Malayalam
അമ്മയ്‌ക്കൊപ്പം ഡേറ്റ്;ഭീമൻ ദോശയുടെ വീഡിയോ പങ്കുവെച്ച് സാറ അലിഖാൻ!
അമ്മയ്‌ക്കൊപ്പം ഡേറ്റ്;ഭീമൻ ദോശയുടെ വീഡിയോ പങ്കുവെച്ച് സാറ അലിഖാൻ!
By
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബോളിവുഡ് താരം സാറ അലിഖാന്റെ വാർത്തകളാണ് സോഷ്യൽ മിഡിയയിൽ ചർച്ചാ വിഷയം.ബോളിവുഡിലെ യുവതാരറാണിമാരിൽ ഒരാളാണ് സാറ.മാത്രമല്ല സെയ്ഫ് അലിഖാന്റെയും ആദ്യഭാര്യ അമൃതസിംഗിന്‍റെയും മകൾ കൂടിയാണ്.കഴഞ്ഞ ദിവസം സാറ തന്റെ അമ്മയെക്കുറിച്ച് പറഞ്ഞ ചില വെളിപ്പെടുത്തലുകൾ ചർച്ചയായിരുന്നു.ഇപ്പോളിതാ അമ്മയ്‌ക്കൊപ്പമുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരിക്കുകയാണ്.ഒപ്പം ഒരു ഭീമാകാരം ദോശയും.
അമ്മയ്ക്കൊപ്പമുള്ള ഒരു ഡേറ്റ് വീഡിയോയാണ് താരം പങ്കുവെച്ചത്.മൂന്നു പ്ലേറ്റുകളിലായി ടേബിളിനേക്കാള്‍ വലുപ്പത്തിലുള്ള ദോശയാണ് വീഡിയോയുടെ പ്രത്യേകത. ഒപ്പം ഭീമന്‍ ദോശയ്ക്ക് മുന്നില്‍ മുഖം മറച്ചിരിക്കുന്ന അമ്മ അമൃതസിംഗിനെയും കാണാം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കേദാര്‍ നാഥ് എന്ന ചിത്രത്തിലൂടെ ബോളീവുഡില്‍ അരങ്ങേറ്റം കുറിച്ച താരം സിംബ എന്ന റണ്‍ബീര്‍ കപൂര്‍ ചിത്രത്തിലൂടെ താരമൂല്യം കൂടിയ പുതുമുഖതാരങ്ങളുടെ പട്ടികയിലും ഇടം പിടിച്ചു.
sara ali khan instagram post
