Connect with us

താന്‍ ഏറ്റവും മോശമായി ലൈം ഗിക, ശാരീരിക, മാനസിക പീഡനം അനുഭവിച്ച കാലമാണ് സല്‍മാനുമായുള്ള 8 വര്‍ഷം; വെളിപ്പെടുത്തലുമായി മുന്‍കാമുകി

News

താന്‍ ഏറ്റവും മോശമായി ലൈം ഗിക, ശാരീരിക, മാനസിക പീഡനം അനുഭവിച്ച കാലമാണ് സല്‍മാനുമായുള്ള 8 വര്‍ഷം; വെളിപ്പെടുത്തലുമായി മുന്‍കാമുകി

താന്‍ ഏറ്റവും മോശമായി ലൈം ഗിക, ശാരീരിക, മാനസിക പീഡനം അനുഭവിച്ച കാലമാണ് സല്‍മാനുമായുള്ള 8 വര്‍ഷം; വെളിപ്പെടുത്തലുമായി മുന്‍കാമുകി

സല്‍മാന്‍ ഖാനെതിരെയുള്ള മുന്‍ കാമുകി സോമി അലിയുടെ തുറന്നു പറച്ചിലുകള്‍ ചര്‍ച്ചയായിരുന്നു. താന്‍ ഏറ്റവും മോശമായി ലൈം ഗിക, ശാരീരിക, മാനസിക പീഡനം അനുഭവിച്ച കാലമാണ് സല്‍മാനുമായുള്ള ബന്ധം എന്നാണ് സോമി അലി പറഞ്ഞത്. എന്നാല്‍ ഇത് പറഞ്ഞു കൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നടി പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു.

ഇത് വാര്‍ത്തയായതോടെ എന്തുകൊണ്ടാണ് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സോമി അലി. വളരെ ദേഷ്യത്തിലും, മോശം ഭാഷയിലുമാണ് താന്‍ ആ പോസ്റ്റുകള്‍ ഇട്ടത്. പക്ഷെ ഒരു എന്‍ജിഒയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍ അത്തരം പോസ്റ്റുകള്‍ തനിക്ക് യോജിച്ചതല്ല. അതിനാല്‍ ആ പോസ്റ്റുകള്‍ പിന്‍വലിച്ചു.

സല്‍മാനൊപ്പം ഉണ്ടായിരുന്ന എട്ട് വര്‍ഷങ്ങള്‍ ജീവിതത്തിന്റെ നിലനില്‍പ്പില്‍ തന്നെ ഏറ്റവും മോശം വര്‍ഷങ്ങളായിരുന്നു. പല പ്രശ്‌നങ്ങള്‍ക്കിടയിലും സല്‍മാന്‍ മണ്ടി, വൃത്തികെട്ടവള്‍ എന്നൊക്കെ വിളിച്ച് നിരന്തരം അധിക്ഷേപിക്കുമായിരുന്നു.

വര്‍ഷങ്ങളോളം സല്‍മാന്‍ പൊതുസ്ഥലത്ത് താന്‍ കാമുകിയാണെന്ന് പറഞ്ഞില്ല. ഒടുവില്‍ തന്നെ കാമുകിയായി അംഗീകരിച്ച ശേഷം സല്‍മാന്‍ അയാളുടെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ എന്നും തന്നെ ശകാരിക്കുകയും, അപമാനിക്കുകയും ചെയ്തു.

ഈ ബന്ധത്തിന്റെ പേരില്‍ തന്നെ ഉപയോഗിക്കുകയാണ് എന്ന് മനസിലാക്കാന്‍ സാധിച്ചില്ല. താന്‍ ഏറ്റവും മോശമായി ലൈം ഗിക, ശാരീരിക, മാനസിക പീഡനം അനുഭവിച്ച കാലമാണ് സല്‍മാനുമായുള്ള ബന്ധം എന്നാണ് സോമി അലി പറഞ്ഞത്.

More in News

Trending

Recent

To Top