Connect with us

ഭർത്താവും അച്ഛനും കൂടെയില്ല , ഒരു വശം തളർന്ന് , കൂപ്പുകൈകളോടെ ശരണ്യ !

Malayalam Breaking News

ഭർത്താവും അച്ഛനും കൂടെയില്ല , ഒരു വശം തളർന്ന് , കൂപ്പുകൈകളോടെ ശരണ്യ !

ഭർത്താവും അച്ഛനും കൂടെയില്ല , ഒരു വശം തളർന്ന് , കൂപ്പുകൈകളോടെ ശരണ്യ !

മലയാളികളുടെ മനസിനെ ഉലച്ച സംഭവമായിരുന്നു ടെലിവിഷൻ – സീരിയൽ താരം ശരണ്യയുടെ കാൻസർ രോഗ ബാധയും അതിനെ തുടർന്ന് അവർ കടന്നു പോയ പ്രതിസന്ധികളും . ഏഴു വർഷത്തിനിടെ ഒൻപതു ശാസ്ത്രക്രിയകളാണ് ഇവർ അതിജീവിച്ചത്. അടുത്തിടെ കഴിഞ്ഞ ശസ്ത്രക്രിയയ്ക്ക് ശേഷം തന്നെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ശരണ്യ . ഒരു ഭാഗം തളർന്ന നിലയിലാണ് താരം.

ബ്രെയിന്‍ ട്യൂമറിന്റെ പിടിയിലായതോടെ അഭിനയജീവിതത്തില്‍ നിന്നുള്ള വരുമാനം നിലച്ചു. ഭര്‍ത്താവും അച്ഛനും ഇപ്പോള്‍ കൂടെയില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ഓപ്പറേഷനും കൂടി കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന അവസ്ഥയിലാണ് ശരണ്യ. സാമൂഹ്യപ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്ബിലാണ് ശരണ്യയുടെ ഈ അവസ്ഥ ഇപ്പോള്‍ ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്.

കണ്ണൂര്‍ സ്വദേശിയായ ശരണ്യ ഇപ്പോള്‍ തിരുവനന്തപുരത്ത് അമ്മയ്‌ക്കൊപ്പം വാടകയ്ക്ക് കഴിയുകയാണ്.ശരണ്യയുടെ അവസ്ഥ പുറത്ത് കൊണ്ട് വന്നത് സാമൂഹ്യ പ്രവർത്തകനായ സൂരജ് പാലക്കാരനാണ് . വർഷങ്ങൾക്ക് മുമ്പ് താരത്തിന് ട്യൂമ‌ർ വന്നിരുന്നു. വിദഗ്ദ ചികിത്സയ്ക്ക് ശേഷം തന്റെ നില മെച്ചപ്പെട്ടെന്ന് ശരണ്യ തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോൾ വീണ്ടും ശരണ്യയെ രോഗം പിടികൂടിയെന്നും ആ കലാകാരിയുടെ നില ദയനീയമാണെന്നും സൂരജ് പാലാക്കാരനും സീരിയൽ താരം സീമ ജി നായരും ഫേസ്ബുക്ക് വീഡിയോയിലൂടെ അന്ന് പറഞ്ഞു.

‘ടിവിയിലൂടെ കാണുമ്പോൾ മാത്രമാണ് പല കലാകാരന്മാരുടെയും നല്ലകാലം. അതിനുശേഷം അവർക്കൊരു അപകടം പറ്റിയാലോ അസുഖം വന്നാലോ തിരിഞ്ഞു നോക്കാൻ ആരുമില്ല. ഒരു കാലാകാരനോ കലാകാരിയോ തളർന്ന് കിടക്കുന്ന അവസ്ഥ മറ്റുള്ളവരിലേക്ക് എത്തിക്കുന്നത് മോശമാണ്.അതിനാൽ അവരുടെ ഇപ്പോഴത്തെ ചിത്രം കാണിക്കുന്നില്ല’-സൂരജ് പറയുന്നു.ഇരു കാലുകളുമില്ല, അവൾക്ക് കൊലുസിടണം, ആഗ്രഹം നിറവേറ്റി ജുവലറി ഉടമ: സോഷ്യൽ മീഡിയയുടെ കണ്ണ് നനയിച്ച് വീഡിയോ
സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത് ബദിരിയാ എന്ന മൂന്ന് വയസുകാരിയുടെ ഒരു വീഡിയോയാണ്. ജന്മനാ കാലുകളില്ലാത്ത കുട്ടിക്ക് കൊലുസ് അണിയാനുള്ള ആഗ്രഹം…
‘ശരണ്യക്ക് ആറ് വർഷം മുമ്പ് ട്യൂമർ വന്നിരുന്നു.

