Connect with us

ഞാൻ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയായിരുന്നു, പക്ഷെ പുള്ളിക്കാരൻ എന്നെ റിജക്ട് ചെയ്തു; രണ്ട് വർഷം കാത്തിരുന്നു!; പ്രണയം പറഞ്ഞ് സൽമാനുൽ ഫാരിസും മേഘയും

Social Media

ഞാൻ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയായിരുന്നു, പക്ഷെ പുള്ളിക്കാരൻ എന്നെ റിജക്ട് ചെയ്തു; രണ്ട് വർഷം കാത്തിരുന്നു!; പ്രണയം പറഞ്ഞ് സൽമാനുൽ ഫാരിസും മേഘയും

ഞാൻ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയായിരുന്നു, പക്ഷെ പുള്ളിക്കാരൻ എന്നെ റിജക്ട് ചെയ്തു; രണ്ട് വർഷം കാത്തിരുന്നു!; പ്രണയം പറഞ്ഞ് സൽമാനുൽ ഫാരിസും മേഘയും

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു സൽമാനുൽ ഫാരിസും മേഘയും. കഴിഞ്ഞ ദിവസമായിരുന്നു തങ്ങൾ വിവാഹിതകരായി എന്നുള്ള വിവരം ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെ സൽമാൻ ആയിരുന്നു താരം ഇക്കാര്യം പങ്കുവച്ചത്. വിവാഹ ദിനത്തിലെ ചിത്രങ്ങളും രജിസ്‌റ്റർ മാര്യേജ് ദിവസത്തെ വീഡിയോയും താരം ഇതിനൊപ്പം പങ്കുവെച്ചിരുന്നു. ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെ ആയിരുന്നു താരം ഇക്കാര്യം പങ്കുവച്ചത്. വിവാഹ ദിനത്തിലെ ചിത്രങ്ങളും രജിസ്‌റ്റർ മാര്യേജ് ദിവസത്തെ വീഡിയോയും താരം ഇതിനൊപ്പം പങ്കുവംച്ചിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ പ്രണയകഥ പങ്കുവെക്കുകയാണ് മേഘയും സൽമാനുള്ളും. ‘ഞാനാണ് തുടങ്ങിയത്. ഞാൻ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയായിരുന്നു. എന്റെ ബർത്ത് ഡേയുടെ അന്നാണ് പ്രെപ്പോസ് ചെയ്യുന്നത്. പക്ഷെ പുള്ളിക്കാരൻ എന്നെ റിജക്ട് ചെയ്തു. ഞാൻ കരുതിയിരുന്നത് എളുപ്പമായിരിക്കും എന്നാണ്. സിനിമയിൽ കാണുന്നതു പോലൊക്കെ തയ്യാറെടുത്ത് പറയാമെന്ന് കരുതി.

പക്ഷെ അവിടെ എത്തിയതും വാക്കുകൾ പുറത്തേക്ക് വരുന്നില്ല. ഞാൻ പറയാൻ തുടങ്ങുമ്പോഴേക്കും ഷോട്ടിന് വിളിക്കും. വീണ്ടും വരും റീസ്റ്റാർട്ട് ചെയ്യും. വീണ്ടും ഷോട്ടിന് വിളിക്കും. അങ്ങനെ രണ്ട് മൂന്ന് തവണ ബ്രേക്ക് ആയ ശേഷം ഞാൻ പറഞ്ഞു. ബ്ലഷ് അടിച്ചുവെങ്കിലും റിജക്ട് ചെയ്തുവെന്ന്മേഘ പറയുന്നു.

മിഴിരണ്ടിലും സെറ്റിൽ ആദ്യം സുഹൃത്തുക്കളാകുന്നത് ഞങ്ങളാണ്. എല്ലാ കാര്യങ്ങളും പങ്കുവെക്കും. എന്റെ കുടുംബം ദുബായിലാണ്. അതിന്റെ വിശേഷങ്ങളൊക്കെ മേഘ ചോദിക്കുമായിരുന്നു. അവളുടെ കാര്യങ്ങൾ ചോദിക്കും. ആ സമയത്ത് പഠിക്കുകയായിരുന്നു. ഞാൻ കുറച്ച് ഉപദേശിക്കുകയൊക്കെ ചെയ്തിരുന്നുവെന്നാണ് സൽമാൻ പറയുന്നത്. റിജക്ട് ചെയ്ത ശേഷം ഇപ്പോൾ വെറുതെ തോന്നുന്നതാകും, സീരിയസ് ആയിരിക്കില്ല, നീ ഇപ്പോൾ പഠനത്തിൽ ശ്രദ്ധിക്കൂ എന്നൊക്കെ പറഞ്ഞുവെന്നാണ് സൽമാൻ പറയുന്നത്.

