Connect with us

ഒരാളുമായുള്ള ബന്ധം തകരുമ്പോൾ അയാളിൽ ബലാത്സംഘ കുറ്റം ആരോപിക്കാനാവില്ല , എനിക്കെന്റെ ഭർത്താവിന്റെ സുരക്ഷയാണ് വലുത് – കങ്കണ റണവത്തിനു സറീന വഹാബിന്റെ മറുപടി !

Bollywood

നടി കങ്കണാ റണാവത്ത് ആദിത്യ പഞ്ചോളിക്കെതിരെ നല്‍കിയ പരാതിയില്‍ പ്രതികരണവുമായി ഭാര്യയും നടിയുമായ സെറീന വഹാബ്.ആദിത്യ പഞ്ചോളി തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച കങ്കണ പോലീസില്‍ പരാതി നല്‍കിയിരുന്നു. കങ്കണ നല്‍കിയ പരാതി വ്യാജമാണെന്ന് ആരോപിച്ച്‌ മാനനഷ്ടക്കേസ്‌ നല്‍കിയിരിക്കുകയാണ് ആദിത്യ പഞ്ചോളി.

കങ്കണയുടെ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖി തന്നെ ഭീഷണിപ്പെടുത്തിയതായും ആദിത്യ പഞ്ചോളി ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് സെറീന വഹാബ് പ്രതികരണവുമായി രംഗത്തെത്തിയത്.

‘ദീര്‍ഘകാലമായി ഒരാളുമായുണ്ടായിരുന്ന ബന്ധം തകര്‍ന്നുവെന്ന് കരുതി അയാളില്‍ ബലാത്സംഗ കുറ്റം ആരോപിക്കാന്‍ നമുക്ക് സാധിക്കുകയില്ല. ഇതൊന്നും ശരിയല്ല. എന്നെ സംബന്ധിച്ച്‌ എന്റെ ഭര്‍ത്താവിന്റെ സുരക്ഷയാണ് വലുത്. അദ്ദേഹത്തെ എനിക്ക് നന്നായി അറിയാം. അദ്ദേഹം എന്നില്‍ നിന്ന് ഒന്നും മറച്ചു വച്ചിട്ടില്ല.’ – സെറീന പറഞ്ഞു.

ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് ആദിത്യ പഞ്ചോളി തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച്‌ കങ്കണ രംഗത്ത് വന്നത്. പിന്നീട് പോലീസില്‍ പരാതിയും നല്‍കി.

കങ്കണക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയ ആദിത്യാ പഞ്ചോളി ഒരു വീഡിയോയും പോലീസിന് കൈമാറിയിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് കങ്കണ, റിസ്വാന്‍ സിദ്ദിഖി, കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദേല്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആദിത്യാ പഞ്ചോളി ആവശ്യപ്പെട്ടിട്ടുണ്ട്.

sareena vahab against kangana ranaut

More in Bollywood

Trending

Recent

To Top