Connect with us

വളരെ പ്രശസ്തനായൊരു നടൻ എന്നെ കിടക്ക പങ്കിടാൻ മുറിയിലേയ്ക്കും വീട്ടിലേയ്ക്കുമെല്ലാം ക്ഷണിച്ചു, ഇത്രയും അറിയപ്പെടുന്നൊരാളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല; നടി സാന്ദ്ര ലാർവിൻ

Actress

വളരെ പ്രശസ്തനായൊരു നടൻ എന്നെ കിടക്ക പങ്കിടാൻ മുറിയിലേയ്ക്കും വീട്ടിലേയ്ക്കുമെല്ലാം ക്ഷണിച്ചു, ഇത്രയും അറിയപ്പെടുന്നൊരാളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല; നടി സാന്ദ്ര ലാർവിൻ

വളരെ പ്രശസ്തനായൊരു നടൻ എന്നെ കിടക്ക പങ്കിടാൻ മുറിയിലേയ്ക്കും വീട്ടിലേയ്ക്കുമെല്ലാം ക്ഷണിച്ചു, ഇത്രയും അറിയപ്പെടുന്നൊരാളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല; നടി സാന്ദ്ര ലാർവിൻ

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് സാന്ദ്ര ലാർവിൻ. സ്വർഗ വാതിൽ പക്ഷി എന്ന പരമ്പരയിലൂടെയാണ് സാന്ദ്ര ശ്രദ്ധിക്കപ്പെടുന്നത്. പരമ്പരയിൽ പത്ത് വേഷങ്ങൾ മാറിമാറി ചെയ്ത് സാന്ദ്ര കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മലയാള സിനിമയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സാന്ദ്ര.

ആദ്യ സിനിമയിൽ ബോൾഡ് ആയ രംഗത്തിൽ അഭിനയിച്ചതിനാൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു. ആദ്യ സിനിമയിലെ കഥാപാത്രം ലൈം ഗിക തൊഴിലാളിയുടേതായിരുന്നു. ആ രംഗം വൈറലായിരുന്നു. അതിന് ശേഷം വിളിക്കുന്നതെല്ലാം അത്തരം കഥാപാത്രങ്ങൾ തന്നെയായിരുന്നു. അഭിനയത്തിനായിരുന്നില്ല അവർ വിളിച്ചിരുന്നത്.

ബോൾഡ് സീനിൽ അഭിനയിക്കാൻ വരുന്ന ഒരാൾ എന്ന രീതിയിലായിരുന്നു കണ്ടിരുന്നത്. രണ്ടാമത്തെ എൻട്രി നൽകുന്നത് സീരിയലാണ്. അനുരാഗ ഗാനം പോലെ എന്ന പരമ്പരയിലെ വേഷം വ്യത്യസ്തമായിരുന്നു. പ്രേക്ഷകർ ഏറ്റെടുത്തതാണ്. തനിക്ക് സീരിയലിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും സാന്ദ്ര പറയുന്നു.

അഭിനയിച്ച സിനിമയിൽ നിന്നല്ല മോശം അനുഭവമുണ്ടായത്. അതിന് ശേഷം ബന്ധപ്പെട്ട നിർമ്മാതാക്കൾ, സംവിധായകർ, സിനിമയുമായി ബന്ധപ്പെട്ടവർ തുടങ്ങിയവരിൽ നിന്നാണ് എന്നാണ് സാന്ദ്ര എടുത്ത് പറയുന്നത്. അതിനാൽ സിനിമ ചെയ്യാൻ പേടി തോന്നി. മലയാളത്തിൽ നിന്ന് മാത്രമല്ല ഇത്തരം അനുഭവങ്ങളുണ്ടായതെന്നും താരം പറയുന്നു.

