Connect with us

അമ്മയ്ക്ക് രണ്ടു കോടിയുടെ റേഞ്ച് റോവർ സമ്മാനം നൽകി സൽമാൻ ഖാൻ !

Malayalam Breaking News

അമ്മയ്ക്ക് രണ്ടു കോടിയുടെ റേഞ്ച് റോവർ സമ്മാനം നൽകി സൽമാൻ ഖാൻ !

അമ്മയ്ക്ക് രണ്ടു കോടിയുടെ റേഞ്ച് റോവർ സമ്മാനം നൽകി സൽമാൻ ഖാൻ !

അമ്മയ്ക്ക് വേണ്ടി റേഞ്ച് റോവർ സ്വന്തമാക്കി സൽമാൻ ഖാൻ. അമ്മയ്ക്ക് സമ്മാനമായി റേഞ്ച് റോവർ നൽകി ബോളിവുഡ് സൂപ്പർതാരം സല്‍മാന്‍ ഖാന്‍ താരമായിരിക്കുകയാണ്. പുതിയ റേഞ്ച് റോവർ ലോങ് വീൽ ബേസ് ആണ് താരം അമ്മക്കായി സമ്മാനിച്ചത്. മാത്രമല്ല ഇഷ്ട നമ്പറായ 2727 ഉം താരം അമ്മയുടെ വാഹനത്തിനായി സ്വന്തമാക്കി.

ലാൻഡ് റോവർ നിരയിലെ ഏറ്റവും മികച്ച മോ‍ഡലുകളിലൊന്നാണ് റേഞ്ച് റോവർ ലോങ് വീൽബേസ്. ലാൻഡ് റോവർ എഎക്സ്റ്റെന്റഡ് വീൽബേസിന്റെ 3.0 ലീറ്റർ വി6 ഡീസൽ എൻജിൻ പതിപ്പാണ് സല്‍മാന്‍ അമ്മയ്ക്കായി വാങ്ങിയത്. 255 ബിഎച്ച്പി കരുത്തും 600 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 8.3 സെക്കന്റുകൾ മാത്രം മതി ഈ വാഹനത്തിന്. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയില്‍ വരെ ഈ വാഹനം കുതിക്കും. 5.2 മീറ്റർ നീളമുള്ള എസ്‌‍യുവി രാജ്യത്തെ ഏറ്റവും വലിയ എസ്‍യുവികളിലൊന്നാണ്. ഏകദേശം 2 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

അടുത്തിടെയാണ് താര സുന്ദരി ശിൽപ ഷെട്ടിക്ക് ഭർത്താവ് റേഞ്ച് റോവർ സമ്മാനിച്ചതും വാഹനലോകത്തെ കൗതുക വാര്‍ത്തയായിരുന്നു.

salman khan gift range over to his mother

More in Malayalam Breaking News

Trending