Connect with us

ആ സിനിമ ഉദ്ദേശിച്ചത് പോലെയല്ല എടുത്തത്, പക്ഷെ ഒരു സിനിമയിലേക്ക് വന്ന് പിന്നീട് പിൻ‌വാങ്ങാൻ കഴിഞ്ഞില്ല ; സംയുക്ത മേനോന്‍

Bollywood

ആ സിനിമ ഉദ്ദേശിച്ചത് പോലെയല്ല എടുത്തത്, പക്ഷെ ഒരു സിനിമയിലേക്ക് വന്ന് പിന്നീട് പിൻ‌വാങ്ങാൻ കഴിഞ്ഞില്ല ; സംയുക്ത മേനോന്‍

ആ സിനിമ ഉദ്ദേശിച്ചത് പോലെയല്ല എടുത്തത്, പക്ഷെ ഒരു സിനിമയിലേക്ക് വന്ന് പിന്നീട് പിൻ‌വാങ്ങാൻ കഴിഞ്ഞില്ല ; സംയുക്ത മേനോന്‍

ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ ചലച്ചിത്ര അഭിനേത്രിയാണ് സംയുക്ത മേനോന്‍.തീവണ്ടി എന്ന സിനിമയിലൂടെ മികച്ച തുടക്കം കുറിച്ച സംയുക്തയ്ക്ക് പിന്നീട് നിരവധി സിനിമകളിൽ അവസരം ലഭിച്ചു. വെള്ളം, ലില്ലി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ പ്രകടനമാണ് താരം കാഴ്ച വെച്ചത് .

ഇന്ന് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന നടിയാണ് സംയുക്ത. തെലുങ്കിൽ അയ്യപ്പനും കോശിയും എന്ന മലയാള സിനിമയുടെ റീമേക്ക് സിനിമ ഭീല നായകിലൂടെയാണ് നടി ശ്രദ്ധ പിടിച്ചു പറ്റിയത്.തെലുങ്ക് സൂപ്പർ താരം പവൻ കല്യാണിന്റെ സിനിമയായിരുന്നു. ഇത്. തമിഴിൽ ധനുഷിനൊപ്പമഭിനയിച്ച വാത്തി എന്ന സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്. കരിയറിൽ തിരക്കുകളിലേക്ക് നീങ്ങുകയാണ് സംയുക്ത മേനോൻ. ഇപ്പോഴിതാ ​തമിഴ് മാധ്യമത്തിന് സംയുക്ത നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും സിനിമകളിൽ സംഭവിച്ച പിഴവുകളെക്കുറിച്ചും സംയുക്ത സംസാരിച്ചു. മുമ്പ് കണ്ടതിൽ നിന്ന് വ്യത്യസ്തമായി സംയുക്ത എന്തു കൊണ്ടാണ് വല്ലാതെ വണ്ണം കുറച്ചതെന്ന അവതാരകയുടെ ചോദ്യത്തിന് നടി മറുപടി നൽകി.
‘ആദ്യ സിനിമയിൽ ഞാൻ മെലിഞ്ഞിട്ടായിരുന്നു. അതിന് ശേഷം ലില്ലി എന്ന സിനിമയ്ക്കായി എനിക്ക് വണ്ണം വെക്കേണ്ടി വന്നു. പിന്നീട് നിരവധി സിനിമകൾ വന്നു. ആ സമയത്ത് എനിക്കൊരു പേഴ്സണൽ ട്രെയ്നറെ വെക്കാനുള്ള പണമില്ലായിരുന്നു’

‘എനിക്ക് പട്ടിണി കിടന്ന് വണ്ണം കുറയ്ക്കാൻ താൽപര്യമില്ലായിരുന്നു. വർക്ക് ചെയ്ത് പണം വന്ന ശേഷമാണ് നല്ല ഡയറ്റും ട്രെയ്നറെയും വെക്കാനുള്ള സാഹചര്യം വന്നത്, സംയുക്ത പറഞ്ഞു’

ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കുന്നതിനെടുക്കുന്ന തയ്യാറെടുപ്പുകളെക്കുറിച്ചും സംയുക്ത സംസാരിച്ചു. ‘ടീമിലുള്ള കോൺഫിഡൻസാണ് ഒരു കാര്യം. ഒരു സീൻ എടുക്കുന്ന രീതി വെച്ച് മാറ്റമുണ്ടാവും. വളരെ സൗന്ദര്യാത്മകമായി സീൻ ചെയ്യാം. ശേഷം ആരോടൊപ്പമാണ് നമ്മൾ വർക്ക് ചെയ്യുന്നതെന്ന് അറിയണം. സത്യസന്ധമായി പറഞ്ഞാൽ‌ നമ്മൾ വർക്ക് ചെയ്യുന്നവർക്കൊപ്പം കംഫർട്ടബിളായിരിക്കണം,’ നടി വ്യക്തമാക്കി.
എരിഡ എന്ന സിനിമയെക്കുറിച്ചും സംയുക്ത സംസാരിച്ചു. ‘ആ സിനിമ ഉദ്ദേശിച്ചത് പോലെയല്ല എടുത്തത്. പക്ഷെ ഒരു സിനിമയിലേക്ക് വന്ന് പിന്നീട് പിൻ‌വാങ്ങാൻ പറ്റുന്ന ഒരു പൊസിഷനിൽ ആയിരുന്നില്ല ഞാൻ,’ സംയുക്ത പറഞ്ഞതിങ്ങനെ. സംയുക്ത ആദ്യമായി വളരെ ​ഗ്ലാമറസായി അഭിനയിച്ച സിനിമയായിരുന്നു എരിഡ.

സിനിമയിലെ ഇന്റിമേറ്റ് രം​ഗങ്ങളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു, നടൻ നാസർ, കിഷോർ, ഹരീഷ് പേരടി തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന വേഷം ചെയ്തത്. 2021 ലാണ് സിനിമ റിലീസ് ചെയ്തത്. സിനിമ സമ്മിശ്ര പ്രതികരണമാണ് നേടിയത്.

മലയാളത്തിൽ കിം​ഗ് ഓഫ് കോത്ത എന്ന ചിത്രത്തിലേക്ക് നടിയെ തെരഞ്ഞെടുത്തു എന്ന് റിപ്പോർട്ടുകളുണ്ട്. ദുൽഖർ സൽമാനാണ് സിനിമയിലെ നായക വേഷം ചെയ്യുന്നത്. കടുവയാണ് മലയാളത്തിൽ സംയുക്ത അഭിനയിച്ച ഒടുവിലത്തെ സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയിൽ പൃഥിരാജായിരുന്നു നായകൻ. വൻ ഹിറ്റായിരുന്നു സിനിമ.

മലയാളത്തിൽ ഒരുപിടി സിനിമകൾ ചെയ്തെങ്കിലും നടിക്ക് ശ്രദ്ധേയ പ്രകടനം കാഴ്ച വെക്കാനായത് ലില്ലി എന്ന സിനിമയിലാണ്. ത്രില്ലർ‌ സ്വഭാവമുള്ള സിനിമയിൽ കേന്ദ്ര കഥാപാത്രം സംയുക്തയായിരുന്നു. ഒടുവിൽ പുറത്തിറങ്ങിയ കടുവയിൽ താരതമ്യേനെ ചെറിയ വേഷമാണ് സംയുക്ത ചെയ്തത്.

More in Bollywood

Trending