പേര് പറയുന്നില്ലെങ്കിൽ പ്രസക്തിയില്ല. എങ്കിലും തന്റെ അനുഭവം ആയതിനാൽ പറയാം. വളരെ പ്രശസ്തനായൊരു നടൻ എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ സിനിമയിൽ ചെറിയൊരു വേഷം എനിക്കുണ്ടായിരുന്നു. ഒരു രാത്രിയായിരുന്നു ഷൂട്ട്. ശേഷം തിരിച്ചു പോയി. രാത്രി തന്നെ ഹോട്ടലിലേയ്ക്ക് വിളിപ്പിച്ചു. എന്തിനാണ് എന്ന് ചോദിച്ചു. സിനിമയുമായി ബന്ധപ്പെട്ട കാര്യമാണെങ്കിൽ പോകും.

രാത്രിയായാലും കാണുന്നതിലോ സംസാരിക്കുന്നതിലോ തനിക്ക് പ്രശ്‌നമില്ലെന്നും സാന്ദ്ര പറയുന്നു. അവർ ഡിമാന്റ് ചെയ്യുന്നത് പോലെയാണ് സംസാരിക്കുന്നത്. ബോൾഡ് ആയി അഭിനയിക്കുന്ന നടിയല്ലേ, പിന്നെ എന്തുകൊണ്ട് മുറിയിലേയ്ക്ക് വന്നു കൂടാ, ഒരു രാത്രി കൂടെ നിന്നുകൂടാ? ലൈം ഗിക ബന്ധത്തിലേർപ്പെട്ടുകൂടാ? എന്നൊക്കെയാണ് ചോദിക്കുന്നത്.

സിനിമയിലേത് അഭിനയമാണ്. മുറിയിൽ അടച്ചിരുന്ന് ആരും കാണാതെ ചെയ്യുന്നതല്ല. ഇത്രയും അറിയപ്പെടുന്നൊരാൾ അങ്ങനെ ചോദിച്ചപ്പോൾ പെട്ടെന്ന് എനിക്ക് വല്ലാതായി. നോ പറഞ്ഞുവെങ്കിലും ഞാൻ വല്ലാതെ പേടിച്ചിരുന്നു. അപ്പോൾ തന്നെ ഞാൻ കോൾ കട്ട് ചെയ്തു. വീണ്ടും വിളിക്കുകയും ഇതിനായി നിർബന്ധിക്കുകയും ചെയ്തു. വീട്ടിലേയ്ക്ക് വരാൻ പറഞ്ഞു. പിന്നെ ഞാൻ കോൾ എടുക്കാതായി.

തുടർന്ന് ആ സിനിമയെക്കുറിച്ച് ഞാൻ കേട്ടിട്ടില്ല. ആ സിനിമ ഇപ്പോൾ റിലീസാകാൻ പോവുകയാണെന്നും താരം പറയുന്നു. അതുമാത്രമല്ല, തന്റെ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും സാന്ദ്ര മനസ് തുറന്ന് സംസാരിക്കുന്നുണ്ട്. കാനഡയിലേയ്ക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. ആ സമയത്താണ് ഭർത്താവിനെ കാണുന്നത്. അതോടെ ഞാൻ മറ്റെല്ലാം മറന്നു പോയി.

ഇവിടെ നിന്നും പോകാൻ തോന്നിയില്ല. ഭർത്താവിന്റെ വീട്ടുകാർ എന്നെ അംഗീകരിച്ചിട്ടില്ല. എന്റെ ഭർത്താവിന്റേത് ഹിന്ദു കുടുംബമാണ്. എന്റേത് ക്രിസ്ത്യൻ കുടുംബമാണ്. രണ്ടും രണ്ട് ദിക്കിലാണ്. അവർ സാധാരണ ട്രാൻസ്‌ജെന്ററുകളുടെ ജീവിതം വച്ചാണ് എന്നെ നോക്കിക്കാണുന്നത്. എന്നെ അവർ അംഗീകരിച്ചില്ലെങ്കിലും എന്റെ ഭർത്താവിനെ അവർ അംഗീകരിക്കണം എന്നാണ് ആഗ്രഹം എന്നാണ് സാന്ദ്ര പറയുന്നത്.

More in Actress

Trending