Connect with us

മലയാളത്തിൽ ബിഗ് ബോസ്സിന്റെ ആകെ ചിലവ് 44 കോടി ; ഹിന്ദിയിൽ സൽമാൻ ഖാന്റെ പ്രതിഫലം മാത്രം 350 കോടി !!!

Malayalam Breaking News

മലയാളത്തിൽ ബിഗ് ബോസ്സിന്റെ ആകെ ചിലവ് 44 കോടി ; ഹിന്ദിയിൽ സൽമാൻ ഖാന്റെ പ്രതിഫലം മാത്രം 350 കോടി !!!

മലയാളത്തിൽ ബിഗ് ബോസ്സിന്റെ ആകെ ചിലവ് 44 കോടി ; ഹിന്ദിയിൽ സൽമാൻ ഖാന്റെ പ്രതിഫലം മാത്രം 350 കോടി !!!

മലയാളത്തിൽ ബിഗ് ബോസ്സിന്റെ ആകെ ചിലവ് 44 കോടി ; ഹിന്ദിയിൽ സൽമാൻ ഖാന്റെ പ്രതിഫലം മാത്രം 350 കോടി !!!

ആഗോള തലത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിൽ തന്നെ വിവിധ ഭാഷകളിൽ ബിഗ് ബോസ് റിയാലിറ്റി ഷോ എത്തി . മലയാളത്തിൽ മോഹൻലാൽ അവതാരകനായ ബിഗ് ബോസ് അവസാനിക്കാൻ ഒരു ദിനം മാത്രമാണ് ബാക്കിയുള്ളത്. ഹിന്ദിയിൽ സൽമാൻ ഖാൻ , തമിഴിൽ കമൽഹാസൻ , തെലുങ്കിൽ ജൂനിയർ എൻ ടി ആർ തുടങ്ങിയവരാണ് അവതാരകർ.

ഇന്ത്യയില്‍ ഹിന്ദിയിലാണ് ബിഗ്‌ബോസ് ആദ്യം ആരംഭിക്കുന്നത്. ഇപ്പോള്‍ സീസണ്‍ 12ല്‍ ആണ് എത്തിനില്‍ക്കുന്നത്. സല്‍മാന്‍ ഖാന്‍ അവതാരകനായതോടെയാണ് ഷോ വന്‍വിജയമായത്. സല്‍മാന്‍ ഖാന്‍ അവതരണം ആരംഭിച്ചതോടെ ബിഗ്‌ബോസ് കാണുന്ന പ്രേക്ഷകരുടെ എണ്ണവും കൂടി. ഇതോടെ സല്‍മാന്‍ ഖാന്‍ തന്റെ പ്രതിഫലവും വര്‍ധിച്ചിക്കുകയായിരുന്നു.

സീസണ്‍ 4 മുതല്‍ 6 വരെ സല്‍മാന്‍ ഖാന്‍ വാങ്ങിയിരുന്നത് 2.5 കോടി രൂപയായിരുന്നു. ആകെ പരിപാടി അവതരിപ്പിക്കുന്നതിനല്ല ഈ തുക. ഒരു എപ്പിസോഡിനായിരുന്നു ഈ തുക പ്രതിഫലം. സീസണ്‍ 7ല്‍ എത്തിയപ്പോള്‍ സല്‍മാന്റെ പ്രതിഫം എപ്പിസോഡിന് 5 കോടി രൂപയായി. 8ാം സീസണില്‍ 5.5 കോടി രൂപയും 9ാം സീസണില്‍ 7 കോടിരൂപയായി വര്‍ധിച്ചു. 10ാം സീസണില്‍ 8 കോടി രൂപയായിരുന്നു സല്‍മാന്റെ പ്രതിഫലം.

കഴിഞ്ഞ സീസണില്‍ 11 കോടി രൂപ പ്രതിഫലം വാങ്ങിയാണ് സല്‍മാന്‍ എത്തിയതെങ്കില്‍ ഇത്തവണ അത് 12 മുതല്‍ 14 കോടി രൂപ വരെയായി മാറിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം ബിഗ്‌ബോസ് ഹൗസില്‍ വന്നാല്‍ പോലും 300 കോടി രൂപ മുതല്‍ 350 കോടി രൂപ വരെ സല്‍മാന്‍ ഖാന്‍ ഷോ നടക്കുന്ന 12 ആഴ്ചകള്‍ കൊണ്ട് സ്വന്തമാക്കും.

മലയാളം ബിഗ്‌ബോസ് ഷോയ്ക്ക് വേണ്ടി ആകെ 44 കോടി രൂപയാണ് നിര്‍മ്മാണ കമ്പനി ചെലവഴിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈയിലെ ഫിലിം സിറ്റിയിലാണ് ബിഗ്ബോസ് ഹൗസ് തയ്യാറാക്കിയിട്ടുള്ളത്. ഷോയുടെ അവതാരകനായി എത്തുന്ന മോഹന്‍ലാല്‍ 12 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

salman khans remuneration for bigg boss show

More in Malayalam Breaking News

Trending