Malayalam
ആക്രമിക്കപ്പെട്ട നടി സന്തോഷപൂർവ്വം മലയാളത്തിലും കന്നഡയിലുമൊക്കെ അഭിനയിച്ചു, വിവാഹം കഴിച്ചു, സന്തോഷത്തോടെ അടിച്ചു പൊളിച്ച് ജീവിക്കുന്നു, എന്നാൽ ദിലീപോ; വിമർശനവുമായി ശാന്തിവിള ദിനേശ്
ആക്രമിക്കപ്പെട്ട നടി സന്തോഷപൂർവ്വം മലയാളത്തിലും കന്നഡയിലുമൊക്കെ അഭിനയിച്ചു, വിവാഹം കഴിച്ചു, സന്തോഷത്തോടെ അടിച്ചു പൊളിച്ച് ജീവിക്കുന്നു, എന്നാൽ ദിലീപോ; വിമർശനവുമായി ശാന്തിവിള ദിനേശ്
കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന കേസാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. വർഷങ്ങളായ നടക്കുന്ന കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഇപ്പോഴിതാ കേസിന്റെ വിസ്താരം നീണ്ടു പോകുന്നതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.
കേരളത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവമായിരുന്നു നടി ആക്രമിപ്പെട്ട കേസ്. ഒരു സ്ത്രീയെ അവർ സഞ്ചരിക്കുന്ന വാഹനത്തിൽ നിന്നും പിടിച്ചിറക്കി മറ്റൊരു വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുകയും അതിലെ ഒന്നാം സ്ഥാനക്കാരൻ അവരെ പീ ഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. പീ ഡിപ്പിക്കുക മാത്രമല്ല, അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ഒരു കേസായിരുന്നു അത്. അതും എറണാകുളത്തെ സീപോർട്ട്-എയർപോർട്ട് റോഡ് എന്ന് പറയുന്ന തിരക്കേറിയ ഒരിടത്ത് വെച്ച്. പത്ത് പേർ കണ്ടാൽ അതിൽ എട്ടുപേർക്കും മനസ്സിലാകുന്ന ഒരു അഭിനേത്രിയേയാണ് കാറിൽ നിന്നും വലിച്ചിറക്കി അവർ കൊണ്ടുവന്ന ടെംബോ കാറിൽ കയറ്റി ഉപദ്രവിച്ചത്.
ഉപദ്രവമൊക്കെ കഴിഞ്ഞതിന് ശേഷം നടി പറഞ്ഞിടത്ത് തന്നെ കൊണ്ടുവിടുകയും ചെയ്തു. കഴിഞ്ഞ ആറേഴ് വർഷമായി ഈ വിഷയം മലയാള സിനിമ രംഗത്ത് പൊന്തിനിൽക്കുന്നു എന്ന് മാത്രമല്ല, തിയേറ്ററിൽ ആളെ കയറ്റാൻ കഴിവുള്ള, പെട്ടെന്ന് സൂപ്പർ താരമായി വളർന്ന ദിലീപ് എന്ന ചെറുപ്പക്കാരനെ മുച്ചൂടും നശിപ്പിക്കാൻ ഈ കേസുകൊണ്ട് കഴിഞ്ഞു എന്നുള്ളതാണ് ഇതിന്റെ ബാക്കിപത്രം.
ആ ക്രമിക്കപ്പെട്ട നടി പിന്നീട് സന്തോഷപൂർവ്വം മലയാളത്തിലും കന്നഡയിലുമൊക്കെ അഭിനയിച്ചു. വിവാഹം കഴിച്ചു, സന്തോഷത്തോടെ അടിച്ചു പൊളിച്ച് ജീവിക്കുന്നു. എന്നാൽ മറുവശത്തോ, ഈ കേസിലെ എല്ലാ പ്രതികളേയും പിടിച്ചുവെന്ന് മുഖ്യമന്ത്രി ഉറപ്പിച്ച് പറഞ്ഞതിന് ശേഷം മൂന്ന് മാസം കഴിഞ്ഞാണ് ദിലീപിനെ കേസിലേയ്ക്ക് കൊണ്ടുവരുന്നത്.
ജയിലിൽ പോയ ഒന്നാം പ്രതിയ്ക്ക് എന്തായാലും ടെലിഫോൺ ഡയറക്ടറി കൊണ്ടുപോകാൻ പറ്റില്ലാലോ. പിന്നെ ദിലീപിന്റേയും നാദിർഷയുടേയുമൊക്കെ ഫോൺ നമ്പറുകൾ അവർ കാണാപാഠം പഠിച്ച് വെച്ചിരുന്നോ എന്നൊന്നും അറിയില്ല. എന്തായാലും ജയിലിൽ ഇരുന്നുകൊണ്ട് ദിലീപിനെ വിളിച്ചു, ദിലീപ് വിളിച്ചിട്ട് ഫോൺ എടുക്കാതായപ്പോൾ നാദിർഷയെ വിളിക്കുകയും ചെയ്തു.
ഈ കേസുമായി ബന്ധപ്പെട്ട് എനിക്ക് 1.5 കോടി രൂപ ദിലീപേട്ടൻ തന്നിൽ 2 കോടി രൂപ തരാൻ വേറെ ആളുണ്ട്, പൈസ തന്നില്ലെങ്കിൽ ദിലീപേട്ടന്റെ പേര് പറയും എന്നുമാണ് പൾസർ സുനി നാദിർഷയോട് പറഞ്ഞത്. നാദിർഷ ആ വിവരം ദിലീപിനെ അറിയിച്ചു. ഇതോടെ ദിലീപ് അന്നത്തെ ഡി ജി പിയായ ലോക്നാഥ് ബഹ്റയെ വിളിച്ച് കാര്യം പറഞ്ഞു. ഇനിയും അദ്ദേഹം വിളിക്കുകയാണെങ്കിൽ കോൾ റെക്കോർഡ് ചെയ്യാനായിരുന്നു ഡി ജി പി ആവശ്യപ്പെട്ടത്.
വീണ്ടും പൾസർ സുനി വിളിക്കുകയും അത് റെക്കോർഡ് ചെയ്യുകയും ചെയ്തു. ആ ഓഡിയോ ദിലീപ് ഡി ജി പിയെ ഏൽപ്പിച്ചു. തുടർന്ന് ഡി ജി പിയാണ് ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു വനിതാ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തുന്നത്. അവർക്കാണ് ദിലീപ് പരാതി കൊടുത്തത്. ആ പരാതിയിൽ വ്യക്തത വരുത്താനാണ് ദിലീപിനെ ആലുവയിലെ പൊലീസ് ക്ലബ്ബിലേയ്ക്ക് വിളിച്ച് വരുത്തുന്നത്. അങ്ങനെ വന്ന ദിലീപിനെ അറസ്റ്റ് ചെയ്ത് 85 ദിവസത്തോളം ജയിലാക്കുകയും ചെയ്തു.
ഇതാണല്ലോ ഈ കേസിന്റെ കേട്ടുകേൾവിയില്ലാത്ത നാൾവഴി. തന്റെ മുന്നിൽ വന്നിരിക്കുന്ന ഒരു ഫയലിലും ദിലീപിനെതിരായ തെളിവില്ല. അതുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നാണ് നടി ആക്രമിക്കപ്പെട്ട സംഭവ സമയത്തെ ഡി ജി പി വ്യക്തമാക്കിയത്. എന്നാൽ അദ്ദേഹം പെൻഷനായതിന്റെ മൂന്നാം ദിവസമാണ് ദിലീപിനെ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തത് എന്നും ശാന്തിവിള ദിനേശ് തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ പറയുന്നു.