Connect with us

അച്ഛന്റെ രണ്ടാം വിവാഹത്തിന് അമ്മ നൽകിയ സമ്മാനം ഇതായിരുന്നു;സെയ്ഫ്-കരീന വിവാഹത്തെ കുറിച്ച് മകളുടെ വെളിപ്പെടുത്തൽ!

Bollywood

അച്ഛന്റെ രണ്ടാം വിവാഹത്തിന് അമ്മ നൽകിയ സമ്മാനം ഇതായിരുന്നു;സെയ്ഫ്-കരീന വിവാഹത്തെ കുറിച്ച് മകളുടെ വെളിപ്പെടുത്തൽ!

അച്ഛന്റെ രണ്ടാം വിവാഹത്തിന് അമ്മ നൽകിയ സമ്മാനം ഇതായിരുന്നു;സെയ്ഫ്-കരീന വിവാഹത്തെ കുറിച്ച് മകളുടെ വെളിപ്പെടുത്തൽ!

ബോളിവുഡിലെ രണ്ട് സൂപ്പർ താരങ്ങളാണ് സെയ്‌ഫും കരീനയും.കരീന ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് സെയ്‌ഫിനെ വിവാഹം ചെയ്യുന്നത്.വിവാഹത്തിന് ശേഷവും ഇരുവരും സിനിമയിൽ സജീവമായിരുന്നു.സെയ്‌ഫിന്റെ ആദ്യ ഭാര്യയാണ് അമൃത സിങ്ങ്.സെയ്ഫ് അമൃത ദമ്പതികളുടെ മകളാണ് സാറ അലിഖാന്‍.ഇപ്പോളിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ് സാറ.

സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റെയും വിവാഹ സമയത്തെ അമ്മ അമൃത സിങ്ങിന്റെ പ്രതികരണങ്ങളെക്കുറിച്ചാണ് സാറ തുറന്നു പറഞ്ഞത്.താന്‍ ഇപ്പോഴും അന്നത്തെ സംഭവങ്ങള്‍ ഓര്‍ക്കുന്നുവെന്ന് സാറ പറഞ്ഞു. ”അച്ഛന്‍ കരീനയെ വിവാഹം ചെയ്തപ്പോള്‍ ഞാന്‍ അമ്മക്കൊപ്പം ലോക്കറില്‍ നിന്നും ആഭരണങ്ങള്‍ എടുത്തു എന്നിട്ട് ഇതില്‍ ഏത് ഇടുമെന്ന് ചോദിച്ചു. അമ്മ ഉടന്‍ അബു ജാനി, സന്ദീപ് ഖോസ്ല എന്നീ ഡിസൈനേര്‍സിനെ വിളിച്ച് സെയ്ഫിന്റെ വിവാഹമാണ് എന്റെ മകള്‍ സാറയ്ക്ക് ഏറ്റവും മനോഹരമായ ലഹങ്ക തന്നെ വേണമെന്ന് പറഞ്ഞു” എന്നാണ് ഒരു അഭിമുഖത്തിനിടെ സാറ വ്യക്തമാക്കിയത്.

അമൃത സിങ്ങുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയയതിന് ശേഷം 2012 ഒക്ടോബറിലാണ് സെയ്ഫ് കാമുകി കരീന കപൂറിനെ ജീവിതസഖിയാക്കിയത്.രണ്ടാനമ്മ കരീന കപൂറിനോടും സാറക്ക് അടുപ്പം ഉണ്ട്. ‘കഭി ഖുശി കഭി ഖം’ എന്ന ചിത്രത്തിലെ പൂ എന്ന കരീനയുടെ കഥാപാത്രം തനിക്ക് വളരെ ഇഷ്ടമാണെന്നും സാറ അഭിമുഖങ്ങളില്‍ പറയാറുണ്ട്.

sara ali khan talks about faher saif ali khans marriage

More in Bollywood

Trending

Recent

To Top