Actress
ഒന്നും പേടിക്കാനില്ല ഞാനെന്നും കൂടെയുണ്ടാകും; സാമന്തയ്ക്ക് വിവാഹഭ്യർത്ഥനയുമായി യുവാവ്; മറുപടിയുമായി നടി
ഒന്നും പേടിക്കാനില്ല ഞാനെന്നും കൂടെയുണ്ടാകും; സാമന്തയ്ക്ക് വിവാഹഭ്യർത്ഥനയുമായി യുവാവ്; മറുപടിയുമായി നടി
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്നത്. നാഗചൈതന്യയുമായുള്ള വേർപിരിയലും, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം തുടങ്ങിയ പലവിധ പ്രതിസന്ധികൾ താരം അഭിമുഖീകരിച്ചു.
സിനിമാ രംഗത്ത് നിന്നും കുറച്ച് നാളായി വിട്ടു നിന്നിരുന്ന താരം തിരിച്ചെത്തിയിരുന്നു. 2017 ഒക്ടോബറിൽ ആയിരുന്നു നാഗചൈതന്യയുമായുള്ള വിവാഹം. എന്നാൽ 2021 ൽ ഇരുവരും വേർപിരിഞ്ഞു. വേർപിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്തയും നാഗചൈതന്യയും ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ ഈ വേർപിരിയൽ അത്ര സുഖകരമായ വാർത്തയായിരുന്നില്ല അവരുടെ ആരാധകർക്ക്.
എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു നാഗ ചൈതന്യയുടെ വിവാഹ നിശ്ചയം നടന്നത്. നടി ശോഭിത ധൂലിപാലയാണ് നാഗ ചൈതന്യയുടെ വധു. ഇതിന് പിന്നാലെ സമാന്തയും വാർത്തകളിൽ നിറയുകയാണ്. ഈ വേലയിൽ നടിയ്ക്ക് വന്നൊരു വിവാഹഭ്യർത്ഥനയും വൈറലായി മാറുന്നുണ്ട്. ശോഭിതയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹ നിശ്ചയത്തിന് പിന്നാലെ സമാന്തയുടെ ഒരു ആരാധകൻ പങ്കുവച്ച വീഡിയോയാണ് വൈറലായി മാറുന്നത്.
മുകേഷ് ചിന്ത എന്ന കണ്ടന്റ് ക്രിയേറ്ററാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഒന്നും പേടിക്കാനില്ലെന്നും ഞാനെന്നും കൂടെയുണ്ടാകുമെന്നും സമാന്തയോട് പറയാൻ പോകുന്നു എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് യുവാവ് പറയുന്നത്. ബാഗ് പാക്ക് ചെയ്യുന്നതും വിമാനം കയറുന്നതും സമാന്തയുടെ വീടിന് മുന്നിൽ നിൽക്കുന്നതും വീഡിയോയിൽ കാണാം.
സമാന്ത ഒരുക്കമാണെങ്കിൽ താൻ വിവാഹത്തിന് തയ്യാറാണെന്നും സാമ്പത്തിക സുരക്ഷിതത്വം നേടാൻ തനിക്ക് രണ്ട് വർഷം തന്നാൽ മതിയെന്നും യുവാവ് പറയുന്നത്. ഒരു പ്രൊമിസ് എന്ന നിലയിൽ ഒരു പേപ്പർ ഹാർട്ടും സമാന്തയ്ക്കായി നൽകുന്നുണ്ട് അദ്ദേഹം. സമാന്തയ്ക്ക് ദശലക്ഷക്കണക്കിന് ആരാധകരുണ്ടെങ്കിൽ ഞാൻ അതിൽ ഒരാളാണ്.
സമാന്തയ്ക്ക് പത്ത് ആരാധകരുണ്ടെങ്കിൽ ഞാൻ അവരിൽ ഒരാളാണ്. സമാന്തയ്ക്ക് ഒരേയൊരു ആരാധകനാണുള്ളതെങ്കിൽ അത് ഞാനാണ്. സമാന്തയ്ക്ക് ഒരു ആരാധകനും ഇല്ലെങ്കിൽ, ഞാൻ ഈ ഭൂമിയിൽ ഇല്ലെന്നാണ് അർത്ഥം. ഈ ലോകം സമാന്തയ്ക്ക് എതിരാണെങ്കൽ ഞാൻ ഈ ലോകത്തിന് തന്നെ എതിരാണ്” എന്നും ആരാധകൻ കുറചി്ചിരുന്നു.
രസകരമായ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്നാൽ ഈ വീഡിയോ സാമന്തയുടെ ശ്രദ്ധയിൽപ്പെട്ടതോടെ നടിയുടെ കമന്റുമായി എത്തിയിരുന്നു. ബാക്ഗ്രൗണ്ടിലെ ജിം എന്നെ ഏതാണ്ട് കൺവിൻസ് ചെയ്തതാണ് എന്നായിരുന്നു സമാന്തയുടെ കമന്റ്. ഇതോടെ ആരാധകനും ആവേശത്തിലായി. സമാന്തയെ തന്റെ വീഡിയോയിൽ ടാഗ് ചെയ്തവർക്കെല്ലാം യുവാവ് നന്ദി പറഞ്ഞും രംഗത്തെത്തിയിരുന്നു.
2017 ലാണ് സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. 2021 ൽ വേർപിരിഞ്ഞു. വിവാഹ മോചനത്തിന് കാരണം എന്തെന്ന് രണ്ട് പേരും വ്യക്തമാക്കിയിട്ടില്ല. വിവാഹശേഷമാണ് സമാന്തയുടെ കരിയറിൽ വലിയ വഴിത്തിരിവുകൾ ഉണ്ടായത്. ഫാമിലി മാൻ എന്ന സീരീസിലൂടെ പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി ലഭിച്ചു. അന്നും നാഗ ചൈതന്യക്ക് വലിയ ഹിറ്റുകളില്ല. വിവാഹമോചനത്തിന് പിന്നാലെ പുഷ്പ എന്ന സിനിമയിൽ ഡാൻസ് നമ്പർ ചെയ്യാൻ സമാന്ത തയ്യാറായി.
അതീവ ഗ്ലാമറസായി നടി ഈ ഗാനരംഗത്തിൽ ഡാൻസ് ചെയ്തതും അധിക്ഷേപങ്ങൾ കൂടാൻ കാരണമായി. എന്നാൽ നടി ഇതൊന്നും കാര്യമാക്കിയില്ല. ഖുശിയാണ് സമാന്തയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് ദേവരകൊണ്ട നായകനായ സിനിമ മികച്ച വിജയം നേടി. സിതാഡെൽ എന്ന സീരീസാണ് ഇനി പുറത്തിറങ്ങാനുള്ളത്. സമാന്തയും വിജയ് ദേവരകൊണ്ടയുമാണ് സിതാഡെലിൽ പ്രധാന വേഷം ചെയ്യുന്നത്. മയോസിറ്റിസിന്റെ ചികിത്സയുടെ ഭാഗമായി കുറച്ച് നാൾ ഇടവേളയെടുത്ത സമാന്ത കരിയറിൽ വീണ്ടും സജീവമാവുകയാണ്.