ഒരു ബ്രേക്കപ്പ് കഴിഞ്ഞ് നിൽക്കുകയായിരുന്നു. അതിനാൽ ലവ് ലൈഫ് വേണ്ടെന്ന് കരുതി നിൽക്കുകയായിരുന്നു. സിഗ്മ അടിച്ച് നടക്കുകയായിരുന്നു. പ്രൊപ്പോസ് ചെയ്തപ്പോൾ റിജക്ട് ചെയ്യാൻ രണ്ട് കാര്യമുണ്ട്. ഒന്ന് ഞാൻ പ്രണയം വേണ്ടെന്ന് തീരുമാനിച്ചിരുന്നതിനാലാണ്. രണ്ടാമത്തേത് പ്രായത്തിന്റേതായ ആകർഷണം തോന്നൽ മാത്രമാകാം എന്നതായിരുന്നുവെന്നും സൽമാൻ വിശദമാക്കുന്നുണ്ട്.

സീരിയസ് ആണെന്ന് കണ്ടപ്പോൾ പഠിത്തം പൂർത്തിയാക്കാനും, എന്നെ കാണാതിരിക്കുമ്പോൾ ഇഷ്ടം ഉണ്ടെങ്കിൽ ആലോചിക്കാം. പക്ഷെ ഒരു വർഷം കൊണ്ട് കുറയുമെന്നും പറഞ്ഞിരുന്നുവെന്നും സൽമാൻ പറയുന്നു. പഠിത്തം നിനക്കുള്ള ധൈര്യമായിരിക്കുമെന്നും പറഞ്ഞു. സ്വതന്ത്ര്യയായ ശേഷം തീരുമാനിക്കാൻ പറഞ്ഞു. അപ്പോഴും തോന്നുന്നുവെങ്കിൽ വരാൻ പറഞ്ഞുവെന്നും താരം പറയുന്നു.

മേഘയുടെ ജീവിതത്തിലെ പ്രശ്‌നങ്ങളിൽ താൻ കൂടെ നിന്നിരുന്നു. അതുകൊണ്ട് കൂടി തോന്നിയ സ്‌നേഹം മാത്രമാണോ എന്നും ചിന്തിച്ചിരുന്നുവെന്നും താരം പറയുന്നുണ്ട്. ഇതിനിടെ ഡേറ്റ് ക്ലാഷ് കാരണം മിഴിരണ്ടിലും പരമ്പരയിൽ നിന്നും പിന്മാറേണ്ടി വന്നു. അന്ന് എനിക്ക് വേണ്ടി സംസാരിച്ചത് മേഘയാണ്. വളരെ സങ്കടപ്പെട്ടാണ് മിഴിരണ്ടിലും വിടുന്നത്.

വളരെ ആസ്വദിച്ച് ചെയ്ത സീരിയലാണ്. ഇന്നും ആളുകൾ എന്നെ വിളിക്കുന്നത് സഞ്ജു എന്നതാണ്. ആ പ്രൊജക്ട് പോയപ്പോൾ ഞാൻ കരഞ്ഞിട്ടുണ്ട്. പക്ഷെ അതിന് ശേഷവും മേഘ കോണ്ടാക്ട് തുടർന്നു. കുറയുമായിരിക്കും എന്നാണ് കരുതിയത് പക്ഷെ കുറഞ്ഞില്ലെന്നും സൽമാൻ പറയുന്നു.

രണ്ട് വർഷം എന്നെ കാത്ത് നിർത്തി. അതിന് ശേഷമാണ് യെസ് പറയുന്നതെന്ന് മേഘയും പറയുന്നു. കല്യാണത്തിന്റെ അന്നാണ് ഇഷ്ടമാണെന്ന് പറയുന്നത്. രജിസ്റ്റർ ചെയ്യുന്നതിന്റെ ഒരു മണിക്കൂർ മുമ്പാണ് ഔദ്യോഗികമായി ഇഷ്ടമാണെന്ന് പറയുന്നതെന്നും മേഘയും സൽമാനും പറയുന്നുണ്ട്. ഞാൻ യെസ് എന്നോ, ഐ ലവ് യു എന്നോ പറഞ്ഞിരുന്നില്ല. ഡയറക്ട് വിവാഹം കഴിക്കാമെന്നാണ് പറഞ്ഞതെന്നും സൽമാൻ പറയുന്നു.

More in Social Media

Trending

Recent

To Top