Connect with us

നാല് കോടിയ്ക്ക് തീർക്കാമെന്ന് പറഞ്ഞ പടം 20 കോടി ആക്കിയവനെ വെച്ച് അടുത്ത സിനിമ എടുക്കുന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതാവായ ലിസ്റ്റിൻ സ്റ്റീഫനാണ്, അയാളെയൊക്കെയാണ് ആദ്യം മര്യാദ പഠിപ്പിക്കേണ്ടത്; ശാന്തിവിള ദിനേശ്

Malayalam

നാല് കോടിയ്ക്ക് തീർക്കാമെന്ന് പറഞ്ഞ പടം 20 കോടി ആക്കിയവനെ വെച്ച് അടുത്ത സിനിമ എടുക്കുന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതാവായ ലിസ്റ്റിൻ സ്റ്റീഫനാണ്, അയാളെയൊക്കെയാണ് ആദ്യം മര്യാദ പഠിപ്പിക്കേണ്ടത്; ശാന്തിവിള ദിനേശ്

നാല് കോടിയ്ക്ക് തീർക്കാമെന്ന് പറഞ്ഞ പടം 20 കോടി ആക്കിയവനെ വെച്ച് അടുത്ത സിനിമ എടുക്കുന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതാവായ ലിസ്റ്റിൻ സ്റ്റീഫനാണ്, അയാളെയൊക്കെയാണ് ആദ്യം മര്യാദ പഠിപ്പിക്കേണ്ടത്; ശാന്തിവിള ദിനേശ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ മേഖലയിലെ പരസ്യമായ പൊട്ടിത്തെറികൾ വാർത്തയാകുകയാണ്. നിർമാതാവ് ജി സുരേഷ് കുമാറിന് മറുപടിയുമായി ആന്റണി പെരുമ്പാവൂർ രംഗത്ത് വന്നതോടെ മലയാള സിനിമ നിർമ്മാതാക്കളുടെ കൂട്ടായ്മയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുള്ളിൽ നിലനിൽക്കുന്ന തർക്കം പരസ്യമായിരിക്കുകയാണ്.

മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകൾ നിർമാതാക്കളുടെ നുണക്കഥകളുമാണെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസം നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. താരങ്ങളുടെ പ്രതിഫലത്തെ സംബന്ധിച്ച് പറഞ്ഞതും, അഭിനേതാക്കൾ നിർമാണ രംഗത്തേക്ക് ഇറങ്ങുന്നതിനെ എതിർത്തതും, ഒരു സിനിമയും നൂറ് കോടി ക്ലബ്ബിൽ എത്തിയിട്ടില്ല എന്നുമൊക്കെ പറഞ്ഞ് പലരുടെയും വിദ്വേഷങ്ങൾക്ക് വഴിയൊരുക്കി.

ആന്റണി ഒരു യോഗത്തിനും വരാറില്ല. അതാണ് ഇക്കാര്യങ്ങളൊന്നും അറിയാത്തത്. എംപുരാൻ ബജറ്റുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞത് അതുമായി ഉത്തരവാദിത്തപ്പെട്ട ആളുകൾ തന്നോട് പറഞ്ഞതാണ്. പറഞ്ഞത് പിൻവലിക്കണമെങ്കിൽ പിൻവലിക്കാം. തന്നോട് പറഞ്ഞ കാര്യം പറഞ്ഞില്ലെന്നാണ് അവരിപ്പോൾ പറയുന്നത്. അതിന്റെ അപ്പുറത്ത് നിൽക്കുന്നത് മോഹൻലാലാണ്. വെറുതേ ആവശ്യമില്ലാത്ത പ്രശ്‌നമുണ്ടാക്കാൻ താൽപര്യമില്ലെന്നാണ് സുരേഷ് കുമാർ ആന്റണി പെരുമ്പാവൂരിന് മറുപടിയായി പറഞ്ഞത്.

