Actress
പുത്തൻ ചിത്രവുമായി സംയുക്ത, ചിത്രം പകർത്തിയത് സൂപ്പർ സ്റ്റാർ, ആളെ കണ്ടോ?
പുത്തൻ ചിത്രവുമായി സംയുക്ത, ചിത്രം പകർത്തിയത് സൂപ്പർ സ്റ്റാർ, ആളെ കണ്ടോ?
ടൊവിനോ തോമസ് നായകനായ ‘തീവണ്ടി’ സിനിമയിലൂടെയാണ് സംയുക്ത മേനോൻ മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് എടക്കാട് ബറ്റാലിയൻ, കൽക്കി, ആണും പെണ്ണും, വൂൾഫ്, വെളളം സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്.
ഇപ്പോഴിതാ നടിയുടെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ജീത്തു ജോസഫിന്റെ റാം സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പകര്‍ത്തിയതെന്നു തോന്നും വിധത്തിലുളള ചിത്രമാണ് സംയുക്ത ഷെയര്‍ ചെയ്തിരിക്കുന്നത്.
ചിത്രം പകർത്തിയത് മറ്റാരുമല്ല. ക്യാമറ ചിഹ്നത്തിനു നേരെ സംയുക്ത കുറിച്ച പേര് മോഹന്‍ലാല്‍ എന്നാണ്. ഫൊട്ടൊഗ്രാഫറെ അഭിനന്ദിച്ചു കൊണ്ടുളള കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.
കഴിഞ്ഞ ദിവസം മോഹന്‍ലാലും ഒന്നിച്ചു പാചകം ചെയ്യുന്ന ചിത്രങ്ങള്‍ ഇന്ദ്രജിത്തും പങ്കുവച്ചിരുന്നു. മോഹൻലാലും ഒരു ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പങ്കുവെച്ചിരുന്നു. ‘റാമി’ല്‍ ഒപ്പം അഭിനയിക്കുന്ന ഇന്ദ്രജിത്ത് ആണ് ഫോട്ടോ എടുത്തിരിക്കുന്നത് എന്നും മോഹൻലാല്‍ എഴുതിയിരിക്കുന്നു.
‘റാമി’ന്റെ തിരക്കിലാണ് ഇപ്പോള്‍ മോഹൻലാല്‍. മഹാമാരിക്കാലം തീര്‍ത്ത പ്രതിസന്ധികളെല്ലാം മറികടന്ന് വീണ്ടും ആരംഭിച്ച ചിത്രമാണ് ‘റാം’. ചിത്രത്തില്‍ പോലീസ് ഓഫിസറായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. തൃഷ, ഇന്ദ്രജിത്ത്, അനൂപ് മോനോന്‍, സംയുക്ത മേനോന്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.