Connect with us

രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ട്, നാളെ ഇവര്‍ വീണ്ടും ഒന്നിക്കും, എല്ലാം ഒരേ തൂവല്‍ പക്ഷികളാണ് ഉണ്ണി മുകുന്ദന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ആളാണ്; ശാന്തിവിള ദിനേശ്

News

രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ട്, നാളെ ഇവര്‍ വീണ്ടും ഒന്നിക്കും, എല്ലാം ഒരേ തൂവല്‍ പക്ഷികളാണ് ഉണ്ണി മുകുന്ദന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ആളാണ്; ശാന്തിവിള ദിനേശ്

രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ട്, നാളെ ഇവര്‍ വീണ്ടും ഒന്നിക്കും, എല്ലാം ഒരേ തൂവല്‍ പക്ഷികളാണ് ഉണ്ണി മുകുന്ദന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ആളാണ്; ശാന്തിവിള ദിനേശ്

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ബാല തന്റെ ഉറ്റ സുഹൃത്തായിരുന്ന ഉണ്ണി മുകുന്ദനെ കുറിച്ച് വെളിപ്പെടുത്തലുകളുമായി എത്തിയത്. ഷെഫീക്കിന്റെ സന്തോഷം സിനിമയിൽ അഭിനയിച്ചതിന് ഉണ്ണി മുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചുവെന്നാണ് ബാല വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഉണ്ണി മുകുന്ദൻ പ്രസ്മീറ്റ് നടത്തി തനിയ്ക്ക് പറയാനുള്ളത് വെളിപ്പെടുത്തിയിരുന്നു

ഇപ്പോഴിതാ ഉണ്ണിമുകുന്ദനും ബാലയ്ക്കുമെതിരെ സംവിധായകന്‍ ശാന്തിവിള ദിനേശ്. യൂട്യൂബ് അഭിമുഖങ്ങളും പണമുണ്ടെന്ന അഹങ്കാരവും ഇവരെ വഴിതെറ്റിക്കുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.

ഇവര്‍ക്കൊന്നും ബോധമില്ല. ബോധമുണ്ടെങ്കില്‍ ഇതൊന്നും ചെയ്യില്ല. നസീര്‍ സാറൊക്കെ അവസാനത്തെ രണ്ടു മൂന്ന് സിനിമയ്ക്കാണ് ഒരു ലക്ഷമൊക്കെ വാങ്ങിയേ. ഇവിടെ രണ്ടു പടം ഓടിയാല്‍ മൂന്നാമത്തെ പടത്തിന് ചോദിക്കുന്നത് ഒരു കോടിയാണ്. അതിന്റെ പ്രശ്നമാണ്.

ഒടിടിയുടെ കാലമല്ലേ സിനിമ വിറ്റു പോകാനൊക്കെ എളുപ്പമാണ്. ഉണ്ണി മുകുന്ദനൊക്കെ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍! ഏതെങ്കിലും ഓടിയ പടത്തില്‍ നായകനായിട്ടുണ്ടോ. ബാല, അവന്‍ പറയുന്ന മണ്ടത്തരങ്ങള്‍ നിങ്ങള്‍ കേട്ടതല്ലേ.

രണ്ടെണ്ണത്തിനും അഹങ്കാരം. അതിനുമുകളിലുള്ള തെറിവിളിയാണ്. ഉണ്ണി മുകുന്ദന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ആളാണ്. എവിടെന്നൊക്കെയോ ഫണ്ട് ലഭിക്കുന്നുണ്ട്. കുറെ കേസുകള്‍ ഉണ്ടായിരുന്നതൊക്കെ പോയി. അങ്ങനെ പണത്തിന് എന്തോ ഉറവിടമുണ്ട്. അല്ലാതെ അയാളുടെ കയ്യില്‍ പണമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

ഉണ്ണി മുകുന്ദന്‍ ബാല വിഷയത്തില്‍ രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ട്. നാളെ ഇവര്‍ വീണ്ടും ഒന്നിക്കും. എല്ലാം ഒരേ തൂവല്‍ പക്ഷികളാണ്. ഇണങ്ങാനും പിണങ്ങാനും എല്ലാം സാധ്യതയുണ്ട്. ഞാന്‍ ഈ കഴുതകളുടെ എല്ലാം അഭിമുഖങ്ങള്‍ കാണും.

ഈ സിനിമയില്‍ അഭിനയിക്കുന്നവര്‍ എല്ലാം സംവിധായകന്റെ വാക്കുകള്‍ കേട്ട് തുള്ളുന്നവരാണെന്ന് എന്റെ ഗുരുനാഥന്‍ ജെ സി സാര്‍ പറയാറുണ്ട്. തെരുവില്‍ കൊണ്ട് നടക്കുന്ന കൊരങ്ങന്റെ റോളെ ഉള്ളു നടി നടന്മാര്‍ക്ക് എന്ന് അദ്ദേഹം പറയാറുണ്ട്. സത്യത്തില്‍ അത് തന്നെയാണ്.

പൈസയുടെ അഹങ്കാരത്തില്‍ താന്‍ എന്തൊക്കെയോ ആണെന്ന് ചിന്തിക്കുന്നതാണ്. മലയാള സിനിമയില്‍ ഇവരൊന്നും ഒരു പുല്ലുമല്ല. മലയാള സിനിമയ്ക്ക് ആരും ഒന്നുമല്ല. ആ ബോധം എന്നും ഉണ്ടായാല്‍ മതി. ശ്രീനാഥ് ഭാസിയൊന്നും ഇപ്പോള്‍ മിണ്ടുന്നില്ലല്ലോ! ഷെഡ്ഡിലായില്ലേ. ഒരു നാലഞ്ച് പുതിയ നടന്‍മാര്‍ വന്നാല്‍ ഇവന്മാരൊക്കെ വിസ്മൃതിയില്‍ ആയി പോകും,’ ശാന്തിവിള ദിനേശ് പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top