Connect with us

സാമന്തയ്ക്ക് സംഭവിച്ചതു പോലെ എനിക്കും സംഭവിച്ചു, മരുന്നുകള്‍ ശരീരത്തെ ബാധിക്കും; വെളിപ്പെടുത്തലുമായി തമന്ന

general

സാമന്തയ്ക്ക് സംഭവിച്ചതു പോലെ എനിക്കും സംഭവിച്ചു, മരുന്നുകള്‍ ശരീരത്തെ ബാധിക്കും; വെളിപ്പെടുത്തലുമായി തമന്ന

സാമന്തയ്ക്ക് സംഭവിച്ചതു പോലെ എനിക്കും സംഭവിച്ചു, മരുന്നുകള്‍ ശരീരത്തെ ബാധിക്കും; വെളിപ്പെടുത്തലുമായി തമന്ന

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നില്‍ക്കുന്ന നടിയാണ് തമന്ന. 13 വയസ്സില്‍ മോഡലിംഗിലൂടെ സിനിമാ രംഗത്തേക്ക് കടന്ന് വന്ന തമന്നയ്ക്ക് നിരവധി ആരാധകരുണ്ട്. കരിയറില്‍ സെലക്ടീവായ തമന്ന ഇപ്പോള്‍ വ്യത്യസ്തമായ സിനിമകളാണ് തെരഞ്ഞെടുക്കുന്നതില്‍ ഭൂരിഭാഗവും.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തമന്ന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ചെറിയ പ്രായത്തില്‍ സിനിമയിലേയ്ക്ക് കടന്ന് വന്നതിനെക്കുറിച്ചും കരിയറില്‍ നിലനിന്നതിനെക്കുറിച്ചുമാണ് നടി സംസാരിക്കുന്നത്.

‘ഞാന്‍ കരിയര്‍ തുടങ്ങിയ സമയത്ത് സൂപ്പര്‍ സ്റ്റാറുകളും ഫാന്‍സുമാണുണ്ടായിരുന്നത്. മാധുരീ ദീക്ഷിത്, ശ്രീദേവി, കരിഷ്മ കപൂര്‍ എന്നിവരായിരുന്നു എന്റെ ആരാധനാപാത്രങ്ങള്‍. എനിക്ക് അവരെ പോലെയാവണമെന്നായിരുന്നു,’ തമന്ന പറഞ്ഞു. അടുത്തിടെ മയോസിറ്റിസ് ചികിത്സയ്ക്ക് ശേഷം സമാന്തയുടെ ഭംഗി പോയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റിനെക്കുറിച്ചും നടി സംസാരിച്ചു.

‘പല സമയത്തും ആളുകള്‍ താരങ്ങളെ മാതൃകയായി കാണും. പക്ഷെ ഒരു മനുഷ്യനും എപ്പോഴും കാണാന്‍ ഒരു പോലെയായിരിക്കില്ല. സമാന്തയ്ക്ക് സംഭവിച്ചത് അനാവശ്യമാണ്. കൊവിഡിന് ശേഷം സമാനമായി എനിക്കും സംഭവിച്ചിട്ടുണ്ട്. മെഡിക്കല്‍ കണ്ടീഷനിലൂടെ കടന്ന് പോവുമ്പോള്‍ നമ്മുടെ ബോഡിയെ ബാധിക്കും,’ തമന്ന പറഞ്ഞു.

കൊവിഡ് ബാധിച്ച ശേഷം തമന്നയുടെ വണ്ണം കൂടിയെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും കമന്റ് ചെയ്തിരുന്നു. ഇത് തന്നെ ബാധിച്ചിരുന്നെന്ന് നടി നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. അടുത്തിടെയാണ് സമാന്തയ്ക്കും ഇത്തരം കമന്റുകള്‍ നേരിടേണ്ടി വന്നത്. ഇതിന് നടി തന്നെ മറുപടി നല്‍കുകയും ചെയ്തു. മാസങ്ങളോളം മരുന്ന് കഴിക്കുകയും ചികിത്സകളിലൂടെയും കടന്ന് പോയ കാര്യം നടി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷമാണ് സമാന്തയ്ക്ക് മയോസിറ്റിസ് ബാധിച്ചത്.

മാസങ്ങളായി ഇതിന്റെ ചികിത്സയിലായിരുന്നു നടി. ഏറെ നാള്‍ സമാന്തയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് അഭ്യൂഹം പരന്നതോടെയാണ് തന്റെ അസുഖമെന്തെന്ന് സമാന്ത തുറന്ന് പറഞ്ഞത്. ചികിത്സ ഇപ്പോഴും തുടരുന്നുണ്ട്. സിനിമകളില്‍ വീണ്ടും സജീവമാവുകയാണ് നടി. സിതാഡെല്‍ എന്ന സീരിസിന്റെ ഷൂട്ടിംഗിന് സമാന്ത ജോയിന്‍ ചെയ്തു. ആക്ഷന്‍ രംഗങ്ങളടങ്ങിയ സീരീസാണിത്.

കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കവെയാണ് സമാന്തയ്ക്ക് മയോസിറ്റിസ് എന്ന അസുഖം ബാധിച്ചത്. പേശികളെ ബാധിക്കുന്ന അപൂര്‍വ രോഗമാണിത്. സമാന്തയ്ക്ക് ആശ്വാസ വാക്കുകളുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ശാകുന്തളമാണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. മലയാളിയായ ദേവ് മോഹനാണ് സിനിമയില്‍ നായകനായെത്തുന്നത്. യശോദയാണ് സമാന്തയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ നടന്‍ ഉണ്ണി മുകുന്ദനും സിനിമയില്‍ പ്രധാന വേഷം ചെയ്തിരുന്നു. സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു.

More in general

Trending