്കം

സർക്കാർ ഭീകരവാദ സിനിമയെന്നും വിജയ് നക്സലെറ്റ് എന്നും ആരോപണം ; വിജയ്‌ക്കെതിരെ നടപടിയെടുക്കാൻ നീക്കം

സർക്കാർ ഭീകരവാദ സിനിമയെന്നും വിജയ് നക്സലെറ്റ് എന്നും ആരോപണം ; വിജയ്‌ക്കെതിരെ നടപടിയെടുക്കാൻ നീക്കം

ദീപാവലിക്ക് തിയേറ്ററിൽ എത്തിയ വിജയ് – മുരുഗദോസ് ചിത്രം സർക്കാർ വൻ വിവാദങ്ങളിൽ കുരുങ്ങിയിരിക്കുകയാണ്. സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയ ചിത്രത്തിനെ ആക്രമിക്കുന്ന തമിഴ്‌നാട് സർക്കാർ ഉറപ്പായും താഴെ വീഴുമെന്നു നടൻ കമൽഹാസനും അഭിപ്രായപ്പെടുന്നു.

ചിത്രത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് ആരോപിച്ചാണ് തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെ ‘സര്‍ക്കാരി’നെതിരേ തിരിഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന ചില പദ്ധതികളെ ചിത്രം പരിഹസിക്കുന്നുണ്ടെന്നും എഐഎഡിഎംകെ നേതാക്കള്‍ ആരോപിച്ചിരുന്നു.

ഇപ്പോള്‍ തീയ്യേറ്ററുകളിലുള്ള ചിത്രത്തില്‍നിന്നും വിവാദപരമായ രംഗങ്ങള്‍ ഒഴിവാക്കാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടിയുടെ ചില മന്ത്രിമാര്‍ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിജയ് ഒരു നക്സലൈറ്റ് ആണെന്നും അദ്ദേഹത്തിന്റെ പുതിയ ചിത്രം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണെന്നുമായിരുന്നു തമിഴ്നാട് നിയമ മന്ത്രി ഷണ്‍മുഖത്തിന്റെ പ്രതികരണം.

”വിജയ്ക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിയെടുക്കും. സര്‍ക്കാരിനെ അധിക്ഷേപിക്കുന്ന സീനുകള്‍ വെട്ടിമാറ്റിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മറ്റൊരു മന്ത്രിയായ കടമ്പൂര്‍ സി രാജ വ്യക്തമാക്കിയിരുന്നു”. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കാണുമെന്നും രാജ പറഞ്ഞു.

ബോക്‌സോഫീസ് തകര്‍ത്ത് രണ്ട് ദിവസം കൊണ്ട് 100 കോടിയാണ് സര്‍ക്കാര്‍ നേടിയ കളക്ഷന്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ക്ഷേമ പദ്ധതികളെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന മധുരയിലെ മള്‍ട്ടിപ്ലക്‌സ് തീയേറ്ററിന് മുന്നില്‍ എഐഎഡിഎംകെ നേതാക്കള്‍ പ്രതിഷേധിച്ചു. വിവാദ രംഗങ്ങള്‍ ഒഴിവാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

sarkar movie controversy

More in Malayalam Breaking News

Trending

Recent

To Top