Connect with us

ത്രില്ലർ ചിത്രവുമായി സന്തോഷ് ശിവൻ എത്തുന്നു – അണിനിരക്കുന്നത് മഞ്ജു വാര്യരും കാളിദാസ് ജയറാമും സൗബിൻ ഷാഹിറും!!

Malayalam Breaking News

ലോകോത്തര നിലവാരം കാത്തു സൂക്ഷിക്കുന്ന ഛായാഗ്രാഹകനാണ് സന്തോഷ് ശിവൻ . 2011 ൽ റിലീസായ ഉറുമിയിൽ ആ കഴിവും മികവും കണ്ടതുമാണ്. ഇപ്പോൾ മറ്റൊരു മലയാള ചിത്രവുമായി 7 വർഷത്തിന് ശേഷം സന്തോഷ് ശിവൻ എത്തുകയാണ്.

സന്തോഷ് ശിവൻ തന്നെ ക്യാമറയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യരും, കാളിദാസ് ജയറാമും, സൗബിൻ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ദുബായിലുള്ള ലെൻസ്മാൻ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് സന്തോഷ്‌ ശിവൻ ഈ ചിത്രം തയ്യാറാക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ഒക്ടോബർ 20ന് ആലപ്പുഴ ഹരിപ്പാടിൽ ചിത്രീകരണം ആരംഭിക്കുന്നതാണ്. കേരളത്തിലെ പല ഭാഗങ്ങളെക്കൂടാതെ ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്.

ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന മുഴുനീള എന്റർടെയിനറായിരിക്കും ചിത്രമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത് . ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്ദർ ഉൾപ്പെടെയുള്ള വലിയൊരു ടീമാണ് ഇതിനു വേണ്ടി സന്തോഷ് ശിവന്റെയൊപ്പം അണിനിരക്കുന്നത്.

santhosh sivans new thriller movie

More in Malayalam Breaking News

Trending

Recent

To Top