Connect with us

സന്തോഷ് പണ്ഡിറ്റ് ചിത്രം ആട് 2 റെക്കോർഡ് തകർത്തു ? !!

Malayalam Breaking News

സന്തോഷ് പണ്ഡിറ്റ് ചിത്രം ആട് 2 റെക്കോർഡ് തകർത്തു ? !!

സന്തോഷ് പണ്ഡിറ്റ് ചിത്രം ആട് 2 റെക്കോർഡ് തകർത്തു ? !!

സന്തോഷ് പണ്ഡിറ്റ് ആരാധകരെ ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. പുതിയ ചിത്രം ‘ഉരുക്ക് സതീഷന്‍’  തിയേറ്ററുകളിലെത്തി. ചിത്രം ആടു 2 ന്റെ റെക്കോർഡ് തകർക്കുമെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.
ഉരുക്ക് സതീഷന്‍ സന്തോഷ് പണ്ഡിറ്റ് എന്ന താരത്തിന്‍റെ ചിത്രമല്ല, മറിച്ച് സന്തോഷ് പണ്ഡിറ്റ് എന്ന നടന്‍റെ ചിത്രമാണിതെന്നുമാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചത്.  സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചർച്ചയാവുന്നുണ്ട്. ചിത്രം പൊട്ടിയാല്‍ ഉടനെ ഉരുക്ക് 2 എന്ന പേരില്‍ അടുത്ത സിനിമ ചെയ്ത് അത് മലയാളികള്‍ മെഗാ ഹിറ്റാക്കുകയും ആട് 2വിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുമെന്നും പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിക്കുന്നു.
സന്തോഷ് പണ്ഡിറ്റിന്‍റെ കുറിപ്പ്
“മക്കളേ…
SSLC result വന്നൂ….
Plus 2 result വന്നു…
Degree Result ,IPL result വന്നു….
Karnataka result വന്നൂ…
ഇനി വരാനുള്ളത് കേരള ജനത മൊത്തം നെടുവീർപ്പോടെ കാത്തിരിക്കുന്ന “ഉരുക്കു സതീശൻ” film result ആണ്….
എന്റെ 9-ാ മത്തെ സിനിമയായ “ഉരുക്കു സതീശൻ” Censoring കഴിഞ്ഞു… Jun 1 നു Releasing expect ചെയ്യുന്നു.. 10 ലക്ഷം collect ചെയ്താലേ ഞാൻ Happy ആകും….(5 Lakhs ലാഭമാകും)
“ഉരുക്കു സതീശൻ” ഒരു മാസ്സ് പടമല്ല…ഭീകരമായ ഷോട്ടുകളോ, തെലുങ്കു സിനിമാ മോഡൽ stunds ഇതിലില്ല….വളരെ realistic ആയ ഒരു കഥാചിത്രമാണിത്…. New Generation films ലൊക്കെ കാണുന്ന പോലുള്ള മദ്യപാനം, മയക്കു മരുന്ന്, പുകവലി ഒന്നും ഇതിലില്ല….സ്ത്രീ വിരുദ്ധ പരാമർശങ്ങളോ, double meaning comedy യും ഇല്ല…ഇതൊരു കുടുംബ ചിത്രം…. വലിയ പ്രതീക്ഷ ഇല്ലാതെ കണ്ടാൽ ഒരു കിടിലൻ സിനിമ കാണാം….പതിവ് നായകൻ, നായികാ സങ്കൽപ്പങ്ങളെല്ലാം മാറ്റി വച്ചു മാത്രം ഈ സിനിമ കാണാൻ അപേക്ഷ….
ഇത് Santhosh Pandit എന്ന star ന്റെ സിനിമയല്ല….Santhosh Pandit എന്ന നടന്റെ മാത്രം film ആണ്….
(വാൽക്കഷ്ണം:- അഥവാ ഈ പടം എങ്ങാൻ മാന്യമായി പൊട്ടിയാൽ ഞാൻ ഉടനെ “ഉരുക്ക് 2″ എന്ന പേരിലൊരു പടം കൂടി ചെയ്യും….മലയാളികളെല്ലാം അതു കണ്ടു Super mega hit ആക്കും….ആട് 2 ന്റെ record അങ്ങനെ ഞാൻ തകർക്കും… എല്ലാവരും ജാഗ്രതൈ… നോക്കിക്കോ…)”.

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top