ഭര്‍ത്താവിനൊപ്പം പിറന്നാള്‍ അടിച്ചുപൊളിച്ച് സരയൂ മോഹന്‍; ചിത്രങ്ങൾ വൈറൽ
By
ജൂലൈ പത്തിനായിരുന്നു സരയുവിന്റെ 30ാം ജന്മദിനം. ഇപ്പോള്‍ താരം തന്നെയാണ് ആഘോഷചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. ഭര്‍ത്താവിനൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങളാണ് സരയു പങ്കുവെച്ചിരിക്കുന്നത്. അതിനൊപ്പം മുപ്പത് വയസിലെത്തി നില്‍ക്കുമ്ബോഴും കുട്ടികളുടെ സന്തോഷമാണ് തനിക്കെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. നല്ല ഒരു ജന്മദിനം ആയിരുന്നു… പ്രായം മുന്നോട്ടാണെങ്കിലും ഒരുപാട് ആശംസകളും സമ്മാനങ്ങളും ഒക്കെ കിട്ടുമ്ബോള്‍ കുട്ടികളുടെ പോലെ സന്തോഷം തോന്നുന്നു. അങ്ങോട്ട് ഒന്നും നല്‍കാതെ തന്നെ ഒരുപാട് സ്നേഹിക്കുന്ന സുഹൃത്തുക്കള്‍ തന്നെ ആണ് ജീവിതം.. നന്ദി.. 30 ന്റെ പടിവാതിലില്‍ എത്തിയപ്പോഴും മനസ്സ് തുറന്ന് ഇങ്ങനെ 32 പല്ലും കാണിച്ചു ചിരിക്കാന്‍ പറ്റുന്നത് സ്നേഹവും സൗഹൃദങ്ങളും കുടുംബവും തലചായ്ക്കാന്‍ ഒരു തോളുമൊക്കെയാണ് ഏറ്റവും വലിയ സമ്ബത്ത് എന്ന തിരിച്ചറിവിലും ആ കണക്കില്‍ ധനികയാണ് എന്ന അഹങ്കാരത്തിലുമാണ്.. ഒരുപാട് സ്നേഹം എല്ലാവര്‍ക്കും എന്നാണ് കുറിച്ചത്.
മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ തിളങ്ങുന്ന നടിയാണ് സരയൂ മോഹന്‍. ചെറും വലുതുമായ വേഷങ്ങളില്‍ സിനിമയില്‍ അഭിനയിച്ച് ശ്രദ്ധ നേടിയിട്ടുള്ള താരം മിനി സ്‌ക്രീനിലും സജീവമാണ്. ഇപ്പോള്‍ മഴവില്‍ മനോരമയില്‍ തകര്‍പ്പന്‍ കോമഡി അവതാരയുമാണ്. ലോഹിതദാസ് സംവിധാനം ചെയ്ത ചക്കരമുത്തിലൂടെയാണ് സരയൂ സിനിമാരംഗത്തേക്ക് എത്തുന്നത്. ഹസ്ബന്റ്‌സ് ഇന്‍ ഗോവ, നായിക, കൊന്തയും പൂണൂലും, നിദ്ര തുടങ്ങി നിരവധി ചിത്രങ്ങളില്‍ സരയൂ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും സരയൂ പ്രധാനകഥാപാത്രമായിട്ടുണ്ട്. സോള്‍ട്ട് മാംഗോ ട്രീയാണ് സരയു ഒടുവില്‍ അഭിനയിച്ച ചിത്രം.
sarayu -birthday- fb -post