Connect with us

ഈ സംഭവത്തിലൂടെ ഇന്ത്യയിലെ പ്രതിപക്ഷം മൊത്തം ഒന്നിച്ചു രാഹുല്‍ ജിക്ക് കീഴില്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ് നേരിടുമോ എന്നാണ് ഇനി അറിയേണ്ടത്; പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്

ഈ സംഭവത്തിലൂടെ ഇന്ത്യയിലെ പ്രതിപക്ഷം മൊത്തം ഒന്നിച്ചു രാഹുല്‍ ജിക്ക് കീഴില്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ് നേരിടുമോ എന്നാണ് ഇനി അറിയേണ്ടത്; പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് എം പി സ്ഥാനം നഷ്ടപ്പെട്ടത് പ്രതിപക്ഷ ഐക്യത്തിന് വഴി തെളിയിക്കുമെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ത്രിപുരയിലും പശ്ചിമ ബംഗാളിലും സംഭവിച്ചത് പോലെ ഭാവിയില്‍ കേരളത്തിലും സി പി എം, കോണ്‍ഗ്രസ് സഖ്യം ഉടലെടുക്കും എന്നും സന്തോഷ് പണ്ഡിറ്റ് നിരീക്ഷിച്ചു.

അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ രാഷ്ട്രീയ അക്രമങ്ങളും അഴിമതിയും കുറയും എന്നും സന്തോഷ് പണ്ഡിറ്റ് അവകാശപ്പെട്ടു. ഈ സംഭവത്തോടെ ഇന്ത്യയിലെ പ്രതിപക്ഷം ഒന്നിച്ച് രാഹുല്‍ ഗാന്ധിക്ക് കീഴില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടുമോ എന്നതാണ് ഇനി അറിയാനുള്ള കാര്യം എന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണംഅപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്സഭാ അംഗത്വത്തില്‍ നിന്ന് രാഹുല്‍ ജിയെ അയോഗ്യനാക്കിയല്ലോ.. അദ്ദേഹത്തിന് ഉടനെ മേൽ കോടതിയിൽ അപ്പീൽ ചെയ്യാം.. വേണമെങ്കില് പരാമർശത്തിൽ മാപ്പ് പറയാം.. ‘മോദി’ എന്നത് OBC വിഭാഗത്തിൽ പെടുന്ന വടക്കേ ഇന്ത്യയിലെ ഒരു ജാതിയാണ്.. ആ സമുദായത്തെ പ്രസംഗ മധ്യെ അപമാനിച്ച് എന്ന കേസിലാണ് കോടതി രാഹുൽ ജിയെ ശിക്ഷിച്ചത് .

(കള്ളന്മാരുടെ എല്ലാം പേര് മോദിയെന്നാകുന്നത് എങ്ങനെ……? ഇതായിരുന്നു രാഹുൽ ജിയുടെ ചോദ്യം.) ഇതിന് മുമ്പും ഇതുപോലെ പ്രസംഗ മധ്യേ പറഞ്ഞ കാര്യങ്ങളിൽ ഇദ്ദേഹത്തിന് കോടതി കയറേണ്ടി വന്നിട്ടുണ്ട്.. ഇടക്ക് മാപ്പും പറഞ്ഞിട്ടുണ്ട്…രാഹുൽ ജി മുമ്പ് കോടതിയിൽ മാപ്പ് പറഞ്ഞതിൻ്റെ news linkhttps://www.indiatoday.in/…/rahul-gandhi-unconditional…

കീഴ്ക്കോടതി വിധിച്ച ശിക്ഷയില്‍ മേല്‍ക്കോടതി ശിക്ഷ ഇളവ് ചെയ്യുകയോ നടപടി സ്റ്റേ ചെയ്യുകയോ ചെയ്തില്ലെങ്കില്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഇതിന് മുമ്പ് ലക്ഷദ്വീപ് MP ഒരു ക്രിമിനൽ കേസ് പെട്ട് ശിക്ഷിക്കപ്പെട്ടപ്പോൾ MP സ്ഥാനം നഷ്ട പ്പെട്ടിരുന്നു..ഏതായാലും CPM നേതാക്കൾ രാഹുൽ ജിക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.. അവർ ഈ സംഭവത്തിൽ അപലപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മറ്റു ചില പ്രതിപക്ഷ പാർട്ടി നേതാക്കളും കോടതി വിധിയിൽ വിഷമം അറിയിച്ചു രാഹുൽ ജിക്ക് ഒപ്പം ഉണ്ടെന്നു പറഞ്ഞു. ഈ സംഭവത്തിലൂടെ ഇന്ത്യയിലെ പ്രതിപക്ഷം മൊത്തം ഒന്നിച്ചു രാഹുൽ ജിക്ക് കീഴിൽ അടുത്ത ലോകസഭാ തെരഞ്ഞെടുപ് നേരിടുമോ എന്നാണ് ഇനി അറിയേണ്ടത്.. കേരള മുഖ്യൻ പിണറായി ജീയും കട്ട പിന്തുണ നൽകിയിട്ടുണ്ട്.മേൽ കൊടതിയിൽ നിന്നും അദ്ദേഹം അനുകൂല വിധി നേടും എന്നു കരുതുന്നു. അല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ 6 വർഷ അയോഗ്യത വരും..

അങ്ങനെ എങ്കിൽ ഇനി വയനാട് ഉപതെരഞ്ഞെടുപ്പിൽ ആരു മത്സരിക്കും ? നിലവിൽ കോൺഗ്രസിൽ ഏറ്റവും മികച്ച നേതാവിനെ വേണം വയനാട് നിർത്തുവാൻ.. മാറിയ സാഹചര്യത്തിൽ വയനാടിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് സിപിഎം പിന്തുണ കൊടുക്കും എന്ന് കരുതുന്നു.. എങ്കിൽ UDF വമ്പൻ ഭൂരിപക്ഷത്തിൽ ജയിക്കും എന്നു കരുതാം… മാത്രവുമല്ല, ത്രിപുര , west bengal പോലെ കേരളത്തിലും CPM, Congress പാർട്ടി സഖ്യം ഉടനെ ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു.

അങ്ങനെ സംഭവിച്ചാൽ ഈ രണ്ടു പാർട്ടികൾക്കും ഗുണമാണ് .പല ചെറു ഘടക കക്ഷികളെയും ഒഴിവാക്കി കുറച്ചു കൂടി സമാധാനത്തോടെ സിപിഎം, കോൺഗ്രസ്സ് പാർട്ടികൾക്ക് വലിയ ഭൂരിപക്ഷത്തിൽ കേരളം ഭരിക്കുവാൻ സാധിക്കും എന്നതാണ് സത്യം… അതിലൂടെ അഴിമതിയും കുറയും, ഹർത്താൽ, രാഷ്ട്രീയ ആക്രമങ്ങൾ ഒക്കെ ഇല്ലാതാവും….

നോക്കാം.. ഭാവിയിൽ എന്ത് സംഭവിക്കും എന്ന്… (വാൽ കഷ്ണം… പ്രസംഗത്തിലും , പൊതു യോഗത്തിലോക്കെ പല പാർട്ടിയുടെ പല നേതാക്കന്മാരും അണികളുടെ കൈയ്യടി കിട്ടുവാൻ പലതും പറയാറുണ്ട്… ചിലർ ഭീഷണി മുഴക്കാറുണ്ട്… പൊതുവിൽ എല്ലാ നേതാക്കന്മാരും സംസാരം അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്…)By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

Continue Reading
You may also like...

More in News

Trending

Recent

To Top