Connect with us

ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല, പുറത്തെത്തിയ ആ വാര്‍ത്ത നിഷേധിച്ച് സാമന്ത

Actress

ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല, പുറത്തെത്തിയ ആ വാര്‍ത്ത നിഷേധിച്ച് സാമന്ത

ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല, പുറത്തെത്തിയ ആ വാര്‍ത്ത നിഷേധിച്ച് സാമന്ത

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഏറെ നാളത്തിനൊടുവിലായിരുന്നു സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞതും വലിയ വാര്‍ത്തയായി മാറിയിരുന്നു.

പിന്നാലെ നടി ശോഭിത ധുലിപാലയുമായി നാഗ ചൈതന്യ ഡേറ്റിംഗിലാണന്ന അഭ്യുഹങ്ങളില്‍ സാമന്ത പ്രതികരണവുമായി രംഗത്ത് എത്തിയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഇത്തരം വാര്‍ത്തകളെ കുറിച്ച് പറയുകയാണ് സാമന്ത.

ആരെങ്കിലും ആരോടെങ്കിലും ബന്ധത്തിലാകുന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. ആ പെണ്‍കുട്ടിയെങ്കിലും സന്തോഷവതിയായി ഇരിക്കട്ടേ എന്നും സാമന്ത പറഞ്ഞതായി ആയിരുന്നു വാര്‍ത്ത. എന്നാല്‍ അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സാമന്ത. ഒരിക്കലും അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്ന് ട്വിറ്ററിലൂടെയാണ് സാമന്ത വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, ‘ശാകുന്തളം’ എന്ന സിനിമയാണ് സാമന്തയുടേതായി ഉടന്‍ പ്രദര്‍ശനത്തിനെത്താനുള്ളത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ഏപ്രില്‍ 14നാണ് ചിത്രം റിലീസ് ചെയ്യുക.

വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കിലും ഒരു പ്രധാന പ്രൊജക്റ്റ് സാമന്തയുടേതായിട്ടുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്ത ‘ഖുഷി’ എന്ന ചിത്രമാണ് സാമന്തയുടേതായി ചിത്രീകരിക്കാനുള്ളത്. ‘ഖുഷി’ എന്ന ചിത്രത്തിന്റെ തിരക്കഥയും ശിവ നിര്‍വാണയുടേത് തന്നെ. സാമന്തയ്ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്.

More in Actress

Trending

Recent

To Top