Connect with us

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം, നിവിൻ പോളിയ്ക്കെതിരെ ആരോപണം വന്നപ്പോൾ മണിക്കൂറുകൾക്കകം പത്രക്കുറിപ്പ്, ഒരുപരിപാടിയിലും സ്ത്രീ പങ്കാളിത്തമില്ല ; കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പിരിച്ചു വിടണമെന്ന് സാന്ദ്രാ തോമസ്

Malayalam

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരണസമിതി പിരിച്ചുവിടണമെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ്. വനിതാ നിർമാതാക്കൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചർച്ചകൾ പ്രഹസനമാണെന്നും സംഘടനയുടെ നേതൃത്വം മാറണമെന്നും ആവശ്യപ്പെട്ട് സാന്ദ്ര തോമസും ഷീല കുര്യനും ആവശ്യപ്പെടുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടന പാലിച്ചത് വലിയ മൗനമെന്നും എന്നാൽ നിവിൻ പോളിയ്ക്കെതിരെ ആരോപണം വന്നപ്പോൾ മണിക്കൂറുകൾക്കകം പത്രക്കുറിപ്പ് ഇറക്കിയെന്നും ഇവർ പറയുന്നു. പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ അമ്മ സംഘടനയുടെ ഉപ സംഘടനയാണോ എന്നും സാന്ദ്ര തോമസ് ചോദിക്കുന്നു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും പവർ ഗ്രൂപ്പ് ഉണ്ട്. അത് തുറന്നു പറയുന്നവർ സിനിമയിൽ ഇല്ലാതാവും. സംഘടനയിൽനിന്ന് നടപടി സ്വീകരിച്ചാലും ഞാനിത് തുറന്നു പറയും. വിഷയങ്ങൾ ഉന്നയിക്കുന്നവരെ കേൾക്കാൻ തയ്യാറാകുന്നില്ല. 15 വർഷമായി സംഘടനയിലുള്ളയാളാണ് ഞാൻ. അസോസിയേഷൻ്റേതായ ഒരുപരിപാടിയിലും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാവാറില്ല.

സംഘടന ഈ രീതിയിൽ മുന്നോട്ട് പോയാൽ പോര. കടുത്ത വിവേചനമാണ് സ്ത്രീകൾ നേരിടുന്നത്. ഇക്കാര്യം വ്യക്തമാക്കിയാണ് കത്ത് നൽകിയിരിക്കുന്നത്. എൻ്റെ കുട്ടികൾക്കുൾപ്പടെ ഈ മേഖലയിലേക്ക് കടന്നു വരേണ്ടതുണ്ട്. അതുകൊണ്ട് ഒരു അമ്മയെന്ന രീതിയിൽ കൂടിയാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്.

സംഘടനക്കുള്ളിൽ നിന്ന് തിരുത്തലിന് ശ്രമിച്ചിട്ട് നടക്കുന്നില്ല. ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ സാഹചര്യത്തിൽ സിനിമാ രംഗത്തെ വനിതാ നിർമാതാക്കൾ കടന്നു പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ ഒരു യോഗം വിളിച്ചിരുന്നു. അതൊരു പ്രഹസനമായിരുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഒരു കത്ത് നൽകുകയുണ്ടായി.

ഈ കത്തിൻറെ ഉള്ളടക്കത്തെക്കുറിച്ച് ചോദിച്ചപ്പോൾ സംഘടന വ്യക്തമായ ഒരു ഉത്തരം നൽകിയില്ല. കത്തിലെ ഉള്ളടക്കം എന്തെന്ന് അറിയാൻ അംഗങ്ങൾക്ക് അവകാശമില്ലേ?.

ഈയിടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മ എന്ന സംഘടനയും ചേർന്ന് ഒരു സ്വകാര്യ ചാനലിൽ സ്‌റ്റേജ് ഷോ നടത്തിയിരുന്നു. ഈ പരിപാടിയ്ക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ 95 ശതമാനം അംഗങ്ങളെയും ക്ഷണിച്ചിരുന്നില്ല.

പുറമേ പല അംഗങ്ങളും പറയുന്നത് പങ്കെടുത്തവരെ ഒഴിച്ച് ബാക്കിയുള്ളവരെ പങ്കെടുപ്പിക്കുന്നതിൽ അമ്മയുടെ ഭാഗത്ത് നിന്ന് വിലക്കുണ്ടായിരുന്നു എന്നാണ്. അങ്ങനെ പറയാൻ അമ്മ സംഘടനയുടെ ഉപസംഘടനയാണോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ബാഹ്യശക്തികളാണ് അസോസിയേഷൻ നിയന്ത്രിക്കുന്നത് എന്നാണ് ഈ ഇടപെടലുകളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത് എന്നും സാന്ദ്ര തോമസ് പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending