Connect with us

അമ്മക്കുട്ടിയുടെ പേര് വെളിപ്പെടുത്തി സമീററെഡ്ഢി

Actress

അമ്മക്കുട്ടിയുടെ പേര് വെളിപ്പെടുത്തി സമീററെഡ്ഢി

അമ്മക്കുട്ടിയുടെ പേര് വെളിപ്പെടുത്തി സമീററെഡ്ഢി

ഈയിടെയാണ് നടി സമീറ റെഡ്‌ഡിയ്ക്ക് പെൺ കുഞ്ഞു ജനിച്ചത്. താൻ രണ്ടാമത് ഗർഭം ധരിച്ച സമയം മുതൽ തന്റെ ഗർഭ കാലം ആഘോഷമാക്കി മാറ്റിയ താരമായിരുന്നു സമീറ റെഡ്ഢി. ഗർഭ കാലത്തെ ചിത്രങ്ങളെല്ലാം തന്നെ ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും അത് വൈറലാവുകയും ചെയ്തിരുന്നു.

ആഗ്രഹിച്ച പോലെ ഒരു ‘അമ്മ കുട്ടിയെ തന്നെയാണ് നടിക്ക് ഇത്തവണ ലഭിച്ചത് . തുടർന്ന് കുഞ്ഞിന്റെ ചിത്രവും സമൂഹ മാധ്യമത്തിൽ നടി പങ്കുവെച്ചിരുന്നു . എന്നാലിപ്പോൾ കുഞ്ഞിന്റെ പേരു പങ്കുവെച്ചിരിക്കുകയാണ് നടി. നൈറ എന്നാണ് തന്റെ മകൾക്ക് സമീറ പേരിട്ടിരിക്കുന്നത്. മകന്‍ ഹംസിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പുതിയ അതിഥിയുടെ പേര് താരം അറിയിച്ചിരിക്കുന്നത്.

വര്‍ദേ കുടുംബത്തിലേക്ക് ഞങ്ങളുടെ കുട്ടി വനിതയെ സ്വാഗതം ചെയ്യുന്നു എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ സമീറ കുറിച്ചിരിക്കുന്നത്.
ഫോട്ടോയില്‍ ഇരുവരും നൈറ എന്നെഴുതി ഉയര്‍ത്തികാണിക്കുകയാണ്.

നൈറ എന്ന പേരിന് ഒരു ദൈവിക ബന്ധമുണ്ടെന്നും അറിയുന്നു. സരസ്വതി ദേവിയുടെ ഭംഗിയെയാണ് ഇത് വിശേഷിപ്പിക്കുന്നത്. 2014ല്‍- ബിസിനസുകാരനായ അക്ഷയ് വര്‍ദെയുമായിട്ടാണ് സമീറയുടെ വിവാഹം നടന്നത്. വിവാഹ ശേഷം സിനിമാ രംഗത്ത് നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ് നടി.

sameera reddy- reveals-baby’s name

More in Actress

Trending

Recent

To Top