Malayalam
പഴശ്ശിരാജയിലെ മമ്മൂട്ടിയുടെ നായിക കഥാപാത്രം ഉപേക്ഷിച്ച സംയുക്ത വര്‍മ്മ!!
പഴശ്ശിരാജയിലെ മമ്മൂട്ടിയുടെ നായിക കഥാപാത്രം ഉപേക്ഷിച്ച സംയുക്ത വര്‍മ്മ!!
സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് സംയുക്ത വര്‍മ്മ. വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത് എങ്കിലും സംയുക്തയെ മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറന്നു പോകില്ല. അത്രത്തോളം മികച്ച കഥാപാത്രമായാണ് സംയുക്ത ഓരോ സിനിമകളിലും എത്താറുള്ളത്.
വളരെ കുറച്ചുകാലം മാത്രം ആയിരുന്നു താരം സിനിമയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ആ കാലഘട്ടം കൊണ്ട് തന്നെ ഒട്ടുമിക്ക താരങ്ങളുടെയും ഒപ്പം അഭിനയിക്കുവാനും നടിക്ക് സാധിച്ചിരുന്നു. സിനിമയില്‍ സജീവമായി നിന്നിരുന്ന സമയം, നടനായ ബിജു മേനോനെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്നും താരം പിന്‍വാങ്ങുകയായിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന സംയുക്ത ഇടയ്ക്ക് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയത്. ഹരിഹരന്‍ മമ്മൂട്ടി ടീമിലെത്തിയ പഴശ്ശിരാജ എന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ഒരു ചിത്രമായിരുന്നു. ഈ ചിത്രത്തില്‍ കനിഹ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാനായി ആദ്യം സമീപിക്കുന്നത് സംയുക്ത വര്‍മ്മയെ ആയിരുന്നു.
എന്തുകൊണ്ടാണ് ആ കഥാപാത്രം ഉപേക്ഷിച്ചത് എന്ന് തുറന്നു പറയുകയാണ് ഇപ്പോള്‍ സംയുക്ത വര്‍മ്മ. താന്‍ ആ കഥാപാത്രം ഉപേക്ഷിക്കാനുള്ള ഒന്നാമത്തെ കാരണം തന്റെ മകനാണ്. മകന്‍ അപ്പോള്‍ തീരെ ചെറിയ കുട്ടിയാണ്. പോരാത്തതിന് അമ്മ എന്നുള്ള ഒരു ഫീലിങ് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സമയവും. അതുകൊണ്ടുതന്നെ ആ കഥാപാത്രം തനിക്ക് സ്വീകാര്യതയായി തോന്നിയിരുന്നില്ല.
അതുകൊണ്ടാണ് ആ സമയത്ത് ആ കഥാപാത്രം ഉപേക്ഷിച്ചിരുന്നത് എന്നാണ് ഇപ്പോള്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത വര്‍മ്മ പറയുന്നത്. തനിക്ക് ഒരുപാട് കുട്ടികള്‍ വേണം എന്നത് വലിയ സ്വപ്നമായിരുന്നു എന്നും സംയുക്ത തുറന്നു പറയുന്നുണ്ട്. സംയുക്തയുടെ വാക്കുകള്‍ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നെടിയിരുന്നത്. സംയുക്തയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്.