അന്ന് കലാകാരന്മാരൊക്കെ സഹായിച്ചിരുന്നു. അതിനുശേഷം ഓരോ വർഷവും ബ്രെയിൻ ട്യൂമർ വരികയും മൂർദ്ധന്യാവസ്ഥയിലാകുകയും ചെയ്യാറുണ്ട്. അപ്പോഴൊക്കെ ശ്രീചിത്രയിൽ ഓപ്പറേഷന് വിധേയമാക്കാറുണ്ട്. ഏഴ്മാസം മുമ്പ് ആറാമത്തെ സർജറി ചെയ്തിരുന്നു. ഇതിപ്പോൾ ഏഴാമത്തെ സർജറിയാണ്. ഇത് കുറച്ച് ക്രിട്ടിക്കലാണ്. ഒരു വശം ഏകദേശം തളർന്ന് പോകുന്ന അവസ്ഥയിലാണ്. അവളായിരുന്നു ആ വീടിന്റെ അത്താണി. അവളിലൂടെയാണ് ആ വീട് കഴിഞ്ഞുപോകുന്നത്.വാടക വീട്ടിലാണ് താമസം.’-സീമ ജി നായർ പറയുന്നു.

ശരണ്യയുടെ ഓപ്പറേഷൻ കഴിഞ്ഞ ശേഷം സീമ ജി നായർ പറഞ്ഞത് ഇങ്ങനെയായിരുന്നു . എല്ലാവരുടെയും പ്രാർഥനകളും അനുഗ്രഹങ്ങളും കൊണ്ട് ഓപ്പറേഷൻ നല്ല രീതിയിൽ കഴിഞ്ഞു. ഇനി അവൾ എഴുന്നേൽക്കണം. വലതുഭാഗത്തിനു ചെറിയ പ്രശ്നമുണ്ട്. ഫിസിയോതെറാപ്പി ചെയ്യുന്നു. എന്തായാലും ഒരുകാര്യം മനസ്സിലായി, ശരണ്യയെ സ്നേഹിക്കുന്ന സഹായിക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ട്. ഓരോദിവസവും നൂറുകണക്കിന് ആളുകളാണ് ശരണ്യയെപ്പറ്റി ചോദിച്ച് വിളിക്കുന്നത്. അവൾ തിരിച്ചുവരും..’–സീമ ജി. നായർ പറയുന്നു.

ചികിത്സാ ചെലവ് താങ്ങാനാകാതെ, വലിയ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോയ ശരണ്യയെ കൈയയച്ച് സഹായിക്കാൻ വിവിധ തുറകളിൽ നിന്നു നിരവധി സൻമനസ്സുകൾ രംഗത്തു വന്നു, ചെറുതും വലുതുമായ സഹായങ്ങൾ ശരണ്യയുടെ അക്കൗണ്ടിലേക്കെത്തി. സ്വന്തമായി ഒരു വീടോ, മറ്റു വരുമാന മാർഗങ്ങളോ, സമ്പാദ്യമോ ഇല്ലാതെ, അമ്മയോടൊപ്പം ജീവിക്കുന്ന ശരണ്യയെ സ്വന്തം ഹൃദയത്തോടു ചേർത്തു നിർത്തി, അതിജീവനത്തിന്റെ കരുത്തു പകരുന്നതിൽ പ്രധാനി നടി സീമ ജി നായരാണ്.

saranya sasi facebook live

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top