Connect with us

സുകുമാര്‍ അഴീക്കോട് എന്തെല്ലാം പറഞ്ഞു… ഒന്നിനും മോഹന്‍ലാല്‍ മറുപടി പറഞ്ഞില്ല, പകരം അദ്ദേഹം മരണത്തോടുക്കുന്ന സമയം ആയപ്പോള്‍ അദ്ദേഹത്തെ പോയി കണ്ടു; ശാന്തിവിള ദിനേശ് പറയുന്നു

Uncategorized

സുകുമാര്‍ അഴീക്കോട് എന്തെല്ലാം പറഞ്ഞു… ഒന്നിനും മോഹന്‍ലാല്‍ മറുപടി പറഞ്ഞില്ല, പകരം അദ്ദേഹം മരണത്തോടുക്കുന്ന സമയം ആയപ്പോള്‍ അദ്ദേഹത്തെ പോയി കണ്ടു; ശാന്തിവിള ദിനേശ് പറയുന്നു

സുകുമാര്‍ അഴീക്കോട് എന്തെല്ലാം പറഞ്ഞു… ഒന്നിനും മോഹന്‍ലാല്‍ മറുപടി പറഞ്ഞില്ല, പകരം അദ്ദേഹം മരണത്തോടുക്കുന്ന സമയം ആയപ്പോള്‍ അദ്ദേഹത്തെ പോയി കണ്ടു; ശാന്തിവിള ദിനേശ് പറയുന്നു

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോഹന്‍ലാലിനെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. വളരെ വലിയ വിവാദങ്ങളാണ് അടൂരിനെതിരെ വന്നത്. പിന്നാലെ നിരവധി പേരാണ് അടൂരിനെതിരെ വിമര്‍ശവുമായി രംഗത്തെത്തിയത്. നടന്റെ ആരാധകരും സിനിമാ ലോകത്തുള്ളവരും രംഗത്തെത്തുന്നുണ്ട്. മോഹന്‍ലാലിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയും നടക്കുന്നുണ്ട്.

മേജര്‍ രവിയും സംവിധായകന്‍ ശാന്തിവിള ദിനേശും രൂക്ഷഭാഷയിലാണ് പ്രതികരിച്ചത്. അടൂരിന്റെ ആദ്യകാല സിനിമകള്‍ ഉള്‍പ്പെടെ നിരത്തിയാണ് ശാന്തിവിളയുടെ വിമര്‍ശനം. മോഹന്‍ലാലിനെ പിന്തുണച്ച് കൊണ്ട് ഇദ്ദേഹം പറഞ്ഞ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അന്തരിച്ച സാഹിത്യകാരന്‍ സുകുമാര്‍ ആഴീക്കോടും മോഹന്‍ലാലും തമ്മിലുണ്ടായിരുന്ന പ്രശ്‌നത്തെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്.

‘എത്ര പ്രകോപിപ്പിച്ചാലും മോഹന്‍ലാല്‍ ഒന്നും പറയില്ലെന്നാണ് ഡബ്ല്യുസിസിക്കാരൊക്കെ പരാതി പറയുന്നത്. ഉഴപ്പിക്കളയും. മറുപടി പറഞ്ഞ് ആരെയും വെറുപ്പിക്കേണ്ട എന്ന് കരുതി മാറിക്കളയും. മറുവശത്ത് മമ്മൂട്ടി ആണെങ്കില്‍ മറുപടി പറയും. സുകുമാര്‍ ആഴീക്കോട് എന്തെല്ലാം പറഞ്ഞു’

‘രാഷ്ട്രീയക്കാര്‍ പോലും വിഗ് വെച്ച് നടക്കുന്ന നാട്ടില്‍, ഡൈ അടിച്ച് നടക്കുന്ന നാട്ടില്‍, സാഹിത്യകാരന്‍മാര്‍ വിഗ് വെക്കുന്ന നാട്ടില്‍ മോഹന്‍ലാല്‍ വിഗ് വെക്കുന്നു എന്നാരോപിച്ച് സുകുമാര്‍ അഴീക്കോട് എന്തെല്ലാം പറഞ്ഞു അവസാന കാലഘട്ടത്തില്‍. ഒന്നിനും മോഹന്‍ലാല്‍ മറുപടി പറഞ്ഞില്ല. പകരം അദ്ദേഹം മരണത്തോടുക്കുന്ന സമയം ആയപ്പോള്‍ അദ്ദേഹത്തെ പോയി കണ്ടു’

