Connect with us

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പിന്തുണച്ച് സംസാരിച്ച തന്നെ മർദ്ദിക്കാൻ ഒരു റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്

Malayalam

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പിന്തുണച്ച് സംസാരിച്ച തന്നെ മർദ്ദിക്കാൻ ഒരു റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പിന്തുണച്ച് സംസാരിച്ച തന്നെ മർദ്ദിക്കാൻ ഒരു റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്

കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. അന്ന് മുതൽ ഇന്ന് വരെ ദിലീപിനെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് ചാനൽ ചർച്ചകളിലും മറ്റും എത്തിയിരുന്നത്. അതിൽ ഒരാളാണ് ശാന്തിവിള ദിനേശ്.

ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് സംസാരിച്ച തന്നെ മർദ്ദിക്കാൻ ഒരു റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥൻ രംഗത്ത് വന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സത്യസന്ധമായി മാത്രം നിയമം കൈകാര്യം ചെയ്യുമെന്ന നിർബന്ധമുള്ള ഒരു ന്യായാധിപയെ പൊതുജന മധ്യത്തിൽ പലതരത്തിലും അപഹസിക്കുന്നതാണ് ദിലീപ് കേസിന്റെ വിചാരണ ഘട്ടത്തിൽ കണ്ടത്.

അതിനെല്ലാം ഒരു ഡിവൈഎസ്പിയും മറ്റുള്ളവരും കൂട്ടുനിന്നുവെന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്. അദ്ദേഹത്തിന്റെ സ്വന്തം യൂട്യൂബ് ചാനലനലിലൂടെ സംസാരിക്കുവെയാണ് ഇതേ കുറിച്ച് പറഞ്ഞത്. കാക്കിയിട്ടിരുന്ന കാലത്തെ ഒരുപാട് കേസുകളിൽ പ്രതിഭാഗമായിട്ട് കോടതിയുടെ കൂട്ടിൽ കയറി നിൽക്കേണ്ടി വന്നയാളാണ്. ഒരു ലൈവ് ചർച്ചയിൽ ഇക്കാര്യം ഞാൻ പച്ചക്ക് പറഞ്ഞു. നിങ്ങൾക്ക് കമ്പം, തേനി ഭാഗത്ത് അവിഹിതമായി എത്ര സ്വത്തുണ്ടെന്ന് ഒരു ചർച്ചയിൽ ഞാൻ ചോദിച്ചു.

അപ്പോൾ അതിനെല്ലാം എന്തൊക്കെയോ ഉത്തരം പറഞ്ഞ അദ്ദേഹം പിന്നീട് പരിപാടി കഴിഞ്ഞാൽ കുടിവെള്ളം വെച്ച ഒരു ഗ്ലാസ് കയ്യിലെടുത്ത് എന്നെ എറിയാൻ നോക്കി. എറിയട്ടെ എന്ന നിലയിൽ ഞാനും റെഡിയായി നിന്നു. എറിയുകയാണെങ്കിൽ ഞാൻ കുനിയും, ഗ്ലാസ് നേരെ പോയി മലയാള മനോരമയുടെ ഗ്ലാസിൽ കൊണ്ട് പൊട്ടിത്തെറിക്കണം. മനോരമയ്ക്ക് അത്രയും വേണമെന്ന് എനിക്ക് തോന്നി. പൈസ അയാളിൽ നിന്നല്ലേ വാങ്ങിക്കൂ.

നിങ്ങളുടെ വിചാരം നിങ്ങളുടെ പ്രിയപ്പെട്ട ആരോ ആണ് കേരളത്തിലെ മുഖ്യമന്ത്രിയാണെന്നാണ്. കേരളത്തിലെ മുഖ്യമന്ത്രി പിണറായി ആണ്. താനെന്നെ ഒരു പുല്ലും ചെയ്യില്ല. താൻ റിട്ടയർഡ് ആയ ഒരു പൊലീസുകാരനാണ്. ചുണയുണ്ടെങ്കിൽ എന്റെ ദേഹത്ത് തൊട്ടുനോക്ക്’ എന്നായിരുന്നു ഞാൻ അദ്ദേഹത്തോട് പറഞ്ഞത്.

എന്നെയെങ്ങാനും തൊട്ടിരുന്നെങ്കിൽ ഞാൻ ചവിട്ടിക്കൂട്ടിയേനെ. ജീവിതകാലം മുഴുവൻ സർവ്വീസിലിരുന്ന് പ്രോക്കിത്തരം കാണിച്ചിട്ടുള്ള ഒരുത്തനാണ്. സുകുമാരക്കുറപ്പ് ദേഹത്ത് എണ്ണയിട്ടതുകൊണ്ട് മാത്രം പിടിക്കാൻ എനിക്ക് സാധിച്ചില്ല, ബാക്കിയെല്ലാ കേസും ഞാൻ പിടിച്ചിട്ടുണ്ടെന്ന രീതിയിലാണ് ഇപ്പോൾ സംസാരിക്കുന്നത്. ഇതുപോലെ പൊങ്ങച്ചം പറയുന്നു ഒരു വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ ഞാൻ കണ്ടിട്ടില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

എന്നെ എറിഞ്ഞിരുന്നെങ്കിൽ ആ ക്യാമറ പോകും. അത്ര തന്നെ, എൻ്റെ ദേഹത്തെങ്ങാനും കൊണ്ടിരുന്നെങ്കിൽ ഞാൻ ചവിട്ടിക്കൂട്ടുകയും ചെയ്തേനെ. അതൊക്കെ കഴിഞ്ഞ ഞാൻ ലിഫ്റ്റിൽ കയറാൻ പോയപ്പോൾ അദ്ദേഹം കൂടെ വന്നില്ല. ഞാൻ എന്തായാലും അയാളേയും കാത്ത് താഴെ നിന്നു. അടുത്ത തവണ വന്നപ്പോൾ എന്നെ കണ്ടതും അയാൾ അവിടെ നിന്ന് തത്തിക്കളിച്ചു. ഞാൻ വെറുതെ പൊങ്ങച്ചം പറയുകയല്ല.

എനിക്ക് അയാളുടെ കയ്യിൽ കയറിപ്പിടിക്കാനുള്ള ആരോഗ്യമൊക്കെയാണുണ്ട്. എന്നെ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ കാണാമായിരുന്നു. എന്തെങ്കിലുമൊക്കെ അയാളും ചെയ്യുമായിരിക്കാം, പഴയ പൊലീസുകാരനല്ലേ? ഇയളെയൊക്കെ എങ്ങനെയാണ് സർവ്വീസിൽ ഇത്രയും കാലം വെച്ചിരുന്നതെന്ന് എനിക്ക് അറിയില്ല. നമ്മളൊക്കെ ചാനൽ ചർച്ചയിൽ പോകാതിരിക്കുന്നതിന്റെ പ്രധാന കാരണം ഇവരൊക്കെയുള്ളതിനാലാണെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending