Connect with us

എനിക്കൊപ്പം അഭിനയിക്കാൻ ഒരു ആയിരം തവണയെങ്കിലും പ്രിയങ്ക ഫോൺ വിളിച്ചു കാണും ; ഷൂട്ടിങിന് അഞ്ചുദിവസം മുന്‍പെങ്കിലും ചിത്രത്തില്‍ നിന്ന് പിന്മാറുന്ന കാര്യം പ്രിയങ്ക അറിയിക്കണമായിരുന്നു – സൽമാൻ ഖാൻ

Malayalam Breaking News

നിക്ക് ജോനസുമായുള്ള വിവാഹ നിശ്ചയത്തെ തുടർന്ന് സൽമാൻ ഖാൻ ചിത്രമായ ഭാരത്തിൽ നിന്നും പ്രിയങ്ക ചോപ്ര പിന്മാറിയത് വലിയ വാര്ത്തയായിരുന്നു. പ്രിയങ്കയുടെ അപ്രതീക്ഷിതമായ പിന്‍മാറ്റത്തെ വിമര്‍ശിച്ചും ഭാരതിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.എന്നാല്‍ ഭാരതില്‍ പ്രിയങ്കയെ നായികയാക്കിയത് അവരുടെ താത്പര്യ പ്രകാരമായിരുന്നുവെന്ന് തുറന്ന് പറയുകയാണ് സല്‍മാന്‍ ഖാന്‍ ഇപ്പോള്‍. ബിഗ് ബോസിന്റെ ലോഞ്ചിനോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ഭാരതില്‍ എനിക്കൊപ്പം അഭിനയിക്കണമെന്നത് പ്രിയങ്കയുടെ താത്പര്യമായിരുന്നു. അതിനായി ഒരു ആയിരം തവണയെങ്കിലും പ്രിയങ്ക എന്റെ സഹോദരി അര്‍പ്പിതയെ വിളിച്ചു കാണും. ഈ ചിത്രത്തില്‍ തനിക്ക് അവസരമുണ്ടാകുമോ എന്നു ചോദിച്ച് സംവിധായകന്‍ അലി അബ്ബാസിനെയും പ്രിയങ്ക വിളിച്ചിരുന്നു- സല്‍മാന്‍ ഖാന്‍ പറഞ്ഞു.

കത്രീനയ്‌ക്കൊപ്പം വീണ്ടും അഭിനയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നിര്‍മാതാക്കള്‍ ആദ്യം പരിഗണിച്ചത് കത്രീനയെ ആയിരുന്നു. അപ്പോഴാണ് പ്രിയങ്ക സംവിധായകനെ വിളിച്ച് ഭാരതില്‍ അഭിനയിക്കണം എന്ന ആഗ്രഹം അറിയിക്കുന്നത്. തുടര്‍ന്ന് പ്രിയങ്കയെ പരിഗണിക്കുകയായിരുന്നു. ഷൂട്ടിങിന് അഞ്ചുദിവസം മുന്‍പെങ്കിലും ചിത്രത്തില്‍ നിന്ന് പിന്മാറുന്ന കാര്യം പ്രിയങ്ക അറിയിച്ചിരുന്നെങ്കില്‍ നന്നായിരുന്നു- സല്‍മാന്‍ പറഞ്ഞു.ഭാരതില്‍ നിന്ന് ഏറെ ദുഃഖത്തോടെയായിരിക്കും പ്രിയങ്ക പിന്‍മാറിയതെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു

salman khan about priyanka chopra

More in Malayalam Breaking News

Trending