Connect with us

വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്!! തുന്നലുകള്‍ എന്നെ ഭ്രാന്തമായി വേദനിപ്പിക്കുന്നു- സമീറ റെഡ്ഡി

Actress

വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്!! തുന്നലുകള്‍ എന്നെ ഭ്രാന്തമായി വേദനിപ്പിക്കുന്നു- സമീറ റെഡ്ഡി

വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്!! തുന്നലുകള്‍ എന്നെ ഭ്രാന്തമായി വേദനിപ്പിക്കുന്നു- സമീറ റെഡ്ഡി

പ്രസവ ശസ്ത്രക്രിയ പുതിയ അമ്മമാര്‍ക്കുണ്ടാക്കുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് സമീറയുടെ തുറന്നു പറച്ചില്‍.ഗര്‍ഭകാലത്തെയും കുഞ്ഞ് ജനിച്ചതിന് ശേഷവുമുള്ള ശാരീരിക മാറ്റങ്ങളെക്കുറിച്ചും ആരോഗ്യ സ്ഥിതിയെ കുറിച്ചും ആരാധകരോട് പങ്കുവെക്കുമെന്ന് താരം നേരത്തെ തന്നെ പറഞ്ഞിരുന്നു. കുഞ്ഞ് ജനിച്ച്‌ അഞ്ചാം ദിവസം ഈ ഉറപ്പ് പാലിച്ചിരിക്കുകയാണ് താരം.

ഇംപെര്‍ഫെക്റ്റ്‌ലി പെര്‍ഫെക്റ്റ് എന്ന ഹാഷ്ടാഗോടെയാണ് സമീറ പുതിയ ക്യാംപെയിന് തുടക്കമിട്ടിരിക്കുന്നത്. ” ഇംപെര്‍ഫെക്റ്റ്ലി പെര്‍ഫെക്റ്റ് (#imperfectlyperfect ) എന്ന ക്യാംപെയിന്റെ ഭാഗമായി പ്രസവശേഷമുള്ള എന്റെ ആരോഗ്യത്തെക്കുറിച്ച്‌ അപ്‌ഡേറ്റ് ചെയ്യാമെന്ന് ഞാന്‍ വാക്കു നല്‍കിയിരുന്നു. ആ യാത്ര ഇവിടെ തുടങ്ങുകയാണ്. സിസേറിയനു ശേഷം വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് ശരീരം കടന്നു പോകുന്നത്. തുന്നലുകള്‍ എന്നെ ഭ്രാന്തമായി വേദനിപ്പിക്കുന്നു. ഉറക്കമില്ലാത്ത രാത്രികളും തുടര്‍ച്ചയായുള്ള മുലയൂട്ടലും ശരീരത്തിന് ക്ഷീണമുണ്ടാക്കും. വയറിലെ നീരു കുറയാന്‍ കുറച്ചു ദാവസമെടുക്കും. ഇത് സിസേറിയനു ശേഷം അഞ്ചു ദിവസം കഴിഞ്ഞപ്പോഴുള്ള അവസ്ഥയാണ്. മകളെ കിട്ടിയതിന്റെ ത്രില്‍ തീര്‍ച്ചയായും എനിക്കുണ്ട്. പക്ഷേ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം തിരികെ കൊണ്ടുവരുന്നതാണ് ആ വെള്ളിവരകള്‍”.

sameera reddy-fb post

Continue Reading
You may also like...

More in Actress

Trending

Recent

To Top