News
കടുത്ത പനിയും ഛര്‍ദ്ദിയും ഹോര്‍മോണ്‍ ചെയ്ഞ്ചസും കാരണം എനിക്ക് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല, നിര്‍ത്താതെ കരഞ്ഞ ദിവസങ്ങളുണ്ട്; ഗര്‍ഭകാലത്തെ കുറിച്ച് സന ഖാന്‍
കടുത്ത പനിയും ഛര്‍ദ്ദിയും ഹോര്‍മോണ്‍ ചെയ്ഞ്ചസും കാരണം എനിക്ക് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല, നിര്‍ത്താതെ കരഞ്ഞ ദിവസങ്ങളുണ്ട്; ഗര്‍ഭകാലത്തെ കുറിച്ച് സന ഖാന്‍
സിനിമാ ലോകത്തെ ഗ്ലാമര്‍ ലോകം വിട്ട് ആത്മീയ ജീവിതം തിരഞ്ഞെടുത്ത നടിയാണ് സന ഖാന്‍. പ്രശസ്തിയുടെ കൊടുമുടിയില്‍ താന്‍ അനുഭവിച്ച വിഷാദത്തെക്കുറിച്ചും ഹിജാബ് ധരിക്കാനുള്ള കാരണത്തെക്കുറിച്ചും സന തുറന്നുപറഞ്ഞിട്ടുണ്ട്. ഗാര്‍ഹികപീഡനം ആരോപിച്ച് 2020 ഫെബ്രുവരിയില്‍ സന മെല്‍വിന്‍ ലൂയിസുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് വിഷാദരോഗത്തിന് ചികിത്സ തേടിയ താരം സിനിമ ഉപേക്ഷിച്ചതായും ആത്മീയ മാര്‍ഗം സ്വീകരിച്ചതായും വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. 2020 ഒക്ടോബറിലായിരുന്നു ഇത്. നവംബറില്‍ ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സെയിദിനെ വിവാഹം ചെയ്തു. ഇപ്പോള്‍ താരം തന്റെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. സിനിമയില്‍ നിന്നും വിടപറഞ്ഞങ്കിലും സന സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഇപ്പോഴിത സനാ ഖാന്‍ ഗര്‍ഭാവസ്ഥയുടെ പ്രാരംഭഘട്ടത്തില്‍ താന്‍ നേരിട്ട വൈകാരിക മാറ്റങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കഠിനമായ ഛര്‍ദ്ദിയും ഹോര്‍മോണ്‍ വ്യതിയാനങ്ങളും നേരിട്ടതിനാല്‍ തന്റെ ആദ്യത്തെ കുറച്ച് മാസങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് സന വെളിപ്പെടുത്തിയത്.
‘ഗര്‍ഭിണിയായശേഷമുള്ള ആദ്യ ദിനങ്ങള്‍ കഠിനമായിരുന്നു. കടുത്ത പനിയും ഛര്‍ദ്ദിയും ഹോര്‍മോണ്‍ ചെയ്ഞ്ചസും കാരണം എനിക്ക് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. ഹോര്‍മോണ്‍ വ്യതിയാനം കാരണം ഞാന്‍ ഇരുന്ന് നിര്‍ത്താതെ കരഞ്ഞ സമയങ്ങളുണ്ട്. എനിക്ക് ഇപ്പോഴും ചില സമയങ്ങളില്‍ ഓക്കാനം തോന്നുന്നു. എനിക്ക് അമ്മമാരോട് ഇപ്പോള്‍ വല്ലാത്ത ബഹുമാനമുണ്ട്.’
‘ശരീരം രൂപാന്തരപ്പെടുമ്‌ബോള്‍ സ്വാഭവികമായും മനസില്‍ ആദ്യം വരുന്നത് ഭാരത്തെ കുറിച്ചുള്ള ചിന്തകളാണ്. പക്ഷെ ഞാന്‍ അതിനെക്കുറിച്ച് വിഷമിക്കുന്നില്ല. കാരണം കുഞ്ഞിന് സുപ്രധാന പോഷകങ്ങള്‍ ലഭിക്കുകയും ആരോഗ്യവാനായിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.’
‘രാത്രി മുഴുവന്‍ എന്റെ കുഞ്ഞ് എന്റെ ഉള്ളില്‍ പൂര്‍ണ്ണ വേഗതയില്‍ കളിക്കുന്നതും ചലിക്കുന്നതും എനിക്ക് അനുഭവപ്പെടുന്നു. എന്റെ കുട്ടി തീര്‍ച്ചയായും എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കുന്നു. കുട്ടികളുടെ വസ്ത്രങ്ങള്‍ വാങ്ങുന്നതില്‍ ഞാന്‍ ഇപ്പോള്‍ ആവേശത്തിലാണ്. വിവാഹം വൈകിയതില്‍ ഞാന്‍ ഖേദിക്കുന്നു.’ സന പറഞ്ഞു .
