News
സാമന്തയ്ക്ക് ക്ഷേത്രം പണിത് ആരാധകന്‍!, പ്രതിഷ്ഠ സ്വര്‍ണ വിഗ്രഹം?; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
സാമന്തയ്ക്ക് ക്ഷേത്രം പണിത് ആരാധകന്‍!, പ്രതിഷ്ഠ സ്വര്‍ണ വിഗ്രഹം?; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സാമന്തയ്ക്ക് പിറന്നാള്‍ സമ്മാനമായി ക്ഷേത്രം പണിതിരിക്കുകയാണ് ആരാധകന്‍.
ഏപ്രില്‍ 28ന് 36ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയാണ് സാമന്ത. ആന്ധ്രാപ്രദേശിലാണ് സാമന്തയുടെ പേരില്‍ ക്ഷേത്രം ഒരുങ്ങുന്നത്. ഏപ്രില്‍ 28ന് ഈ ക്ഷേത്രം തുറക്കുമെന്നാണ് ആരാധകന്‍ പറയുന്നത്. സാമന്തയുടെ രൂപത്തിലുള്ള സ്വര്‍ണ നിറമുള്ള പ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്.
ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സാമന്തയുടെതായി ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ ‘ശാകുന്തളം’ എന്ന ചിത്രമാണ് ക്ഷേത്രം പണിയാന്‍ തനിക്ക് പ്രചോദനമായത് എന്നാണ് ആരാധകന്‍ പറയുന്നത്. താന്‍ ഇന്നുവരെ സാമന്തയെ നേരിട്ട് കണ്ടിട്ടില്ല പക്ഷേ, അവരുടെ സിനിമ ഇഷ്ടമാണ്.
സാമന്ത ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തികള്‍ തന്നെ ആകര്‍ഷിക്കാറുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. സ്വന്തം വീട്ടിലാണ് ആരാധകന്‍ സാമന്തയുടെ കൂറ്റന്‍ പ്രതിമ ഒരുക്കിയത്. നിലവില്‍ താരത്തിന്റെ തലയുടെ ഭാഗമാണ് നിര്‍മിച്ചിരിക്കുന്നത്. സാമന്തയ്ക്കുള്ള തന്റെ പിറന്നാള്‍ സമ്മാനമാണിതെന്നാണ് ഇയാള്‍ പറയുന്നത്.
അതേസമയം, സാമന്തയുടെ ശാകുന്തളം തിയേറ്ററില്‍ വന്‍ പരാജയം ആയിരുന്നു. 65 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് കഷ്ടിച്ച് 10 കോടി മാത്രമാണ് തിയേറ്ററില്‍ നിന്നും നേടാനായത്. ഏപ്രില്‍ 14ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. സാമന്ത ശകുന്തളയായി എത്തിയപ്പോള്‍ ദേവ് മോഹന്‍ ആണ് ദുഷ്യന്തനായി വേഷമിട്ടത്.
