Malayalam
സിനിമാ തമ്പ്രാക്കന്മാരിൽ ഒറ്റയെണ്ണം അവിടെ എത്തിയില്ല, എംഎ യൂസഫ് അലിക്ക് ഇല്ലാത്ത എന്ത് തിരക്കാണ് മോഹൻലാലിനുള്ളത്; വിമർശനവുമായി ശാന്തിവിള ദിനേശ്
സിനിമാ തമ്പ്രാക്കന്മാരിൽ ഒറ്റയെണ്ണം അവിടെ എത്തിയില്ല, എംഎ യൂസഫ് അലിക്ക് ഇല്ലാത്ത എന്ത് തിരക്കാണ് മോഹൻലാലിനുള്ളത്; വിമർശനവുമായി ശാന്തിവിള ദിനേശ്
സ്വഭാവവേഷങ്ങളിലൂടെ മലയാളസിനിമയിൽ ശ്രദ്ധേയനായ നടനായിരുന്നു ടിപി മാധവൻ. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു അദ്ദേഹം മരണപ്പെട്ടത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് പിന്നാലെ ആരോഗ്യനില മോശമായിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ കഴിയവെയാണ് മരണം സംഭവിച്ചത്.
ഇപ്പോഴിതാ താരസംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയായിരുന്ന ടിപി മാധവന് അന്തിമോപചാരം അർപ്പിക്കാൻ എത്താത്ത സിനിമ പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം തുടങ്ങിയവർക്കെതിരെയാണ്ലൈ ശാന്തിവിളയുടെ വിമർശനം.
വളരെ മാന്യമായ യാത്രയപ്പാണ് മനുഷ്യർ എന്ന് വിളിക്കാവുന്നവർ ടിപി മാധവന് നൽകിയത്. അല്ലാതെ സിനിമാക്കാർ അല്ല. മാധവൻ പോയാൽ നമുക്ക് എന്ത് എന്നതായിരുന്നു അവരുടെ മനോഭാവം. മോഹൻലാലിന്റെ അച്ഛൻ മരിച്ചപ്പോൾ മുടവൻമുകളിലുണ്ടായ ട്രാഫിക് ബ്ലോക്ക് ഞാൻ കണ്ടതാണ്. മമ്മൂട്ടിയുടെ ഉമ്മ മരിച്ചപ്പോഴത്തെ തിരക്കും കണ്ടതാണ്.
വലിയവന്മാരുടെ ആരെങ്കിലും മരിച്ചാൽ അവിടെ പോകാൻ നിരവധി ആളുകളുണ്ടാകും. സിനിമാ തമ്പ്രാക്കന്മാരിൽ ഒറ്റയെണ്ണം അവിടെ എത്തിയില്ല. മോഹൻലാൽ, മമ്മൂട്ടി എന്നിവർ മാത്രമല്ല. ദിലീപ്, സുരേഷ് ഗോപി, ജയറാം തുടങ്ങിയവർ ആരും വന്നില്ല. ഗാന്ധി ഭവനിൽ പോയി കാണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന ജയറാമിന്റെ ഒരു ബൈറ്റ് കണ്ടു. കഴിഞ്ഞ എട്ടര വർഷമായി പോയി കാണാൻ സാധിച്ചില്ലത്രേ.
പൃഥ്വിരാജിന്റെ അച്ഛനായ സുകുമാരൻ മരിച്ചപ്പോൾ സിനിമ സമൂഹം മുഴുവൻ ആ വീട്ടിലുണ്ടായിരുന്നു. തിരുവനന്തപുരത്ത് എമ്പുരാന്റെ ഷൂട്ടിങ് നടക്കുകയാണ്. എന്നിട്ട് പോലും പൃഥ്വിരാജ് അങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ല. വളരെ മോശമായിപ്പോയി. ഒരു മണിക്കൂറെങ്കിലും എമ്പുരാന്റെ ഷൂട്ടിങ് നിർത്തിവെപ്പിച്ച് നിങ്ങൾക്ക് വരമായിരുന്നു.
പൃഥ്വിരാജിന് വിവരമില്ലെങ്കിൽ ആന്റണി പെരുമ്പാവൂരെങ്കിലും പറയണമായിരുന്നു അവിടെ വരെ ഒന്ന് പോയിട്ട് വരാമെന്ന്. എന്നാൽ അദ്ദേഹവും അത് ചെയ്തില്ലെന്ന് ശാന്തിവിള ദിനേശ് പറയുന്നു. മോഹൻലാലിന് ഒരു ബ്ലോഗ് എഴുത്ത് ഉണ്ടല്ലോ. തന്റെ മൂത്ത സഹോദരനാണ് ടിപി മാധവൻ എന്നാണ് അദ്ദേഹം ബ്ലോഗിൽ എഴുതിയത്. അതുകൊണ്ടാണല്ലോ എട്ടര വർഷം കാത്തിരുന്നിട്ടും അദ്ദേഹം കാണാൻ പോകാതിരുന്നത്.
ഡബ്യൂസിസിക്കാരെപ്പോലെ തന്നെ മോഹൻലാലും. അവരുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യം വന്നാൽ ഡബ്യൂസിസിക്കാർ ഫേസ്ബുക്കിൽ ഇടും. മോഹൻലാൽ ബ്ലോഗിൽ ഇടും അത്രയേയുള്ളു. മകനെ പോലും കാണണമെന്ന് പറയാതെ മോഹൻലാലിനെ ഒന്ന് കാണണമെന്ന് കെബി ഗണേഷ് കുമാറിനോട് ഉൾപ്പെടെ മാധവേട്ടൻ പറഞ്ഞിരുന്നു. നന്ദികെട്ടവന്മാരുടെ ലോകമാണ് സിനിമയെന്ന് വീണ്ടും വീണ്ടും അവർ തെളിയിക്കുകയാണ്.
ഒരു പണിയും ഇല്ലാതെ തിരുവനന്തപുരത്ത് എത്ര സിനിമാക്കാരുണ്ടെന്ന് എനിക്ക് അറിയാം. ഒറ്റയെണ്ണം തിരിഞ്ഞ് നോക്കിയില്ല. അത് ആണായാലും പെണ്ണായാലും. എന്നാൽ സാധാരണക്കാരായ ഒരുപാട് പേർ ഭാരതഭവനിലും ശാന്തികവാടത്തിലും വന്ന് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.
മാധവേട്ടനെ അമ്മയുടെ ജനറൽ സെക്രട്ടറിയായി ശുപാർശ ചെയ്തത് മോഹൻലാലായിരുന്നു. നിരവധി മോഹൻലാൽ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തു. എന്നാൽ ഒരു കൂടിക്കാഴ്ച അദ്ദേഹം ഒഴിവാക്കി. ഇനി ഗാന്ധി ഭവനിൽ പോയാൽ എന്തെങ്കിലും കൊടുക്കേണ്ടി വരുമോ എന്ന് വിചാരിച്ചിട്ടാണെങ്കിൽ അവിടെ അങ്ങനെ പിടിച്ച് പറിക്കലൊന്നും ഇല്ല.
എംഎ യൂസഫ് അലിക്ക് ഇല്ലാത്ത എന്ത് തിരക്കാണ് മോഹൻലാലിനുള്ളത്. സുരേഷ് ഗോപി, നവ്യ നായർ, ഗണേഷ് കുമാർ എന്നിവർ ജീവനോടെയിരിക്കുന്ന മാധവേട്ടവനെ ഗാന്ധിഭവനിൽ പോയി കണ്ടതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് എന്നും തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ശാന്തിവിള ദിനേശ് പറഞ്ഞു.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)