Malayalam Breaking News
‘ഇതാണ് എന്റെ ജീവിത കഥ’, സാമന്തയുടെ തേങ്ങ ഉടപ്പ് ഒന്ന് കാണേണ്ടത് തന്നെ!
‘ഇതാണ് എന്റെ ജീവിത കഥ’, സാമന്തയുടെ തേങ്ങ ഉടപ്പ് ഒന്ന് കാണേണ്ടത് തന്നെ!
‘ഇതാണ് എന്റെ ജീവിത കഥ’, സാമന്തയുടെ തേങ്ങ ഉടപ്പ് ഒന്ന് കാണേണ്ടത് തന്നെ!
തെന്നിന്ത്യന്‍ താരം സാമന്തയുടെ തേങ്ങ ഉടപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്… നാഗചൈതന്യയമായുള്ള വിവാഹശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനിടെയായിരുന്നു സംഭവം. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന എന്‍സി 17 എന്ന ചിത്രത്തിന്റെ പൂജാവേളയിലായിരുന്നു സംഭവം.
പൂജയുടെ ഭാഗമായി നാഗചൈതന്യ അടക്കമുള്ളവര്‍ തേങ്ങ ഉടച്ച ശേഷം സമാന്തയുടെ ഊഴമാണ് പിഴച്ചത്. രണ്ടു മൂന്നു തവണ ശ്രമിച്ചിട്ടും സമാന്തയ്ക്ക് തേങ്ങ കല്ലില്‍ അടിച്ച് ഉടയ്ക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ പൂജാരി സാമന്തയുടെ ജോലി ഏറ്റെടുക്കുകയായിരുന്നു.
സാമന്തയുടെ ഈ തേങ്ങ ഉടയ്ക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വീഡിയോ സമാന്ത തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പങ്കു വച്ചു. ഇതാണെന്റെ ജീവിത കഥ. സിനിമയുടെ പൂജാചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇഷ്ടമില്ലാത്തതിനുള്ള ഒരു കാരണം ഇതാണ്, എന്നാണ് സാമന്ത ട്വീറ്റ് ചെയ്തത്.
Samantha fun with film pooja
