Malayalam
മേതിൽ ദേവിക ഈ മുകേഷിനെ ഏത് കഷ്ട സമയത്ത് പരിചയപ്പെട്ടെന്ന് എനിക്കറിയില്ല, അവർ എരി തീയിൽ നിന്ന് വറു ചട്ടിയിൽ ചാടിയത് പോലെയായി; ശാന്തിവിള ദിനേശ്
മേതിൽ ദേവിക ഈ മുകേഷിനെ ഏത് കഷ്ട സമയത്ത് പരിചയപ്പെട്ടെന്ന് എനിക്കറിയില്ല, അവർ എരി തീയിൽ നിന്ന് വറു ചട്ടിയിൽ ചാടിയത് പോലെയായി; ശാന്തിവിള ദിനേശ്
അടുത്തിടെയായി നിരവധി വിവാദങ്ങളിൽ പെട്ടിരിക്കുകയാണ് നടനും എംഎൽഎയുമായി മുകേഷ്. യുവതികളുടെ ലൈം ഗികപീ ഡനാരോപണം വന്നതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തയിരുന്നത്. ഈ വേളയിൽ മുകേഷിന്റെ മുൻ ഭാര്യയായ നർത്തകിയും നടിയുമായ മേതിൽ ദേവിക പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു.
ഇപ്പോഴിതാ മുകേഷിനെക്കുറിച്ചും മേതിൽ ദേവികയെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. സ്വന്തം പേര് മുകേഷ് ഇത്തരത്തിൽ നശിപ്പിക്കരുതായിരുന്നെന്ന് ശാന്തിവിള ദിനേശ് പറയുന്നത്.
മേതിൽ ദേവിക, അവർ എരി തീയിൽ നിന്ന് വറു ചട്ടിയിൽ ചാടിയത് പോലെയായി. ആദ്യ ഭർത്താവിൽ പൊന്നുപോലൊരു മകനായ ശേഷം ഈ മുകേഷിനെ ഏത് കഷ്ട സമയത്ത് പരിചയപ്പെട്ടെന്ന് എനിക്കറിയില്ല. ഭാര്യയെന്ന സ്ഥാനം ഒഴിഞ്ഞെങ്കിലും അദ്ദേഹം ഇടയ്ക്ക് കളരിയുടെ താഴെ വന്ന് താമസിക്കാറുണ്ടെന്ന് മേതിൽ ദേവിക പറയുന്നത് കേട്ടു. ഇത് എനിക്ക് മനസിലാകുന്നില്ല.
മുകേഷിനെതിരെ ഇപ്പോൾ വന്നിരിക്കുന്ന ആരോപണത്തിന്റെ സത്യാവസ്ഥ അറിയാമെന്നും മുകേഷിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മേതിൽ ദേവിക പറയുന്നുണ്ട്. മുകേഷ് സ്വന്തം കരിയറിനെ പൂർണമായും നശിപ്പിച്ചു. രണ്ട് ആൺകുട്ടികൾ വളർന്ന് വരുന്നെന്ന ബോധമുണ്ടായിരുന്നെങ്കിൽ, അല്ലെങ്കിൽ മേതിൽ ദേവിക എന്ന പ്രശസ്തയായ നർത്തകിയെ രണ്ടാമത് വിവാഹം ചെയ്ത ആളെന്ന നിലയിൽ നിങ്ങൾ കുറച്ച് മാന്യനായി ജീവിക്കണമായിരുന്നു. അത് നിങ്ങൾ ചെയ്തില്ല.
പക്ഷെ എങ്കിലും ഞാൻ മുകേഷിനോട് പറയുകയാണ്. നിങ്ങൾ മേതിൽ ദേവികയോട് സംസാരിച്ച് ആ വിവാഹ മോചനക്കേസ് പിൻവലിച്ച് സത്യസന്ധനായ ഭർത്താവായി ഇനിയെങ്കിലും നിങ്ങൾ ജീവിക്കാൻ പഠിക്കൂ. മനുഷ്യരാകുമ്പോൾ തെറ്റുകളും കുറ്റങ്ങളും പറ്റും. നിങ്ങളെന്തെങ്കിലും തെറ്റുകളും കുറ്റങ്ങളും ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം കഴുകിക്കളഞ്ഞ് പുതിയൊരു മനുഷ്യനാകാൻ ശ്രമിക്ക്. തെറ്റുകൾ തിരുത്തും, നമുക്ക് ഒരുമിച്ച് ജീവിക്കാമെന്ന് മേതിൽ ദേവികയോട് പറ. സത്യസന്ധനായി ജീവിക്കാമെന്ന് ദേവികയ്ക്ക് വാക്ക് കൊടുത്ത് ഒന്നിച്ച് ജീവിക്കെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
മുകേഷിനെതിരെ ഉയർന്ന ആരോപണത്തിൽ മേതിൽ ദേവികയുടെ പ്രതികരണം ഇങ്ങനെയായിരുന്നു;
എനിക്കൊരുപാട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷെ ഞാൻ പറയുന്നില്ല. ഇപ്പോൾ വന്ന ആരോപണത്തിന്റെ സത്യം എനിക്കറിയാം. അദ്ദേഹത്തിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. ഇപ്പോൾ വന്ന ആരോപണത്തിന്റെ ലക്ഷ്യം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കോടതിയുണ്ടല്ലോ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഗൗരവം പോകരുത്.
റിപ്പോർട്ട് വന്നതിന്റെ ഉദ്ദേശ്യം ഉണ്ട്. നെയിമിംഗും ഷെയിമിംഗും ആണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. സത്യവും വ്യാജവും മനസിലാക്കാൻ പറ്റുന്നില്ല. കോടതിയാണ് അവസാന വിധി. ഇന്ന് ആർക്ക് വേണമെങ്കിലും വീട്ടിലിരുന്ന് ആർക്കെതിരെയും ആരോപണം ഉന്നയിക്കാവുന്ന സമയമാണ്. ആരോപണത്തിൽ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ കുറ്റം ചെയ്തവർക്ക് ശിക്ഷ ലഭിക്കണം.
ഇല്ലെങ്കിൽ അതിനേക്കാൾ വലിയ ശിക്ഷ ആരോപിക്കുന്ന ആൾക്ക് കൊടുക്കണം. അത് സ്ത്രീയായാലും പുരുഷനായാലും. ചുമ്മാ പറയുന്നത് അപകടകരമാണ്. വലിയൊരു ഉദ്ദേശ്യ ശുദ്ധിയോടെ കൊണ്ട് വന്ന കാര്യമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. അതിജീവിതമാർ ഉണ്ട്. ട്രോമയിലൂടെ കടന്ന് പോയവർ. അവരല്ല സംസാരിക്കുന്നതെങ്കിൽ ഇവർക്കെതിരെ നടപടി വേണമെന്നും മേതിൽ ദേവിക പറഞ്ഞിരുന്നു.
2011 ൽ സരിതയുമായി വേർപിരിഞ്ഞ് രണ്ട് വർഷങ്ങൾക്കുശേഷമാണ് മേതിൽ ദേിവകയെ മുകേഷ് വിവാഹം ചെയ്തത്. എന്നാൽ ആ ബന്ധവും 2021ൽ അവസാനിച്ചു. മുകേഷ് സംഗീത നാടക അക്കാദമി അധ്യക്ഷനായിരിക്കെ ദേവിക അക്കാദമി അംഗമായിരുന്നു. ഈ പരിചയമാണ് വിവാഹത്തിലെത്തിയതെന്നാണ് ഇരുവരുടെയും വിവാഹ സമയത്ത് പ്രചരിച്ച കഥകൾ.