പിന്നാലെ ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് കൊണ്ട് പൃഥ്വിരാജും ഉണ്ണിമുകുന്ദനുമെല്ലാം എത്തിയതോടെ സിനിമാലോകത്തിനുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമാകുകയായിരുന്നു. ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ കുറിപ്പ് പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. ഉണ്ണി മുകുന്ദൻ, അജു വർഗീസ് തുടങ്ങിയവരും ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായെത്തി. ആന്റണി പെരുമ്പാവൂരിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവച്ചുകൊണ്ട് നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം എന്ന് മോഹൻലാൽ കുറിച്ചതും ശ്രദ്ധ നേടി.

ഇപ്പോഴിതാ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശും. സുരേശൻറേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രം നാല് കോടിക്ക് തീർക്കാമെന്ന് പറഞ്ഞിട്ട് അവസാനം 20 കോടിയിലാണ് തീർത്തത്. ആ നിർമ്മാതാവിന്റെ അവസ്ഥയാണ്. താരങ്ങളോട് പ്രതിഫലം കുറയ്ക്കാൻ ഞാൻ പറയില്ല. ഇങ്ങനെയുള്ള ആളുകളെ വെച്ച് സിനിമ എടുക്കരുതെന്ന് എനിക്ക് നിർമ്മാതാക്കളോടാണ് പറയാനുള്ളത്.

പ്രേമലു എന്ന ചിത്രത്തിൽ പുതിയ പയ്യൻ അല്ലേ വന്നത്. മൂന്ന് പടം കഴിഞ്ഞ് അവൻ 5 കോടി ചോദിക്കുകയാണെങ്കിൽ അവനെ കട്ട് ചെയ്ത് പുതിയ ആളെ കൊണ്ടു വരുണം. ഓരോരുത്തരുടേയും പ്രതിഫലം അവരാണ് തീരുമാനിക്കുന്നത്. മോഹൻലാൽ 30 കോടിയോ, മമ്മൂക്ക 15 കോടിയോ ഓവർസീസ് റൈറ്റും ചോദിക്കുകയാണെങ്കിൽ നിങ്ങൾ അവരെ വെക്കണ്ട. അവരുടെ ശമ്പളം അവരാണ് തീരുമാനിക്കുന്നത്. കൊടുക്കണോ വേണ്ടയോ എന്നാണ് നിർമ്മാതാക്കൾ തീരുമാനിക്കേണ്ടത്.

ഇവിടെ രണ്ട് പടം ഓടിയ ഒരു നടൻ അടുത്തതായി ചോദിക്കുന്ന പ്രതിഫലം രണ്ട് കോടി രൂപയാണ്. നാല് കോടിയ്ക്ക് തീർക്കാമെന്ന് പറഞ്ഞ പടം 20 കോടി ആക്കിയവനെ വെച്ച് അടുത്ത സിനിമ എടുക്കുന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതാവായ ലിസ്റ്റിൻ സ്റ്റീഫനാണ്. അയാളെയൊക്കെയാണ് ആദ്യം മര്യാദ പഠിപ്പിക്കേണ്ടത്. അല്ലാതെ താരങ്ങളേയല്ല. അത്തരം സംവിധായകന്മാരെ വിലക്കുന്നത് പകരം സംഘടന നേതാവ് തന്നെ അയാളെ വെച്ച് പുതിയ സിനിമ സംവിധാനം ചെയ്യുന്നു. പിന്നെ ഇവർ ആരെയാണ് വിരട്ടുന്നത് എന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.

ലിസ്റ്റിൻ സ്റ്റീഫൻമാരെ ആദ്യം സംഘടന തീരുമാനിക്കണം. അല്ലാതെ ഞാൻ താരങ്ങളെ കുറ്റം പറയില്ല. അവരുടെ ശമ്പളം അവർ തീരുമാനിക്കും. അതുകൊടുക്കണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. പത്ത് ദിവസം പടം ഇല്ലാതെ വീട്ടിൽ ഇരുന്നാൽ ഇവരൊക്കെ താനെ വരച്ച വരയിൽ വരും. എന്നാൽ അത് ചെയ്യാൻ നിർമ്മാതാക്കൾ തയ്യാറാകുന്നില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

More in Malayalam

Trending

Recent

To Top