Connect with us

ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്…!

Malayalam Breaking News

ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്…!

ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്…!

മഞ്ജു വാര്യരെ നായികയാക്കി സനൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം . ചത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി .ഷൂട്ടിംഗ് നടക്കുമ്പോൾ തന്നെ ഇവർ ഹിമാചലിൽ കനത്ത മഴയിൽ അകപ്പെട്ടത് വാർത്ത ആയിരുന്നു . ചത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ വാർത്ത പുറത്ത് വിട്ട് സനൽകുമാർ ശശിധരൻ പങ്കു വച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത് .

സനല്‍ കുമാര്‍ ഫെയസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ :

‘ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴക്കമുളള ഒരു യാത്രയായിരുന്നു അത്. എന്താണ് സിനിമ എന്നതിനേക്കാള്‍ എന്താണ് സിനിമ സ്വയം രൂപ കൊളളുന്നത് ഞാന്റെ കണ്ണാലെ കണ്ടു. ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്….എന്നോ മനസ്സില്‍ വന്നു മറന്നു തുടങ്ങിയിരുന്ന ഒരു കഥാതന്തു ആകസ്മികമായൂണ്ടായ ഒരു സംഭാഷണത്തിനിടെ അവരോടു സൂചിപ്പിച്ചതാണ്. പിന്നെയെല്ലാം സംഭവിക്കുകയായിരുന്നു. മുന്നോ നാലോ ദിവസം കൊണ്ടാണ് എഴുതി തീര്‍ത്തത്..ഒട്ടും അനുകൂലമല്ലാത്ത സാഹചര്യങ്ങളിലായിരുന്നു ഷൂട്ട്…പക്ഷെ സിനിമ പൂര്‍ത്തിയാക്കി തിരിച്ചുപോകുമ്പോള്‍ എല്ലാവലും സന്തുഷ്ടരായിരുന്നു. സ്‌നേഹവും മനുഷ്യപ്പറ്റും നിറഞ്ഞുനിന്ന ആ ദിനങ്ങള്‍ ഒരു നൊസ്‌റാള്‍ജിയായാവും. ഈ യാത്രയില്‍ കൂടെ നടന്ന Niv Mathew, Jiju Antony, Manju Warrier, Chandru Selvaraj, Ratheesh Kumar, Raveendran Chandini Devi Dileep Daz, Sujith Koyickal Vedh, Gaurav, Devan, Ashitha, Aastha Guptha, sonith Chandran, Nived Mohandas, Bineesh Chandran, Binu, Firoz, Asish Gopi,Bibin A Unni, Alwin, Sharun Santosh, Samvidanand അങ്ങനെ എത്രയധികംപേര്‍..എല്ലാവര്‍ക്കും നന്ദി.. ഈ സിനിമ തീര്‍ച്ചയായും ചന്ദ്രു സെല്‍വരാജ് എന്ന ക്യാമറമാന്റെയും രതീഷ് എന്ന സംഗീത സംവിധായകന്റെയും വരവറിയിക്കും. എല്ലാവര്‍ക്കും നന്ദി. പ്രളയത്തില്‍ കൂടുങ്ങിയ മഞ്ജുവിനെയും സംഘത്തെയും കേന്ദ്ര വിദേശ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരന്‍ ഇടപെട്ട് ഹിമാചല്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് മഞ്ജുവിനെയും സംഘത്തെയും സുരക്ഷിതമായി മണാലിയില്‍ എത്തിക്കുകയായിരുന്നു.

മഞ്ജു വാര്യരും ഷാജി മാത്യുവും അരുണ മാത്രുവ്യം ചേര്‍ന്നാണ് ‘കയറ്റം’ നിര്‍മ്മിക്കുന്നത്. നിവ് ആര്‍ട് മൂവീസ്, മഞജു വാരിയര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളുടെ കീഴിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശരിധരന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

സനല്‍കുമാര്‍ ശശരധരന്‍ തന്നെ സംവിധാനം ചെയ്ത ‘എസ്.ദുര്‍ഗ’ എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

sanalkumar sasidharan about manju warrier

More in Malayalam Breaking News

Trending