Connect with us

സംവൃത സുനിലിന്‍റെ കുടുംബത്തിൽ വീണ്ടും ആഘോഷം; ആശംസകളുമായി സോഷ്യൽ മീഡിയ

Malayalam

സംവൃത സുനിലിന്‍റെ കുടുംബത്തിൽ വീണ്ടും ആഘോഷം; ആശംസകളുമായി സോഷ്യൽ മീഡിയ

സംവൃത സുനിലിന്‍റെ കുടുംബത്തിൽ വീണ്ടും ആഘോഷം; ആശംസകളുമായി സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സംവൃത സുനില്‍.രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004 ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. നുണക്കുഴി കവിളും നീണ്ട മുടിയുമായിരുന്നു ഈ താരത്തിന്റെ ട്രേഡ് മാര്‍ക്ക്.
വിവാഹത്തോടെ സിനിമാ ജീവിതം ഉപേക്ഷിച്ച്‌ വിദേശത്ത് കഴിയുകയായിരുന്നു. മകന്‍ വലുതായതിന് ശേഷം വീണ്ടും അഭിനയ ജീവിതത്തിലേക്ക് വന്നു. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന സിനിമയിലാണ് സംവൃത വീണ്ടും നായികയായത്.ഇപ്പോൾ ഇതാ പാചകം മാഗസിനില്‍ കുറിപ്പെഴുതുന്നതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് സംവൃത
സുനിൽ . ചെറിയ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയില്‍ സജീവമായിരുന്ന സംവൃത പങ്കുവെയ്ക്കാറുണ്ട് . തന്റെ പാചകത്തെക്കുറിച്ച് സംവൃത പറഞ്ഞത്. പാചകം മാഗസിനില്‍ താനും കുറിപ്പെഴുതുന്നുണ്ട്. ആദ്യ ലക്കം പുറത്തുവന്നിട്ടുന്നെും താരം പറയുന്നു.മകനൊപ്പമുള്ള സംവൃതയുടെ കവര്‍ ചിത്രവുമായാണ് പാചകം മാഗസിന്‍ പുതിയ ലക്കം പുറത്തിറങ്ങിയത്. സംവൃത ഇന്‍ കിച്ചണെന്ന പുതിയ കോളത്തെക്കുറിച്ച് കവര്‍ പേജില്‍ത്തന്നെ പറയുന്നു

മകനൊപ്പമുള്ള സംവൃതയുടെ കവര്‍ ചിത്രവുമായാണ് പാചകം മാഗസിന്‍ പുതിയ ലക്കം പുറത്തിറങ്ങിയത്. സംവൃത ഇന്‍ കിച്ചണെന്ന പുതിയ കോളത്തെക്കുറിച്ച് കവര്‍ പേജില്‍ത്തന്നെ പറയുന്നുമുണ്ട്. ഇതേക്കുറിച്ചുള്ള പോസ്റ്റിന് കീഴില്‍ നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്. അഗസത്യയെ കാണുന്നുണ്ടെന്നും മകളെവിടെയെന്നുമായിരുന്നു ചിലര്‍ ചോദിച്ചത്. മകനെക്കുറിച്ച് മാത്രമല്ല മകളെക്കുറിച്ച് വാചാലയായും നേരത്തെ താരമെത്തിയിരുന്നു.

2012 ലായിരുന്നു സംവൃതയും അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. അമേരിക്കയിൽ എന്‍ജീനിയറായ ഭര്‍ത്താവിനൊപ്പം സംവൃതയും അവിടെ സ്ഥിരതമാസമാക്കുകയായിരുന്നു. 2015 ഫെബ്രുവരി 21 നായിരുന്നു ഒരു ആണ്‍കുഞ്ഞ് ഇരുവര്‍ക്കും ജനിക്കുന്നത്. അഗസ്ത്യ എന്നായിരുന്നു കുഞ്ഞിന് പേരിട്ടത്. ഈ അടുത്താണ് താരത്തിന് രണ്ടാമതൊരു ആൺകുഞ്ഞ് പിറന്നത് . ഫെബ്രുവരി 20നായിരുന്നു കുഞ്ഞിന്റെ ജനനം. രുദ്ര എന്നാണ് സംവൃത തന്റെ രണ്ടാമത്തെ മകന് നൽകിയ പേര്.സമൂഹമാധ്യമങ്ങളിലൂടെ നടി തന്നെയാണ് ഈ വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. ‘മകന്‍ അഗസ്ത്യക്ക് കഴിഞ്ഞ ആഴ്ച അഞ്ച് വയസ് പൂര്‍ത്തിയായി. പിറന്നാള്‍ സമ്മാനമായി അവന് ഒരു കുഞ്ഞ് സഹോദരനെ കിട്ടിയിരിക്കുകയാണ്. രുദ്ര എന്നാണ് പേര്.ഫെബ്രുവരി 20 നാണ് രുദ്ര എന്ന് പേരിട്ടിരിക്കുന്ന മകന്‍ ജനിച്ചതെന്നും പോസ്റ്റില്‍ സംവൃത സൂചിപ്പിച്ചിട്ടുണ്ട്. ഒരു അച്ഛനും അമ്മയും രണ്ട് മക്കളുമുള്ള ഒരു കാര്‍ട്ടൂണ്‍ ചിത്രവും സംവൃത പുറത്ത് വിട്ടിരുന്നു. കുഞ്ഞ് ജനിച്ച വാര്‍ത്ത വരുന്നത് വരെ നടി ഗര്‍ഭിണിയാണെന്ന കാര്യം പുറംലോകം അറിഞ്ഞിരുന്നില്ല.

നാടന്‍ കഥാപാത്രം മാത്രമല്ല മോഡേണ്‍ വേഷത്തിലും തിളങ്ങി നിന്നിരുന്ന താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള താരങ്ങള്‍ക്കൊപ്പവും പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തുമുള്‍പ്പടെയുള്ള യുവതാരങ്ങള്‍ക്കൊപ്പവുമെല്ലാം അഭിനയിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. ശ്രീകാന്തിനോടൊപ്പം ഉയിരിലൂടെ താരം തമിഴകത്തും സാന്നിധ്യം അറിയിച്ചിരുന്നു.
സംവൃത സുനിലിന്റെ പുതിയ തുടക്കത്തിന് ആശംസ അറിയിച്ചും ആരാധകരെത്തിയിട്ടുണ്ട്. അഭിനയം മാത്രമല്ല വീട്ടുകാര്യങ്ങളും പാചകവുമെല്ലാം വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം

More in Malayalam

Trending

Recent

To Top