Connect with us

‘അമ്മ ആലപ്പുഴ സ്വദേശിയാണ്, അമ്മയോട് മലയാളം പഠിപ്പിച്ചു തരണമെന്ന് പറഞ്ഞെങ്കിലും അത് ചെയ്തില്ല’; ആരാധകരോട് മലയാളത്തില്‍ സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്ന് സാമന്ത

Actress

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇടയ്ക്കിട തെന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുമുണ്ട്. മോളിവുഡില്‍ ഇതുവരെയും ചുവടുവെച്ചിട്ടില്ലെങ്കിലും മലയാളത്തിലും നിരവധി ആരാധകരാണ് നടിയ്ക്കുള്ളത്.

നടിയുടെ പല ചിത്രങ്ങളും കേരളത്തില്‍ മികച്ച കാഴ്ചക്കാരെ നേടാറുണ്ട്. കേരളവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ആലപ്പുഴ സ്വദേശിനിയാണ് സാമന്തയുടെ അമ്മ. ഇപ്പോഴിതാ കേരളത്തിനോടും മലയാളത്തിനോടുമുള്ള താല്‍പര്യത്തെ കുറിച്ച് പറയുകയാണ് സാമന്ത.

അമ്മ മലയാളി ആണെങ്കിലും തനിക്ക് മലയാളം സംസാരിക്കാന്‍ അറിയില്ലെന്ന് താരം വ്യക്തമാക്കി. പുതിയ സിനിമയുടെ പ്രചരണ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച പ്രസ്മീറ്റിലാണ് ഇക്കാര്യം പറഞ്ഞത്. ആരാധകരോട് മലയാളത്തില്‍ സംസാരിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും നടി പറഞ്ഞു.

‘അമ്മ ആലപ്പുഴ സ്വദേശിയാണ്. അമ്മയോട് മലയാളം പഠിപ്പിച്ചു തരണമെന്ന് പറഞ്ഞെങ്കിലും അത് ചെയ്തില്ല. ഒരുപാട് മലയാള സിനിമകള്‍ കാണാറുണ്ട്. സബ്‌ടൈറ്റില്‍ ഉപയോഗിച്ചാണ് കാണാറുള്ളത്. മലയാളത്തിലെ അഭിനേതാക്കളോട് ആരാധനയാണ്. സൂപ്പര്‍ ഡിലെക്‌സ് എന്ന ചിത്രത്തില്‍ ഫഹദിന്റെ അഭിനയം നേരിട്ടു കണ്ടപ്പോള്‍ അത്ഭുതം തോന്നി എന്നും സാമന്ത പറഞ്ഞു.

മലയാളത്തില്‍ സിനിമ ചെയ്യാന്‍ ഒരു അവസരം ലഭിച്ചാല്‍ എന്തായാലും ഭാഷ പഠിക്കുമെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു. കൂടാതെ ഫഹദ് ഫാസിലിനൊപ്പം ഒരു മുഴുനീള ചിത്രം ചെയ്യാന്‍ താത്പര്യമുണ്ടെന്നും വ്യക്തമാക്കി. ശാകുന്തളം എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തെത്താനുള്ളത്.

More in Actress

Trending