Connect with us

നടന്‍ സമീര്‍ ഖഖര്‍ അന്തരിച്ചു

News

നടന്‍ സമീര്‍ ഖഖര്‍ അന്തരിച്ചു

നടന്‍ സമീര്‍ ഖഖര്‍ അന്തരിച്ചു

ബോളിവുഡ് നടന്‍ സമീര്‍ ഖഖര്‍ (71) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സമീര്‍ ഖാഖറിന്റെ അന്ത്യം. ബോറിവാലിയിലെ ബാഭായ് നക ശ്മശാനത്തില്‍ വെച്ചാണ് സംസ്‌കാരം. എണ്‍പതുകളിലെ ഡിഡി ഹിറ്റ് ഷോയിലെ ജനപ്രിയ കഥാപാത്രമായ ഖോപ്ഡിയിലൂടെ പ്രശസ്തനായ താരമാണ് സമീര്‍.

ഏകദേശം നാല് പതിറ്റാണ്ടോളം അദ്ദേഹം സ്‌റ്റേജ്, സിനിമ, ടിവി അഭിനേതാവായിരുന്നു. ഏറെ നാളായി അഭിനയത്തില്‍ നിന്ന് വിട്ടുനിന്നിരുന്ന അദ്ദേഹത്തിന്റെ അവസാന ചിത്രം ‘ജയ് ഹോ’ ആയിരുന്നു, കൂടാതെ സഞ്ജീവനി എന്ന ടിവി ഷോയിലും സമീര്‍ അഭിനയിച്ചിരുന്നു.

ഗുജറാത്തി നാടകങ്ങളിലൂടെ തുടങ്ങിയ സമീര്‍, നുക്കാദ് എന്ന ടിവി ഷോയിലൂടെയാണ് പ്രശസ്തനായത്. 80കളിലെ ഈ ഐക്കണിക് ഷോയുടെ പ്രശസ്തി അദ്ദേഹത്തെ ഒരു ജനപ്രിയ സ്വഭാവ നടനാക്കി.

സര്‍ക്കസ്, നയ നുക്കാട്, ശ്രീമാന്‍ ശ്രീമതി, മണിരഞ്ജന്‍, അദാലാത്ത് എന്നിവയായിരുന്നു സമീറിന്റെ ജനപ്രിയ ടിവി ഷോകള്‍. ഹസീ ടു ഫേസി, പട്ടേല്‍ കോ പഞ്ചാബി ഷാദി, പുഷ്പക്, പരിന്ദ, ഷഹെന്‍ഷാ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.

More in News

Trending

Recent

To Top