Bollywood
സൽമാൻ ഖാന് വീണ്ടും വധ ഭീ ഷണി; രണ്ട് കോടി രൂപ നൽകിയില്ലെങ്കിൽ കൊ ലപ്പെടുത്തും; അന്വേഷണം ആരംഭിച്ച് പോലീസ്
സൽമാൻ ഖാന് വീണ്ടും വധ ഭീ ഷണി; രണ്ട് കോടി രൂപ നൽകിയില്ലെങ്കിൽ കൊ ലപ്പെടുത്തും; അന്വേഷണം ആരംഭിച്ച് പോലീസ്
നടൻ സൽമാൻ ഖാന് വീണ്ടും വധ ഭീ ഷണി. രണ്ട് കോടി രൂപ ആവശ്യപ്പെട്ടാണ് പുതിയ സന്ദേശം. മുംബൈ ട്രാഫിക് പൊലീസിലാ ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. രണ്ട് കോടി രൂപ നൽകിയില്ലെങ്കിൽ സൽമാനെ കൊ ലപ്പെടുത്തുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. സംഭവത്തിൽ മുംബൈയിലെ വർളി സ്വദേശിയായ യുവാവിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ സൽമാൻ ഖാനും കൊ ല്ലപ്പെട്ട ബാബ സിദ്ദിഖിന്റെ മകൻ സിഷൻ സിദ്ദിഖിനും നേരെയാണ് വ ധഭീ ഷണി വന്നത്. പണം നൽകിയില്ലെങ്കിൽ ഇരുവരെയും വധിക്കുമെന്നായിരുന്നു ഭീഷണി. സിഷാൻ സിദ്ദിഖിയുടെ ഓഫീസിലേക്കാണ് വധഭീഷണി സന്ദേശം എത്തിയത്. പിന്നാലെ വധഭീഷണി മുഴക്കിയയാളെ പൊലീസ് പിടികൂടിയിരുന്നു.
എന്നാൽ, വ ധഭീ ഷണി സന്ദേശം അയച്ചത് ദുരുദ്ദേശത്തോടെയല്ലെന്നാണ് മുഹമ്മദ് തയ്യബിന്റെ കുടുംബം പറയുന്നത്. തമാശയ്‌ക്കാണ് മകൻ ഇത് ചെയ്തതെന്നും വിഡ്ഢിത്തമായി പോയിയെന്നും മുഹമ്മദ് തയ്യബിന്റെ അമ്മ പറഞ്ഞത്. നേരത്തെയും സൽമാൻ ഖാന് നേരെ വ ധഭീ ഷണിയുണ്ടായിരുന്നു.
അതേസമയം, നടൻ സൽമാൻ ഖാന് വീണ്ടും വ ധഭീ ഷണി വന്നത് വാർത്തയായിരുന്നു. ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാൻ അഞ്ചു കോടി രൂപ വേണമെന്നാവശ്യപ്പെട്ടായിരുന്നു സന്ദേശം എത്തിയിരുന്നത്. ഇതൊന്നും നിസാരമായി കാണരുത്. ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെ ഇരിക്കാനും അഞ്ചു കോടി രൂപ ഞങ്ങൾക്ക് നൽകണം.
പണം നൽകിയില്ലെങ്കിൽ വെ ടിയേറ്റ് കൊല്ലപ്പെട്ട മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ ബാബ സിദ്ദീഖിയുടേതിനേക്കാൾ മോശമാകും സൽമാൻ ഖാന്റെ അവസ്ഥയെന്നുമാണ് ഭീ ഷണി സന്ദേശത്തിൽ പറഞ്ഞിരുന്നത്. പിന്നാലെ ഝാർഖണ്ഡിലെ ജംഷഡ്പൂർ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.