Connect with us

മോഹൻലാലിന്റെ സെറ്റിൽ ആന്റണി പെരുമ്പാവൂർ ആദ്യത്തെ കുറച്ച് ദിവസം അവിടെ നിൽക്കും, സെറ്റെല്ലാം ഓക്കെ ആണെന്ന് തോന്നിയാൽ മാത്രമേ പോവുള്ളൂ, ഇല്ലെങ്കിൽ അവിടെ തന്നെ താമസിക്കും; വെളിപ്പെടുത്തി നിർമാതാവ്!

Movies

മോഹൻലാലിന്റെ സെറ്റിൽ ആന്റണി പെരുമ്പാവൂർ ആദ്യത്തെ കുറച്ച് ദിവസം അവിടെ നിൽക്കും, സെറ്റെല്ലാം ഓക്കെ ആണെന്ന് തോന്നിയാൽ മാത്രമേ പോവുള്ളൂ, ഇല്ലെങ്കിൽ അവിടെ തന്നെ താമസിക്കും; വെളിപ്പെടുത്തി നിർമാതാവ്!

മോഹൻലാലിന്റെ സെറ്റിൽ ആന്റണി പെരുമ്പാവൂർ ആദ്യത്തെ കുറച്ച് ദിവസം അവിടെ നിൽക്കും, സെറ്റെല്ലാം ഓക്കെ ആണെന്ന് തോന്നിയാൽ മാത്രമേ പോവുള്ളൂ, ഇല്ലെങ്കിൽ അവിടെ തന്നെ താമസിക്കും; വെളിപ്പെടുത്തി നിർമാതാവ്!

ഇന്ന് മലയാളസിനിമയിലെ മുൻനിര നിർമ്മാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. ‘മരക്കാർ’ എന്ന ചിത്രം നിർമ്മിച്ചതോടെ ഇതുവരെ മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ നിർമ്മാതാവ് എന്ന വിശേഷണവും ആന്റണി പെരുമ്പാവൂരിനു സ്വന്ത മായി . 1987 ൽ പട്ടണ പ്രവേശം എന്ന സിനിമയിൽ മോഹൻലാലിന്റെ താൽക്കാലിക ഡ്രെെവർ ആവാനുള്ള അവസരം ലഭിച്ച ആന്റണി പെരുമ്പാവൂർ‌ പിന്നീട് വളരെ പെട്ടെന്ന് മോഹൻലാലിന്റെ വിശ്വസ്തനായി മാറി.

2000 ൽ നരസിംഹം എന്ന സിനിമയിൽ മോഹൻലാലിനൊപ്പം ചേർന്ന് ആദ്യമായ നിർമാണത്തിൽ പങ്കാളിയായ ആന്റണി പെരുമ്പാവൂർ പിന്നീട് രാവണപ്രഭു, നരൻ, ദൃശ്യം, ലൂസിഫർ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ബി​ഗ്സ്ക്രീനിലെത്തിച്ചു.
ഇപ്പോഴിതാ മോഹൻലാൽ-ആന്റണി പെരുമ്പാവൂർ‌ സൗഹൃദത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നിർമാതാവും നടനുമായ സന്തോഷ് ദാമോദരൻ. തുടക്ക കാലം മുതൽ മോഹൻലാലിനൊപ്പം എല്ലാ സെറ്റുകളിലും ആന്റണി പെരുമ്പാവൂർ എത്തുമായിരുന്നെന്നും ലൊക്കേഷൻ പരിശോധിച്ച് നടന് കംഫർട്ടബിൾ ആണെങ്കിൽ മാത്രമേ സെറ്റിൽ നിന്ന് പോവുമായിരുന്നുള്ളൂ എന്നും ഇദ്ദേഹം പറയുന്നു. മോഹൻലാലിന്റെ പെരുമാറ്റ രീതിയെ പറ്റിയും ഇദ്ദേഹം സംസാരിച്ചു.

ഒരു യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.’മോഹൻലാൽ കൂടെ അഭിനയിക്കുന്നവരുമായി നന്നായിട്ട് സഹകരിക്കും, മാറി നിൽക്കുന്നത് കണ്ടിട്ടേ ഇല്ല. രണ്ട് സിനിമയാണ് പുള്ളിയോടൊപ്പം ചെയ്തത്. ഏറ്റവും കൂടുതൽ കൂടെ അഭിനയിക്കുന്നവരുടെ കാര്യങ്ങൾ നോക്കുന്നയാളാണ്. ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വന്ന് പറയും സന്തോഷേ അതൊന്ന് നോക്കണേ എന്ന്”ആ സമയത്തും ആന്റണി പെരുമ്പാവൂർ കൂടെയുണ്ട്. അന്നാെക്കെ സാധാരണ സിനിമയ്ക്ക് പോവുമ്പോൾ ആന്റണി മുഴുവൻ സമയവും കൂടെ ഉണ്ടാവും. ചന്ദ്രോൽസവം ചെയ്യുന്ന സമയത്ത് ആദ്യത്തെ രണ്ട് ദിവസം ഉണ്ടായിരുന്നു. ചേട്ടൻ ഇവിടെ ഉണ്ടല്ലോ, എനിക്കറിയാം നോക്കോക്കോളുമെന്ന് എന്നോട് പറഞ്ഞ് പോയി’

‘ഭയങ്കര കെയറിം​ഗ് ആണ്. പുള്ളി വന്നിട്ട് ആദ്യത്തെ കുറച്ച് ദിവസം അവിടെ നിൽക്കും. സെറ്റെല്ലാം ഓക്കെ ആണെന്ന് തോന്നിയാൽ മാത്രമേ പുള്ളി പോവുള്ളൂ. ഇല്ലെങ്കിൽ 20-40 ദിവസത്തെ ഷൂട്ട് ഉണ്ടെങ്കിൽ അവിടെ തന്നെ താമസിക്കും. അന്ന് അദ്ദേഹത്തെ പ്രൊഡക്ഷനും ഉണ്ട്’
‘എത്ര വലിയ പ്രൊഡ്യൂസർ ആണെന്ന് പറഞ്ഞാലും ലാലേട്ടൻ കഴിഞ്ഞിട്ടേ ശ്വാസം പോലുമുള്ളൂ. അദ്ദേഹത്തിന്റെ കഴിവ് കൊണ്ട് മാത്രമാണ് ഇത്രയും വളർന്നത് എന്നേ പറയുകയുള്ളൂ. വളരെ പ്രാക്ടിക്കലായി കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോയതിന്റെ സക്സസ് ആണ് ഇപ്പോൾ ലഭിക്കുന്നത്’

മൂന്നാംമുറ എന്ന സിനിമയുടെ ഷൂട്ടിം​ഗ് സമയത്താണ് ആന്റണി പെരുമ്പാവൂരിനെ മോഹൻലാൽ സഹചാരിയായി കൂടെകൂട്ടുന്നത്. അന്ന് ഷൂട്ടിം​ഗ് കാണാൻ എത്തിയതായിരുന്നു ആന്റണി പെരുമ്പാവൂർ. പട്ടണ പ്രവേശം ചെയ്യുന്ന സമയത്തെ താൽക്കാലിക ഡ്രെെവറെ തിരിച്ചറിഞ്ഞ മോഹൻലാലാൽ ആന്റണിയെ വിളിക്കുകയായിരുന്നു.

More in Movies

Trending

Recent

To Top