Connect with us

സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിന് കാരണമുണ്ട്; സംയുക്ത പറയുന്നു

Malayalam

സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിന് കാരണമുണ്ട്; സംയുക്ത പറയുന്നു

സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിന് കാരണമുണ്ട്; സംയുക്ത പറയുന്നു

മലയാളികളുടെ ഇഷ്ട താരദമ്പതികളായ ബിജു മേനോനും സംയുക്ത വർമ്മയും. സോഷ്യൽ മീഡിയയിൽ
അത്ര സജീവമല്ല ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം കുറവാണ്. സംയുക്ത ഇതിനെപ്പറ്റി ഒരു അഭിമുഖത്തിൽ ഇപ്പോൾ തുറന്നു പറയുകയാണ്.

“ഞാൻ ഇപ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്തത്. സോഷ്യൽ മീഡിയ നമ്മളെ അഡിക്റ്റ് ആക്കിക്കളയും. വാട്സാപ്പ് പോലും അൺ ഇൻസ്റ്റാൾ ചെയ്തു ഫോണിന്റെ ബാറ്ററി ഊരി വയ്ക്കുന്ന ഒരാളാണ് ഞാൻ. യോഗയ്ക്ക് പോകുമ്പോൾ ഒരു ഗ്രൂപ്പ് ഉണ്ടാകുമല്ലോ, അവരെ കോൺടാക്ട് ചെയ്യാൻ വേണ്ടി മാത്രമാണ് ഇൻസ്റാഗ്രാമിൻ അക്കൗണ്ട് എടുത്തത്. യോഗ ചെയ്യുന്ന ചിത്രങ്ങളാണ് കൂടുതലും പോസ് ചെയുന്നത്. സോഷ്യൽ മീഡിയ അധികം ഉപയോഗിക്കാറില്ല.

ബിജുവേട്ടന്റെ കാര്യം അതിലും കഷ്ടമാണ്. മൂപ്പർക്ക് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പേജുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഇത് വരെയുള്ളത് രണ്ട് ചിത്രങ്ങളാണ്. ഫേസ്ബുക് അഡ്മിൻ മറ്റൊരാളാണ്. വെഡിങ് ആനിവേഴ്സറി ഒക്കെ വരുമ്പോൾ അഡ്മിൻ വിളിക്കും ” ഒരു കപ്പിൾ ഫോട്ടോ എടുത്തു അയക്കാമോ “എന്ന് ചോദിക്കും. ബിജുവേട്ടന് അതിലൊന്നും ഒരു താല്പര്യവുമില്ല. തോളിൽ ഒന്ന് കൈ പോലും വയ്ക്കാതെ എൺപതുകളിലെ പോലെ ഒരു ഫോട്ടോ ഒടുവിൽ എടുക്കും. ” ബ്ലാക്ക് ആൻഡ് മതിട്ടോ എന്നൊരു അഭിപ്രായവും പാസ്സാക്കും ”

More in Malayalam

Trending