Connect with us

സിനിമകൾ പരാജയമായിട്ടും പ്രതിഫലം കുറയ്ക്കാതെ സാമന്ത; വെബ് സീരീസിന് വാങ്ങിയത് 10 കോടി രൂപ

Actress

സിനിമകൾ പരാജയമായിട്ടും പ്രതിഫലം കുറയ്ക്കാതെ സാമന്ത; വെബ് സീരീസിന് വാങ്ങിയത് 10 കോടി രൂപ

സിനിമകൾ പരാജയമായിട്ടും പ്രതിഫലം കുറയ്ക്കാതെ സാമന്ത; വെബ് സീരീസിന് വാങ്ങിയത് 10 കോടി രൂപ

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്നത്. നാഗചൈതന്യയുമായുള്ള വേർപിരിയലും, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം തുടങ്ങിയ പലവിധ പ്രതിസന്ധികൾ താരം അഭിമുഖീകരിച്ചു.

സിനിമാ രംഗത്ത് നിന്നും കുറച്ച് നാളായി വിട്ടു നിന്നിരുന്ന താരം തിരിച്ചെത്തിയിരുന്നു. 2017 ഒക്ടോബറിൽ ആയിരുന്നു നാഗചൈതന്യയുമായുള്ള വിവാഹം. എന്നാൽ 2021 ൽ ഇരുവരും വേർപിരിഞ്ഞു. വേർപിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്തയും നാഗചൈതന്യയും ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ ഈ വേർപിരിയൽ അത്ര സുഖകരമായ വാർത്തയായിരുന്നില്ല അവരുടെ ആരാധകർക്ക്. ഇപ്പോൾ ഇരുവരും സിംഗിളായി തുടരുകയാണ്.

ഇപ്പോൾ തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് സാമന്ത. ചില ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നടി കഴിഞ്ഞ രണ്ട് വർഷക്കാലമായി സിനിമകളിൽ അധികം സജീവമല്ല. എന്നാൽ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. തന്റെ വിശേഷങ്ങളും ആരോ​ഗ്യാവസ്ഥയെ കുറിച്ചെല്ലാം നടി പറയാറുണ്ട്. ഒരു പോഡ്കാസ്റ്റും നടിയിക്കുണ്ട്.

അതേസമയം, സിറ്റഡൽ എന്ന സീരീസ്ആണ് സാമന്തയുടെ പുതിയ പ്രൊജക്ട് എന്നാണ് വിവരം. വരുൺ ധവാനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫാമിലി മാൻ അടക്കം സീരിസുകളിലൂടെ പ്രശസ്തരായ രാജ് ഡികെയാണ് സംവിധാനം ചെയ്യുന്നത്. റൂസോ ബ്രദേഴ്സിന്റെ സിറ്റാഡൽ സ്പൈ യൂണിവേഴ്സിലെ ഇന്ത്യൻ പതിപ്പാണ് ഇതെന്നാണ് വിവരം.

എ്നനാൽ ഇതിനായി നടി വാങ്ങിയിരിക്കുന്ന പ്രതിഫലമാണ് ചർച്ചയാകുന്നത്. സിറ്റഡൽ വെബ് സീരീസിനായി ഏകദേശം 10 കോടി രൂപയാണ് സാമന്ത വാങ്ങിയിരിക്കുന്നത്. ഏകദേശം മൂന്ന് കോടി രൂപയാണ് സമാന്ത സിനിമകൾക്കായി വാങ്ങുന്നത്. അല്ലു അർജുൻ ചിത്രമായ പുഷ്പയിൽ ഐറ്റം നമ്പരിൽ മാത്രം പ്രത്യക്ഷപ്പെട്ടപ്പോൾ അഞ്ച് കോടിയായിരുന്നു നടി വാങ്ങിയിരുന്നത്.

എന്നാൽ നടിയുടേതായി പുറത്തെത്തുന്ന ചിത്രങ്ങളൊന്നും വിജയിക്കുന്നില്ല. ഒടുവിൽ പുറത്തിറങ്ങിയ ഖുഷിയും പ്രതീക്ഷിച്ച വിജയം കണ്ടില്ല, വിജയ് ദേവരകൊണ്ടയായിരുന്നു നായകൻ. ഇപ്പോൾ തന്റെ ചികിത്സയുടെ ഭാ​ഗമായി സിനിമകളിൽ നിന്നെല്ലാം ഇടവേളയെടുത്തിരിക്കുകയാൺ് താരം.

More in Actress

Trending