ആ അമ്മക്കുട്ടി ഇതാ വരാറായിരിക്കുകയാണ് ; മഞ്ഞ കടും നിറത്തിലെ പട്ടു സാരിയണിഞ്ഞു ഒരു മഞ്ഞക്കിളിയെ പോലെ സമീറ റെഡ്ഢി ; ബേബി ഷവർ ചിത്രങ്ങൾ വൈറൽ
ഇന്ത്യൻ സിനിമയിൽ ഒരു കാലത്തെ മുൻ നിര നായികമാരിലൊരാളായിരുന്നു സമീറ റെഡ്ഢി . ഗൗതം മേനോന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ വാരണം ആയിരത്തിലൂടെയാണ് മലയാളികൾക്കും തെന്നിന്ത്യയിലെ ഭൂരിഭാഗം പേർക്കും സമീറ സുപരിചിതമായി തുടങ്ങിയത് തന്നെ .
ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധയേമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും സൂര്യയുടെ നായികയായി എത്തിയ വാരണം ആയിരത്തിലൂടെയാണ് താരം കൂടുതൽ പ്രേക്ഷക പ്രശംസ നേടിയത്. ചിത്രത്തിലെ മേഘ്‌ന എന്ന കഥാപാത്രം സമീറയ്ക്ക് പ്രേക്ഷക പ്രീതി നേടി കൊടുത്തിരുന്നു. അഭിനേത്രി എന്നതിന് പുറമേ ഒരു അറിയപ്പെടുന്ന ഫാഷൻ ഡിസൈനർ കൂടെയാണ് സമീറ.
വിവാഹത്തെ തുടർന്ന് കുറച്ചു നാളുകളായി ഇപ്പോൾ സിനിമകളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് താരം . ഇപ്പോള്‍ രണ്ടാമതും ഗര്‍ഭിണിയാണെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. ഇതായിപ്പോൾ തന്റെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് സമീറാ റെഡ്ഡിയും ഭർത്താവ് അക്ഷയ് വർദെയും.
മൂത്ത മകൻ ഒരു അച്ഛൻ കുട്ടിയാണെന്നും അതിനാൽ ഒരു അമ്മക്കുട്ടിയ്ക്കായാണ് താനിപ്പോൾ കാത്തിരിക്കുന്നതെന്നും മുമ്പ് ഒരു അഭിമുഖത്തിൽ സമീറ പറഞ്ഞിരുന്നു. ആ അമ്മക്കുട്ടി ഇതാ വരാറായിരിക്കുകയാണ് . കുഞ്ഞിനായുള്ള കാത്തിരിപ്പിന്റെ ഓരോ നൊടിയിടയിലും സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കാറുള്ള സമീറ ഇത്തവണ ബേബി ഷവറിന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. നിറവയറുമായി കടും നിറത്തിലുള്ള മഞ്ഞ കാഞ്ചീപുരം പട്ടു സാരിയാണിഞ്ഞു അതീവ സുന്ദരിയായിട്ടാണ് താരം ബേബി ഷവറിൽ തിളങ്ങിയത് . ഭർത്താവിനും മകൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പം അതീവ സന്തോഷോഷവതിയാണ് സമീറയെന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുകയാണ് .
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് ഇതെന്നും കഴിഞ്ഞ കുറേ വർഷങ്ങളായി തനിക്കൊപ്പം നിന്നവരുമായി ആഘോഷിക്കുകയാണ് താനെന്നും, തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നെന്നും സമീറ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
ജീവിതത്തിലെ ഉയർച്ചകളിലും താഴ്ച്ചകളിലും കൂടെ നിന്നവർ. പൊട്ടിച്ചിരികളിലും ഉള്ളിലെ പുഞ്ചിരിയും മതിയെനിക്ക് . ഭർത്താവ്. അദ്ദേഹത്തിന്റെ വീട്ടുകാർ, തന്റെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങി എല്ലാവർക്കും സമീറ സ്നേഹവും നന്ദിയും അറിയിച്ചിട്ടുണ്ട്. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . ഇതിപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ .
തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ ട്രോളുകളുമായി വരുന്നവര്‍ക്ക് ചുട്ടമറുപടി നൽകിയാണ് നടി സമീറാ റെഡ്ഡി അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞത്. ട്രോളുകളൊന്നും തന്നെ തളര്‍ത്തുന്നില്ലെന്ന് സമീറ തെളിയിക്കുകയാണ് ചെയ്തത്. മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ഇത്തരം ട്രോളുകളെ സമീറ കുറ്റപ്പെടുത്തിയിരുന്നു.
sameera reddy – baby shower photos-instagram- viral
