Connect with us

എന്റെ ആത്മാർത്ഥ സുഹൃത്ത്; സഞ്ജുക്തയ്ക്ക് ഒപ്പമുള്ള ചിത്രവുമായി സംയുക്ത; ആളാരാണെന്ന് മനസ്സിലായോ?

Social Media

എന്റെ ആത്മാർത്ഥ സുഹൃത്ത്; സഞ്ജുക്തയ്ക്ക് ഒപ്പമുള്ള ചിത്രവുമായി സംയുക്ത; ആളാരാണെന്ന് മനസ്സിലായോ?

എന്റെ ആത്മാർത്ഥ സുഹൃത്ത്; സഞ്ജുക്തയ്ക്ക് ഒപ്പമുള്ള ചിത്രവുമായി സംയുക്ത; ആളാരാണെന്ന് മനസ്സിലായോ?

സഹോദരിയ്ക്ക് പിറന്നാളാശംസയുമായി സംവൃത സുനിൽ. സഹോദരി സഞ്ജുക്തയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ആശംസ അറിയിച്ചത്. “എന്റെ ആത്മാർത്ഥ സുഹൃത്ത് , സഹോദരിയ്ക്കു പിറന്നാളാംശംസകളെ”ന്നാണ് ചിത്രം ഷെയർ ചെയ്തുകൊണ്ട് സംവൃത കുറിച്ചത്. ലണ്ടനിൽ വച്ച് പകർത്തിയ ചിത്രമാണെന്നാണ് വ്യക്തമാകുന്നത്.

ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് സംവൃത സുനിൽ

2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. രണ്ടുമക്കളാണ് സംവൃതയ്ക്ക്.2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം, രണ്ടു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.

2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം. വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു സംവൃത . എന്നാൽ,2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ ഇടയ്ക്ക് സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തി.

More in Social Media

Trending

Recent

To Top