Connect with us

ഫോട്ടോഷൂട്ടിൽ അൽപ വസ്ത്രധാരണം ; താരപുത്രി സാറ അലി ഖാന് വിമർശനം !!!

Malayalam Breaking News

ഫോട്ടോഷൂട്ടിൽ അൽപ വസ്ത്രധാരണം ; താരപുത്രി സാറ അലി ഖാന് വിമർശനം !!!

ഫോട്ടോഷൂട്ടിൽ അൽപ വസ്ത്രധാരണം ; താരപുത്രി സാറ അലി ഖാന് വിമർശനം !!!

നടന്‍ സെയിഫ് അലി ഖാന്റെയും ആദ്യ ഭാര്യ നടി അമൃത സിംഗിന്റെയും മകളാണ് ബോളിവുഡിലെ പുതിയ താരോദയം സാറ അലി ഖാൻ.  ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയായ നടിയാണ് സാറ അലി ഖാന്‍.

സുശാന്ത് സിങ് നായകനായെത്തിയ കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെ സാറ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. സിനിമയിലെത്തുന്നതിന് മുന്‍പേ പെരുമാറ്റത്തിന്റെ പേരില്‍ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിട്ടുള്ള താരമാണ് സാറ. എന്നാലിപ്പോള്‍ വസ്ത്രധാരണത്തിന്റെ പേരിലാണ് സാറക്കെതിരെ ട്രോളുകള്‍.

വോഗ് മാസികയ്ക്ക് വേണ്ടി നടത്തിയ കവര്‍ ഫോട്ടോഷൂട്ടുകളാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. ബീച്ച്‌ ഔട്ട്ഫിറ്റിലായിരുന്നു താരത്തിന്റെ ഫോട്ടോഷൂട്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ചിത്രങ്ങള്‍ക്ക് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ഇത്ര ഹോട്ട് ലുക്കില്‍ സാറ പ്രത്യക്ഷപ്പെടുമെന്ന് കരുതിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ദിഷ പട്ടാണിയെ പോലെയാകാനാണോ ശ്രമമെന്നും ഇവര്‍ ചോദിക്കുന്നു. എന്നാല്‍ വോഗിന്റെ കവര്‍ ഗേളാകാനുള്ള എല്ലാ യോഗ്യതയും സാറയ്ക്ക് ഉണ്ടെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.

ഫിലിം ഫെയര്‍ മാഗസിന്റെ കവര്‍ ഗേളായി എത്തിയതോടെയാണ് നേരത്തെ സാറ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ഒരു ആഫ്രിക്കന്‍ പശ്ചാതലത്തില്‍ ഒരുങ്ങിയ ഫോട്ടോഷൂട്ടില്‍ സ്‌റ്റൈലിഷ് ഗ്ലാമര്‍ ലുക്കിലാണ് സാറ പ്രത്യക്ഷപ്പെടുന്നത്. 

sara ali khan latest photoshoot

More in Malayalam Breaking News

Trending

Recent

To Top