Actress
തെറ്റുകൾ പറ്റിയിട്ടുണ്ട്, പല കാര്യങ്ങളും വിചാരിച്ചതുപോലെ നടന്നില്ല, തോൽവി സമ്മതിക്കുന്നുവെന്ന് സാമന്ത
തെറ്റുകൾ പറ്റിയിട്ടുണ്ട്, പല കാര്യങ്ങളും വിചാരിച്ചതുപോലെ നടന്നില്ല, തോൽവി സമ്മതിക്കുന്നുവെന്ന് സാമന്ത
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക് കഴിഞ്ഞു. തമിഴലും, തെലുങ്കിലുമായി നിരവധി സിനിമകളിൽ അഭിനയച്ച നടിക്ക് ആരാധകരും ഏറെയാണ്.
മോഡലിംഗിലൂടെയായിരുന്നു സമാന്ത തന്റെ കരിയർ ആരംഭിച്ചത്. ഗൗതം വാസുദേവ് മോനോൻ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായെയുടെ തെലുങ്ക് റീമേക്കായ ‘യേ മായ ചേസാവെ’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയ നടിയാണ് സാമന്ത. ഇപ്പോഴിതാ കഴിഞ്ഞ കുറച്ചു സിനിമകളിൽ തന്റെ പ്രകടനം മികച്ചതല്ലായെന്നത് തുറന്നു പറയുകയാണ് നടി സാമന്ത.
മുൻകാലങ്ങളിൽ തനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും പല കാര്യങ്ങളും വിചാരിച്ചതുപോലെ നടന്നില്ലെന്നും തോൽവി സമ്മതിക്കുന്നുവെന്നും ഇൻസ്റ്റഗ്രാമിലെ ആസ്‌കി മീ എനിതിങ്ങ് സെഷനിൽ സാമന്ത പറഞ്ഞു. ഞാൻ തിരഞ്ഞെടുക്കുന്ന ഓരോ റോളുകളും എന്നെ തന്നെ വെല്ലുവിളിക്കുന്നതാവണമെന്നും ഓരോ വെല്ലുവിളികളും കഴിഞ്ഞതിനേക്കാൾ പ്രയാസമേറിയതാവണമെന്നും ഞാൻ സ്വയം വാഗ്ദാനം നൽകിയിട്ടുണ്ട്.
ശരിയാണ് മുൻകാലങ്ങളിൽ എനിക്ക് തെറ്റുകൾ പറ്റി. പല കാര്യങ്ങളും വിചാരിച്ചതുപോലെ നടന്നില്ല. ഞാൻ തോൽവി സമ്മതിക്കുന്നു. കഴിഞ്ഞ കുറച്ചു സിനിമകളിൽ എന്റെ പ്രകടനം മികച്ചതല്ലായെന്നത് ഞാൻ സമ്മതിക്കുകയാണ്’ എന്നും സാമന്ത പറഞ്ഞു. അതുപോലെ ‘സിറ്റാഡൽ: ഹണി ബണ്ണി’ എന്ന ആക്ഷൻ സീരീസിലെ കഥാപാത്രത്തെ കുറിച്ചും താരം പറഞ്ഞു.
എന്റെ കരിയറിൽ ഇതുവരെ ഞാൻ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും സങ്കീർണ്ണവും വെല്ലുവിളികൾ നിറഞ്ഞതുമായ കഥാപാത്രമാണിതെന്നും ഞാൻ വിശ്വസിക്കുന്നു. അത് നിങ്ങൾ വിലയിരുത്തി അഭിപ്രായം പറയണമെന്നും സാമന്ത പറഞ്ഞു. നവംബർ ഏഴിനാണ് ‘സിറ്റാഡൽ: ഹണി ബണ്ണി’ എന്ന സീരീസിന്റെ റിലീസ്.
വിവാഹശേഷമാണ് സമാന്തയുടെ കരിയറിൽ വലിയ വഴിത്തിരിവുകൾ ഉണ്ടായത്. ഫാമിലി മാൻ എന്ന സീരീസിലൂടെ പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി ലഭിച്ചു. ഖുശിയാണ് സമാന്തയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് ദേവരകൊണ്ട നായകനായ സിനിമ മികച്ച വിജയം നേടി. മയോസിറ്റിസിന്റെ ചികിത്സയുടെ ഭാഗമായി കുറച്ച് നാൾ ഇടവേളയെടുത്ത സമാന്ത കരിയറിൽ വീണ്ടും സജീവമാവുകയാണ്.