Malayalam Breaking News
ബിക്കിനിയിട്ടതിന് വിമര്‍ശിച്ചവര്‍ക്ക് സാമന്തയുടെ ചുട്ട മറുപടി…. ഈ മറുപടി അകിനേനി കുടുംബത്തിന് ചേര്‍ന്നതോ?
ബിക്കിനിയിട്ടതിന് വിമര്‍ശിച്ചവര്‍ക്ക് സാമന്തയുടെ ചുട്ട മറുപടി…. ഈ മറുപടി അകിനേനി കുടുംബത്തിന് ചേര്‍ന്നതോ?
ബിക്കിനിയിട്ടതിന് വിമര്‍ശിച്ചവര്‍ക്ക് സാമന്തയുടെ ചുട്ട മറുപടി…. ഈ മറുപടി അകിനേനി കുടുംബത്തിന് ചേര്‍ന്നതോ?
നാഗചൈതന്യയുമായുള്ള സാമന്തയുടെ വിവാഹ ശേഷവും സാമന്ത നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിവാഹ ശേഷവും ഗ്ലാമര്‍ വേഷത്തിലെത്തുന്ന സാമന്ത ആരാധകരുടെ വിമര്‍ശനത്തിന് പാത്രമാകാറുണ്ട്.. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ക്ക് താരം പലപ്പോഴും ചുട്ടമറുപടിയും നല്‍കാറുണ്ട്..
താരം ബിക്കിനി ധരിച്ച ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി സാമന്തയും രംഗത്തെത്തി. വിവാഹ ശേഷം താന്‍ എങ്ങനെ ജീവിക്കണമെന്ന് പറയുന്നവര്‍ക്ക് വേണ്ടി എന്ന കുറിപ്പോടു കൂടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാമന്തയുടെ മറുപടി നല്‍കിയിരിക്കുന്നത്.. നടുവിരല്‍ ചൂണ്ടിപിടിക്കന്ന സ്‌കെച്ചും സാമന്ത ഷെയര്‍ ചെയ്തിട്ടുണ്ട്.. അതേസമയം സാമന്തയുടെ ഈ മറുപടി അകിനേനി കുടുംബത്തിന് ചേര്‍ന്നതാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഭര്‍ത്താവും നടനുമായ നാഗചൈതന്യയ്ക്കൊപ്പം സ്പെയിനില്‍ അവധി ആഘോഷിക്കുന്ന ചിത്രം സാമന്ത പങ്കുവച്ചതിനായിരുന്നു ആക്രമണം നേരിടേണ്ടി വന്നത്. വിവാഹിതയായ സാമന്ത ബിക്കിനി പോലുള്ള വസ്ത്രം ധരിക്കരുതെന്നാണ് വിമര്‍ശകരുടെ വാദം. അകിനേനി കുടുംബത്തിന് സാമന്ത പേരുദോഷമുണ്ടാക്കിയെന്നും ചിലര്‍ കുറിച്ചു. ഇതിനെതിരേയാണ് സാമന്ത പ്രതികരിച്ചത്.
Samantha mass reply to haters
