Connect with us

വിദ്യാഭ്യാസമുള്ള ജനതയിൽ തനിക്ക് പ്രതീക്ഷയുണ്ടെന്ന് സന്തോഷ് എച്ചിക്കാനം!

Malayalam

വിദ്യാഭ്യാസമുള്ള ജനതയിൽ തനിക്ക് പ്രതീക്ഷയുണ്ടെന്ന് സന്തോഷ് എച്ചിക്കാനം!

വിദ്യാഭ്യാസമുള്ള ജനതയിൽ തനിക്ക് പ്രതീക്ഷയുണ്ടെന്ന് സന്തോഷ് എച്ചിക്കാനം!

നമ്മുടെ ഒരു മുപ്പത് കൊല്ലം പിറകിലാണ് ആഫ്രിക്ക എന്ന് അഭിപ്രായപ്പെട്ട സന്തോഷ് എച്ചിക്കാനം എന്നാൽ അവിടം സ്കൂളുകളിൽ വിദ്യാഭ്യാസമുണ്ടെന്നും ആ ജനത്തിൽ തനിക്കൊരു പ്രതീക്ഷയുണ്ടെന്നും അതേ സമയം ഇന്ത്യയിൽ ഗ്രാമങ്ങളിലെ മിക്ക കുട്ടികളും സ്കൂളിൽ പോകുന്നിലെന്നും നാളെ വിദ്യാഭ്യാസം കൊണ്ട് ഇവരിൽ പ്രതീക്ഷയില്ലെന്നും ഏതു ഗവൺമെന്റ് ഭരിച്ചാലും അവർക്കാർക്കും വിദ്യാഭ്യാസം കൊടുക്കുന്നതിനോട് താൽപര്യമില്ലെന്നും കാരണം അറിവുണ്ടായാൽ ചോദ്യം.ചോദിക്കുമെന്നും അതിനുത്തരം പറയാതിരിക്കാനുളള സാഹചര്യങളാണ് ഗവൺമെന്റ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം കുട്ടിച്ചേർത്തു. ആ ഫ്രിക്കയിലെ കുട്ടികളുടെ ജീവിതം തന്റെ കുട്ടിക്കാത്ത ഓർമ്മിപ്പിച്ചു എന്നു പറഞ്ഞു. ബംഗ്ലാദേശിലെ ധാക്കയിൽ ഒരു പ്രശ്നവുമില്ലെന്നും മനോഹരമായ ആനഗരത്തിൽ നിന്ന് ആരും ഇവിടേക്ക് വരാൻ ആഗ്രഹി ഒന്നില അവിടെ ഹിന്ദുക്കളും മുസ്ലീങ്ങളും സാഹോദര്യത്തോടെയാണ് കഴിയുന്നത്. NRC കൊണ് ഉദ്ദേശിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അവിടെ ഒരു വംശീയ പ്രശ്നം വന്നാൽ അതു അവരെ രണ്ടായി തിരിക്കുമെന്നും അതു പരിഹരിക്കാൻ അവർക്കാവില്ല കാരണം അവർക്ക് വിദ്യാഭ്യാസമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സാഹിത്യോത്സവത്തിന്റെ വേദിയിൽ മാനവ യാത്രയുടെ ചരിത്ര പഥങ്ങൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചർച്ചയിൽ അദ്ദേഹത്തെ കൂടാതെബെന്യാമിൻ വി മുസഫർർ അഹമദ് ലിജീഷ് കുമാർ എന്നിവരും പങ്കെടുത്തു.

നമ്മൾ ആധുനികരാണ് എന്ന് പറയുമ്പോഴും നമുക്കൊപ്പവും നമ്മുടെ പിന്നിലും അഭയാർത്ഥികളുടെ മാർച്ചുണ്ട് അതാണ് മാനവ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട യാത്ര എന്ന് അഭിപ്രായപ്പെട്ട മുസഫർ അഹമ്മദ് നമുക്ക് നോക്കാനുള്ളത് ഈ അഭയാർത്ഥികളുടെ ജീവിതത്തിലേക്കാണെന്നും ഇന്നും എന്തു കൊണ്ട് ഈ അഭയാ ത്ഥി പ്രവാഹം തുടരുന്നു എന്നും എന്തുകൊണ്ട് ഇന്ത്യ രേഖകളില്ലാത്ത അഭയാർത്ഥികളെ രേഖകളില്ലാത്ത വരെ സൃഷ്ടിക്കാൻ വേണ്ടി ശ്രമിക്കുന്നു. അതാണ് ഒരു യാത്രക്കാരൻ ഇന്ന് ഉന്നയിക്കേണ്ട ചോദ്യം എന്നും അഭിപായപ്പെട്ടു.

ഇന്ത്യയിലൂടെ അലയാൻ വിധിക്കപ്പെട്ടവരും കൂടിച്ചേർന്നതാണ് ഇന്ത്യ എന്നാണ് ബെന്യാമിൻ പറഞ്ഞത്. ദൃശ്യമാധ്യമങ്ങളിലിരുന്നു കൊണ്ട് കാണേണ്ട കാഴ്ചയല്ല യാത്രകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.. യാത്ര എന്റെ ജീവിതത്തിന്റെ ഭാഗമാണ് സന്തോഷ് എനിക്കാനം കൂട്ടിച്ചേർത്തു.

santhosh echikkanam in klf

More in Malayalam

Trending

Recent

To Top