Connect with us

അഭിനയത്തില്‍ നിന്ന് പൂര്‍ണമായും മാറിനില്‍ക്കാന്‍ പറ്റില്ല; ആമസോണ്‍ പ്രൈം വീഡിയോയുടെ വന്‍ പ്രോജക്റ്റില്‍ ഒരു പ്രധാന കഥാപാത്രമായി സാമന്ത

Actress

അഭിനയത്തില്‍ നിന്ന് പൂര്‍ണമായും മാറിനില്‍ക്കാന്‍ പറ്റില്ല; ആമസോണ്‍ പ്രൈം വീഡിയോയുടെ വന്‍ പ്രോജക്റ്റില്‍ ഒരു പ്രധാന കഥാപാത്രമായി സാമന്ത

അഭിനയത്തില്‍ നിന്ന് പൂര്‍ണമായും മാറിനില്‍ക്കാന്‍ പറ്റില്ല; ആമസോണ്‍ പ്രൈം വീഡിയോയുടെ വന്‍ പ്രോജക്റ്റില്‍ ഒരു പ്രധാന കഥാപാത്രമായി സാമന്ത

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത റൂത്ത് പ്രഭു. വ്യക്തിപരമായ പല പ്രതിസന്ധികളിലൂടെയാണ് താരം കഴിഞ്ഞു പോയത്. നാഗചൈതന്യയുമായുള്ള വിവാഹ മോചനം, പിന്നാലെ മയോസൈറ്റിസ് രോഗ ബാധിതയാണെന്ന വെളിപ്പെടുത്തല്‍ എന്നിവയിലൂടെയാണ് കടന്നു പോയത്.

സാമന്തയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച് പൂര്‍ത്തിയാക്കാനുള്ള ചിത്രം ഖുഷിയുടെ ചിത്രീകരണം ചെറിയ ഇടവേളയിലേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ അഭിനയത്തില്‍ നിന്ന് പൂര്‍ണമായും മാറിനില്‍ക്കാനൊന്നും തീരുമാനമെടുത്തിട്ടില്ല എന്നുള്ള വിവരമാണ് പുറത്തെത്തുന്നത്.

ഇപ്പോഴിതാ ആമസോണ്‍ പ്രൈം വീഡിയോയുടെ ഒരു വന്‍ പ്രോജക്റ്റില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് താരം. റൂസോ ബ്രദേഴ്‌സിന്റെ ഗ്ലോബല്‍ ഇവന്റ് സിരീസ് ആയ സിറ്റാഡെലിന്റെ ഇന്ത്യന്‍ പതിപ്പിലാവും സാമന്ത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. വരുണ്‍ ധവാന്‍ ആണ് ഈ സിരീസിലെ നായകന്‍.

രാജും ഡികെയും ചേര്‍ന്നാണ് സിറ്റാഡെലിന്റെ ഇന്ത്യന്‍ പതിപ്പ് ഒരുക്കുന്നത്. സിരീസിലെ സാമന്തയുടെ ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയാണ് ആമസോണ്‍ െ്രെപം വീഡിയോ അവരുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ മുംബൈയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിരീസിന്റെ അടുത്ത ഷെഡ്യൂള്‍ ഉത്തരേന്ത്യന്‍ ലൊക്കേഷനുകളില്‍ ആവും. വിദേശത്തും ചിത്രീകരണമുണ്ട്.

സെര്‍ബിയയും സൌത്ത് ആഫ്രിക്കയുമാണ് ലൊക്കേഷനുകള്‍. ചാരപ്രവര്‍ത്തനം നടത്തുന്ന കഥാപാത്രങ്ങളാണ് വരുണിന്റെയും സാമന്തയുടേതുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ശാകുന്തമാണ് സാമന്തയുടെ അടുത്ത തിയറ്റര്‍ റിലീസ്. ഗുണശേഖര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിച്ചിരിക്കുന്നത്.

തെലുങ്കില്‍ നിന്നുള്ള അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രമാണ് ഇത്. മഹാഭാരതത്തിലെ ഉപകഥയെ ആസ്പദമാക്കി കാളിദാസന്‍ രചിച്ച പ്രശസ്ത നാടകം അഭിജ്ഞാന ശാകുന്തളത്തെ അധികരിച്ചാണ് ഗുണശേഖര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാമന്ത ശകുന്തളയാവുമ്പോള്‍ ദുഷ്യന്തനായി എത്തുന്നത് മലയാളി താരം ദേവ് മോഹന്‍ ആണ്. ഫെബ്രുവരി 17 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

More in Actress

Trending