‘ഒരു നിമിഷമെങ്കിലും സുകുമാര്‍ ആഴീക്കോടിന്റെ മനസ്സില്‍ കുറ്റബോധം തോന്നിക്കാണും. ഈ ചെറുപ്പക്കാരനെക്കുറിച്ച് ഞാനങ്ങനെ പറയാന്‍ പാടില്ലായിരുന്നു എന്ന് തോന്നിക്കാണും എന്നാണ് എനിക്ക് തോന്നുന്നത്’. ‘കാരണം അത്രയും വലിയ മനസ് ഉള്ള ആളല്ലേ അഴീക്കോട്. അദ്ദേഹം എന്തൊക്കെ പ്രകോപിച്ചിട്ടും മോഹന്‍ലാല്‍ തിരിച്ച് മറുപടി പറഞ്ഞില്ല. ഇപ്പോള്‍ വെറുതെ മോഹന്‍ലാലിനെ ഇട്ട് ഒന്ന് ഞോണ്ടാനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഇറങ്ങിയിരിക്കുന്നത്,’ എന്നും ശാന്തിവിള ദിനേശന്‍ പറഞ്ഞു.

മോഹന്‍ലാല്‍ അങ്ങോട്ട് അവസരം ചോദിച്ച് ചെല്ലാത്തതിന്റെ ഈര്‍ഷ്യയും തന്റെ വര്‍ഗ ശത്രുക്കളായ ഫിലിം മേക്കേര്‍സിനൊപ്പം നടന്‍ പ്രവര്‍ത്തിച്ചതിന്റെ ദേഷ്യവുമാണ് ഇതിന് കാരണം എന്നും ശാന്തിവിള ദിനേശന്‍ ആരോപിച്ചു. ഒരു കാലത്ത് മോഹന്‍ലാലിനെതിരെ നിരന്തരം ആരോപണം ഉന്നയിച്ചിരുന്ന ആളാണ് അന്തരിച്ച സാഹിത്യകാരന്‍ സുകുമാരന്‍ അഴീക്കോട്. നടന്‍ ചെറുപ്പക്കാരായ നടിമാര്‍ക്കൊപ്പം പ്രായം മറന്ന് അഭിനയിക്കുന്നെന്നും വിഗ് വെക്കുന്നെന്നും ഉള്‍പ്പെടെയുള്ള നിരവധി കുറ്റപ്പെടുത്തലുകള്‍ സുകുമാര്‍ ആഴീക്കോട് നടത്തിയിരുന്നു.

കേണല്‍ പദവി ദുരുപയോഗം ചെയ്യുന്നെന്നും ആരോപിച്ച അഴീക്കോട് താരം ചാരമാവാന്‍ അധിക നേരം വേണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങളോടൊന്നും മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നില്ല. കാന്‍സര്‍ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നപ്പോള്‍ ഇദ്ദേഹത്തെ കാണാനും മോഹന്‍ലാല്‍ എത്തിയിരുന്നു.

മോഹന്‍ലാലിനെതിരെ സുകുമാര്‍ അഴീക്കോട് കേസ് കൊടുക്കുന്ന സാഹചര്യവും മുമ്പൊരിക്കല്‍ ഉണ്ടായി. തിലകനും താരസംഘടന ആയ അമ്മയും തമ്മിലുള്ള പ്രശ്‌നത്തില്‍ സുകുമാര്‍ അഴീക്കോട് ഇടപെട്ട് സംസാരിച്ചിരുന്നു. പിന്നാലെ സുകുമാര്‍ അഴീക്കോടിന് മതിഭ്രമം ആണെന്ന് മോഹന്‍ലാല്‍ പറഞ്ഞത്രെ. ഇതിനെതിരെ ആണ് ഇദ്ദേഹം നടനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തത്.

എന്നാല്‍ മോഹന്‍ലാലും നടന്റെ അമ്മയും വിളിച്ച് സംസാരിച്ചതോടെ സുകുമാര്‍ അഴീക്കോട് അയയുകയും കേസ് പിന്‍വലിക്കുകയും ആയിരുന്നു. കരിയറിലുടനീളം മോഹന്‍ലാലിനെതിരെ പ്രമുഖര്‍ കുറ്റപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ നടന്‍ ഇവരോടൊന്നും പ്രകോപിതനാവുകയോ രൂക്ഷമായി പ്രതികരിക്കുകയോ ചെയ്തിട്ടില്ല.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top